ഈ വർഷം മാർച്ചിൽ സംസ്ഥാനത്ത് സ്വർണ വില റെക്കോർഡ് ഇടിവിലേക്ക് പോയപ്പോൾ കഴിഞ്ഞ മാർച്ച്‌ 24 മുതൽ മാർച്ച്‌ 31വരെ ആദ്യമായി ലോക് ഡൗൺ പ്രഖ്യാപിച്ച വേളയിൽ സംസ്ഥാനത്ത് സ്വർണം മുന്നേറ്റ പാതയിലായിരുന്നു. ഇക്കാലയളവിൽ സംസ്ഥാനത്തെ സ്വർണ വ്യാപാര ശാലകൾ അടക്കം എല്ലാം പ്രവർത്തനം നിർത്തി വെച്ചിരുന്നു. മാർച്ച്‌ 24 നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷം മാർച്ച് 31 ന് സംസ്ഥാനത്ത് സ്വർണ വില ഗ്രാമിന് 4110 രൂപയും പവന്  32,880 രൂപയും എന്ന താഴ്ന്ന നിലയിലേക്കു പോയപ്പോൾ ലോക് ഡൗൺ പ്രഖ്യാപിച്ച കഴിഞ്ഞ മാർച്ചിൽ സ്വർണവില എത്രയായിരുന്നു?  കഴിഞ്ഞ മാർച്ച്‌ 24 മുതൽ മാർച്ച്‌ 31വരെ ആദ്യമായി ലോക് ഡൗൺ പ്രഖ്യാപിച്ച വേളയിൽ സംസ്ഥാനത്ത് സ്വർണം മുന്നേറ്റ പാതയിലായിരുന്നു. ഇക്കാലയളവിൽ സംസ്ഥാനത്തെ സ്വർണ വ്യാപാര ശാലകൾ അടക്കം എല്ലാം പ്രവർത്തനം നിർത്തി വെച്ചിരുന്നു. മാർച്ച്‌ 24 നു ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഗ്രാമിന് 3,830 രൂപയും പവന് 30,640 രൂപയുമായിരുന്നു  സ്വർണ വില.  മാർച്ച്‌ 31 നു ഗ്രാമിന് 4000 രൂപയും പവന് 32,000 രൂപയും ആയിരുന്നു സ്വർണ വില. മാർച്ചിലെ ഈ  8 ദിവസങ്ങളിലും സ്വർണ വില മുന്നേറ്റം തുടർന്നു. കഴിഞ്ഞ മാർച്ച് 6,7,8,9 തീയതികളിൽ ആയിരുന്നു ആ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ഗ്രാമിന് 4040 രൂപയും പവന് 32,320 രൂപയിലുമാണ് വ്യാപാരം നടന്നത്. ഏറ്റവും കുറഞ്ഞ നിരക്ക്  രേഖപ്പെടുത്തിയത് മാർച്ച്‌ 17, 19 തീയതികളിലാണ്. അന്ന് ഗ്രാമിന് 3700 രൂപയും പവന് 29,600 രൂപയിലും ആണ് വ്യാപാരം നടന്നത്. സ്വർണത്തിന്റെ സർവകാല റെക്കോർഡ് നേട്ടം കഴിഞ്ഞ ആഗസ്റ്റ് 7,8,9 തീയതികളിലെ നിരക്കായ പവന് 42000 രൂപയായിരുന്നു. അതിനേക്കാൾ 9120 രൂപയാണ് പവന് ഇതുവരെ ഇടിഞ്ഞത്. ഈ മാസം സ്വർണത്തിന്റെ ഇടിവ് 1520 രൂപയാണ്. പവന് 34,400 രൂപയാണ് മാർച്ച്‌ 1ന് രേഖപ്പെടുത്തിയതെങ്കിൽ മാസാവസാനമായ ഇന്ന് 32,880 രൂപയാണുള്ളത്.

English Summary : Gold Price in Last March