15% വാര്‍ഷിക നേട്ടം നല്‍കിക്കൊണ്ടിരിക്കുന്ന ഒട്ടേറെ ഫണ്ടുകള്‍ ഇന്നു ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ ലഭ്യമാണ്. അവയില്‍ നിന്നും മൂന്നു വിഭാഗത്തിലായി അഞ്ചു ഫണ്ടുകള്‍ വീതം മൊത്തം 15 ഫണ്ടുകളാണ് ഇവിടെ തിരഞ്ഞെടുത്തു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഏറ്റവും ഉയര്‍ന്ന നേട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

15% വാര്‍ഷിക നേട്ടം നല്‍കിക്കൊണ്ടിരിക്കുന്ന ഒട്ടേറെ ഫണ്ടുകള്‍ ഇന്നു  ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ ലഭ്യമാണ്. അവയില്‍ നിന്നും  മൂന്നു വിഭാഗത്തിലായി അഞ്ചു ഫണ്ടുകള്‍ വീതം മൊത്തം 15 ഫണ്ടുകളാണ് ഇവിടെ തിരഞ്ഞെടുത്തു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിക്കൊണ്ടിരിക്കുന്ന മികച്ച ഫണ്ടുകളാണ് ഇവ.

 ലാര്‍ജ് ക്യാപ് ഫണ്ടുകള്‍

ADVERTISEMENT

സെബി ചട്ടം അനുസരിച്ച് മൊത്തം നിക്ഷേപത്തിന്റെ 80% വിഹിതവും  ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലുതും സ്ഥിരതയും സുരക്ഷിതവുമായ ടോപ് 100 ബ്ലൂചിപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍. അതുകൊണ്ടു തന്നെ ഏറ്റവും കുറഞ്ഞ റിസക്്കില്‍  ഏറ്റവും ആകര്‍ഷകമായ നേട്ടത്തിനു സാധ്യതയുള്ള ഫണ്ടുകളാണ് ഇവ.

ADVERTISEMENT

മിഡ് ക്യാപ് ഫണ്ടുകള്‍

അല്‍പം റിസ്ക് എടുക്കാന്‍ തയ്യാറുള്ള നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന ഫണ്ടുകളാണ് മിഡ് ക്യാപ് ഫണ്ടുകള്‍. ഈ ഫണ്ടുകളുടെ മൊത്തം നിക്ഷേപത്തിന്റെ 65%വും ഇന്ത്യന്‍ വിപണിയിലെ ഇടത്തരം ഓഹരികളിലായിരിക്കും. അതായത്  വിപണി മൂല്യത്തിന്റെ കാര്യത്തില്‍ 101 മുതല്‍ 250 വരെ സ്ഥാനത്തുള്ള ലിസ്റ്റഡ് ഓഹരികളില്‍. ഇടത്തരം കമ്പനികളായതിനാല്‍ വന്‍കിട കമ്പനികളേക്കാള്‍ വളര്‍ച്ചാ  സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ അവയില്‍ കിട്ടുന്ന നേട്ടം കൂടുതലാകും. പക്ഷേ ലാര്‍ജ് ക്യാപ് ഫണ്ടുകളുടെ അത്ര സുരക്ഷിതത്വം അവകാശപ്പെടാന്‍ ആകില്ല.

ADVERTISEMENT

ടാക്‌സ് സേവിങ്‌സ് ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നടത്തുന്നവരില്‍ ബഹുഭൂരിപക്ഷവും  നിക്ഷേപിക്കുന്നത് ആദായനികുതി ലാഭിക്കാന്‍ വേണ്ടിയാണ്. അതുകൊണ്ടു തന്നെ  ടാക്‌സ് സേവിങ്‌സ് ഫണ്ടുകളിലെ(ഇഎല്‍എസ്എസ്) മികച്ചവ കൂടി ഇവിടെ പരിചയപ്പെടുത്തുന്നു. ആദായനികുതി ലാഭിക്കുന്നതിനൊപ്പം 18-22% വാര്‍ഷിക ആദായവും ഈ ഫണ്ടുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.

ഇവിടെ ഓര്‍മിക്കേണ്ട ഒരു കാര്യമുണ്ട്. ഇതു കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ ഫണ്ടുകള്‍  നല്‍കുന്ന നേട്ടമാണ്. എന്നാല്‍ തുടര്‍ന്നും ഇതേ നേട്ടം നല്‍കുമെന്ന ഉറപ്പു പറയാനാകില്ല. പക്ഷേ മാസം നിശ്ചിത തുക വീതം നിക്ഷേപിക്കുന്ന എസ്‌ഐപി ആകുമ്പോള്‍ 15 വര്‍ഷത്തില്‍ ശരാശരി 15% നേട്ടം ലഭിക്കാനുള്ള സാധ്യത കൂടുതലുണ്ട്.  

2021 മാര്‍ച്ച് അടിസ്ഥാനമാക്കിയാണ് (കടപ്പാട് മോണിങ് സ്റ്റാര്‍ ഇന്ത്യ) റിട്ടേണ്‍ നല്‍കിയിരിക്കുന്നത്.

English Summary: Mutual Funds which offer more than 15% Return