അമ്മയോടൊപ്പം ഒരു ദിവസം പൂർണമായി ചിലവഴിക്കുക, അവരെ ആഹ്ളാദിപ്പിക്കുക, അവർക്ക് വേണ്ടി ചെറുതെങ്കിലും ഭാവിയിൽ ഉപകാരപ്രദമായേക്കാവുന്ന എന്തെങ്കിലും ചെയ്യുക എന്നതൊക്കെയാണ് മാതൃദിനത്തിന്റെ ലക്‌ഷ്യം. എന്നാലിന്ന് സോഷ്യൽ മീഡിയയിലെ പ്രകടനങ്ങളിൽ മാതൃദിനം ഒതുങ്ങിപ്പോകാറുണ്ട്. അതിനു പകരം ഈ ലോക്ഡൗൺകാലത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയോടൊപ്പം ഒരു ദിവസം പൂർണമായി ചിലവഴിക്കുക, അവരെ ആഹ്ളാദിപ്പിക്കുക, അവർക്ക് വേണ്ടി ചെറുതെങ്കിലും ഭാവിയിൽ ഉപകാരപ്രദമായേക്കാവുന്ന എന്തെങ്കിലും ചെയ്യുക എന്നതൊക്കെയാണ് മാതൃദിനത്തിന്റെ ലക്‌ഷ്യം. എന്നാലിന്ന് സോഷ്യൽ മീഡിയയിലെ പ്രകടനങ്ങളിൽ മാതൃദിനം ഒതുങ്ങിപ്പോകാറുണ്ട്. അതിനു പകരം ഈ ലോക്ഡൗൺ കാലത്ത് മാതൃദിനത്തിൽ അമ്മമാർക്ക് എക്കാലത്തേക്കും ഉപകരിക്കുന്ന കുറച്ച് സാമ്പത്തിക അറിവുകൾ പകർന്ന് നല്കിയാലോ? ഇതാവട്ടെ ഇത്തവണ അമ്മയുമൊത്തുള്ള സ്നേഹ സംഭാഷണങ്ങൾ. 

1. നീക്കിയിരിപ്പല്ല നിക്ഷേപം

ADVERTISEMENT

നീക്കിയിരിപ്പും നിക്ഷേപവും ഒന്നാണെന്നാണ് പല അമ്മമാരും ധരിച്ചിട്ടുള്ളത്. എന്നാൽ ഇവ തമ്മിൽ ചെറുതല്ലാത്ത വ്യത്യാസമുണ്ട്. ചെലവുകൾ കഴിഞ്ഞ് വരുമാനത്തിന്റെ ഒരു ഭാഗം ഭാവിയിലെ എന്തെങ്കിലും ആവശ്യങ്ങൾക്കായി നീക്കി വയ്ക്കുന്നതാണ് നീക്കിയിരുപ്പ്. അത് പണമായി കൈയിൽ കരുതുകയോ, സേവിങ്സ് അക്കൗണ്ടിൽ ഇടുകയോ അതുമല്ലെങ്കിൽ  ചിട്ടികളിലേക്ക് മാറ്റുകയോ ഒക്കെ ചെയ്യാവുന്നതാണ്. എന്നാൽ നിക്ഷേപമെന്നാൽ വർധന എന്ന ലക്ഷ്യത്തോടെ ഏതെങ്കിലുമൊരു നിക്ഷേപത്തിലേക്ക് പണം നിക്ഷേപിക്കുന്ന പ്രക്രിയയാണ്. അത് നീക്കിയിരുപ്പിൽ നിന്നുള്ള പണമാകണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം നീക്കിയിരുപ്പിൽ പ്രകടമായ മൂല്യവര്‍ധനവുണ്ടാകുന്നില്ല എന്നതാണ്. ഉദാഹരണം, ചിട്ടി പോലെയുള്ളവയിൽ മിക്കപ്പോഴും നാം തവണകളായി നൽകിയ പണം ഒരുമിച്ച് തിരികെ ലഭിക്കുന്നുവെന്നതല്ലാതെ ഒരു വർധനയും അവിടെയുണ്ടാകുന്നില്ല. മറിച്ച് മ്യുച്വൽ ഫണ്ടോ ഓഹരിയോ ആണെങ്കിൽ മൂല്യവർധനയുണ്ട് താനും. ഈ വ്യത്യാസം അറിയാത്തതു കൊണ്ടാണ് പല അമ്മമാർക്കും നിക്ഷേപകാര്യങ്ങളിൽ ശോഭിക്കാനാകാത്തത്. ഇത് അവരെ ബോധ്യപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.

2. പരിചയപ്പെടുത്താം, നിക്ഷേപ മാർഗങ്ങളെ 

വിവിധങ്ങളായ നിക്ഷേപമാർഗങ്ങളെ പരിചയപ്പെടുത്തുകയാണ് രണ്ടാം ഘട്ടത്തിൽ വേണ്ടത്. മ്യൂച്വൽ ഫണ്ട്, ഓഹരി തുടങ്ങിയവയെക്കുറിച്ച് ലഘുവായി വിവരിച്ച് കൊടുക്കണം.

3. സാമ്പത്തിക ലക്ഷ്യങ്ങൾ വാർത്തെടുക്കുക 

ADVERTISEMENT

സാമ്പത്തികമായി പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നും ഇല്ലാത്തവരാകും ചില അമ്മമാരെങ്കിലും. അത്തരക്കാരിൽ സാമ്പത്തിക ലക്ഷ്യങ്ങൾ വാർത്തെടുക്കുകയുമാവാം. 

 4. നിക്ഷേപം തുടങ്ങാൻ സഹായിക്കാം 

അമ്മമാർക്ക് ഏതെങ്കിലുമൊരു നിക്ഷേപം തുടങ്ങാൻ സാമ്പത്തികമായോ അല്ലാതെയോ  സഹായിക്കാനാകുന്നവർ അതിന് ശ്രമിക്കണം. പണമുണ്ടെങ്കിലും നിക്ഷേപം തുടങ്ങുമ്പോഴുള്ള പ്രക്രിയകളാണ് പല അമ്മമാരെയും നിക്ഷേപ പദ്ധതികളിൽ നിന്നും നീക്കിയിരുപ്പിലേക്ക് നയിക്കുന്നത്. 

5. ഡിജിറ്റൽ  വഴിയേ നടത്താം 

ADVERTISEMENT

ഡിജിറ്റൽ ഇടപാടുകൾ പ്രതിദിനം വർധിച്ച് കൊണ്ടിരിക്കുമ്പോഴും പല അമ്മമാർക്കും ഗൂഗിൾ പേ, ഓൺലൈൻ ഇടപാടുകൾ പോലെയുള്ളവ ഇന്നും ബാലികേറാമാലയാണ്. സാങ്കേതികമായ പരിജ്ഞാനമില്ലാത്തത് തന്നെ കാരണം. സമയമെടുത്തു ഡിജിറ്റൽ ഇടപാടുകളെക്കുറിച്ച് മനസിലാക്കികൊടുക്കാം.

അറിവ് പകർന്ന് നൽകുന്നതിൽ മാത്രം മാതൃദിനം  ഒതുക്കി നിർത്തേണ്ട. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരാണെങ്കിൽ ഒരു പരിരക്ഷ എടുത്ത് നൽകാം. ഒപ്പം, അമ്മമാരിൽ നിന്നും പഠിക്കേണ്ട കുറെയേറെ സാമ്പത്തിക കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങള്‍ ചോദിച്ച് പഠിക്കാൻ മടി കാണിക്കേണ്ടതില്ല.

(ലേഖകൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനാണ്.)

English Summary : Give this Financial Guidelines to Your Mother in this Mother's Day