തിരഞ്ഞെടുപ്പിന്റെ തിരക്ക് കഴിഞ്ഞു. സാമ്പത്തിക വർഷം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുകയാണ്. എന്തെല്ലാം സാമ്പത്തിക നടപടികളാണ് നിങ്ങൾ ഈ വർഷം ആസൂത്രണം ചെയ്തിരിക്കുന്നത്? കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ പ്രതിരോധ വാക്സിനുകൾ രംഗത്തിറങ്ങിയതോടെ ആളുകളിലെല്ലാം ഒരു പ്രത്യാശ ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പിന്റെ തിരക്ക് കഴിഞ്ഞു. സാമ്പത്തിക വർഷം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുകയാണ്. എന്തെല്ലാം സാമ്പത്തിക നടപടികളാണ് നിങ്ങൾ ഈ വർഷം ആസൂത്രണം ചെയ്തിരിക്കുന്നത്? കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ പ്രതിരോധ വാക്സിനുകൾ രംഗത്തിറങ്ങിയതോടെ ആളുകളിലെല്ലാം ഒരു പ്രത്യാശ ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവമാണ്. എന്നിരുന്നാലും പണപ്പെട്ടി ശൂന്യമാക്കിയതിനു പുറമെ മനസും ശരീരവും തളർത്തി കളഞ്ഞ മഹാദുരന്തത്തിൻ്റെ നടുക്കുന്ന ഓർമകളുടെ ശേഷിപ്പ് ഓരോരുത്തരുടെ മനസിലും ഉണ്ടാകണം. ഇനി എത്ര വലിയ പ്രതിസന്ധി വന്നാലും പണപ്പെട്ടിയിൽ പണം വേണം. 

അതിനു വേണം 

ADVERTISEMENT

ഒരു പുതിയ ധനപാഠം

* 2021-22 വർഷത്തേക്കുള്ള സാമ്പത്തിക പ്ലാൻ ഇതുവരെയും തയ്യാറാക്കിയിട്ടില്ലെങ്കിൽ ഉടൻ തയ്യാറാക്കുക. വരവ് ചിലവുകൾ കൃത്യമായി കണക്കാക്കണം.

ADVERTISEMENT

* പ്രതിദിന ചിലവുകളുടെ കണക്ക് അതാത് ദിവസം അവസാനിക്കും മുമ്പ് തന്നെ എഴുതി വയ്ക്കുക. എഴുതി വച്ചാൽ മാത്രം പോര.. അതിൽ അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ വിശകലനം ചെയ്ത് ചെലവുകൾ ചുരുക്കാനുള്ള നടപടികൾ ചെയ്യുക.

* മിച്ചം വയ്ക്കുന്ന പണം കൊണ്ട് മികച്ച നിക്ഷേപം തുടങ്ങുക. നല്ല റിട്ടേൺ നൽകുന്ന നിക്ഷേപ മാർഗങ്ങൾ കണ്ടെത്തി അവനവൻ്റെ ആവശ്യത്തിനു ഉതകും വിധം സമയബന്ധിതമായി നിക്ഷേപിക്കണം.

* അടിയന്തിര ആവശ്യങ്ങൾ വന്നാൽ ഉടനടി പിൻവലിക്കാവുന്ന വിധം ഒരു എമർജൻസി ഫണ്ട് തുടങ്ങണം. ബാങ്ക് സേവിംഗ് സ് അക്കൗണ്ടിലോ ലിക്വിഡ് ഫണ്ടുകളിലോ ഇടാം.

* ആരോഗ്യത്തെ പറ്റി മറക്കണ്ട. കുടുംബത്തിൻ്റേയും സ്വന്തമായും ഉള്ള ആവശ്യങ്ങൾ നിറവേറ്റാൻ പറ്റുന്നതാണോ ഇപ്പോൾ ഉള്ള മെഡിക്ലെയിം പോളിസികൾ എന്നു പരിശോധിക്കുക. ഇനിയും ആരോഗ്യ പ്ലാനുകൾ ഇല്ലാത്തവർ പുതുതായി ഒന്ന് എടുക്കുക.

ADVERTISEMENT

* നികുതി ആസൂത്രണം കാര്യക്ഷമമായി നടത്തുക. റിട്ടേണുകൾ കൃത്യസമയത്ത് നൽകുക. അഡ്വാൻസ് ടാകസ് സമയം തെറ്റാതെ അടയ്ക്കുക. പലിശ കൂടാതെ നികുതി അടയ്ക്കേണ്ട അവസാന ദിവസം ഏപ്രിൽ 30 ആണെന്ന് ഓർക്കുക. TDS ഡിഡക്ഷൻ ഒഴിവാക്കാൻ ഫോം 15 G, 15 H മറക്കാതെ സബ്മിറ്റ് ചെയ്യുക.

* ബാങ്ക് , ബാങ്കിതര ധനസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വായ്പ എടുത്തിട്ടുള്ളവർ കൃത്യമായ തിരിച്ചടവിനുളള വഴികൾ പ്ലാൻ ചെയ്യണം. ഇതിന് വിമുഖത കാട്ടിയാൽ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.

* ഇടക്കിടെ ക്രെഡിറ്റ് സ്കോർ റിപ്പോർട്ട് വിലയിരുത്തുക. നല്ല സ്കോർ ഉണ്ടെങ്കിൽ കുറഞ്ഞ നിരക്കിൽ വായ്പ കിട്ടും എന്ന് ഓർക്കുക. 

* മിച്ചം വരുന്നതിൽ നിന്ന് കുറച്ച് നീക്കിവച്ച് വർഷാവസാനം ഒരു ഉല്ലാസയാത്ര പോയാലോ.. ഇത് നിങ്ങളുടെ മനസും ശരീരവും കുളിർപ്പിക്കും. അടുത്ത വർഷം ഗംഭീരമാക്കാനുള്ള എനർജി ഈ യാത്രയിൽ നിന്ന് കിട്ടും എന്നത് നല്ല കാര്യമല്ലേ..