നിങ്ങളുടെ പാനും ആധാറും ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഉടനെ ചെയ്യുക. ഇതിനുള്ള സമയപരിധി ജൂൺ 30 വരെയാണ്. കോവിഡ് മൂലമാണ് പലവണ സമയം നീട്ടിയത്. എന്നാൽ, ഇക്കാര്യത്തിൽ ഇനി അധികസമയം അനുവദിക്കാനിടയില്ല. അതിനാൽ, ഇതുവരെ ലിങ്ക് ചെയ്യാത്തവർ ഉടനെ ചെയ്യുക. ഇല്ലെങ്കിൽ നിങ്ങളുടെ പാന്‍ പ്രവര്‍ത്തനരഹിതമാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ പാനും ആധാറും ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഉടനെ ചെയ്യുക. ഇതിനുള്ള സമയപരിധി ജൂൺ 30 വരെയാണ്. കോവിഡ് മൂലമാണ് പലവണ സമയം നീട്ടിയത്. എന്നാൽ, ഇക്കാര്യത്തിൽ ഇനി അധികസമയം അനുവദിക്കാനിടയില്ല. അതിനാൽ, ഇതുവരെ ലിങ്ക് ചെയ്യാത്തവർ ഉടനെ ചെയ്യുക. ഇല്ലെങ്കിൽ നിങ്ങളുടെ പാന്‍ പ്രവര്‍ത്തനരഹിതമാകും. അങ്ങനെ സംഭവിച്ചാൽ വലിയ തുക പിഴ നല്‍കേണ്ടി വരും. അതിലുപരി പാന്‍ നിര്‍ബന്ധമായ പണമിടപാടുകള്‍ നടത്താനാകാതെ വരും. അത്തരം ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു.

∙ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനാകില്ല.

ADVERTISEMENT

∙ സ്രോതസ്സില്‍നിന്നു നികുതി പിടിക്കുന്ന ഇടപാടുകളിലെല്ലാം 30% ടിഡിഎസ് ഈടാക്കും. 

∙ പുതിയ ബിസിനസ് തുടങ്ങാനാകില്ല.

∙ 5 ലക്ഷത്തിനു മേൽ ഭൂമി ഇടപാടു നടത്താനാകില്ല.

∙ ഇരു ചക്രവാഹനം ഒഴികെയുള്ള വാഹനങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ ആകില്ല. 

ADVERTISEMENT

∙ 50,000 രൂപയില്‍ കൂടുതല്‍ ബാങ്കിൽ നിക്ഷേപിക്കാനോ ബോണ്ട് വാങ്ങാനോ ഇന്‍ഷുറൻസ് പോളിസി വാങ്ങാനോ പറ്റില്ല. 

∙ മ്യുച്വല്‍ ഫണ്ട് നിക്ഷേപം സാധ്യമല്ലാതാകും.

∙ 25,000 രൂപയില്‍ കൂടുതലുള്ള ഹോട്ടല്‍, റസ്റ്ററന്റ് ബില്ലുകൾ അടയ്ക്കാന്‍ പറ്റില്ല. 

∙ വിദേശയാത്രയുമായി ബന്ധപ്പെട്ട്് 25,000 രൂപയില്‍ കൂടുതലുള്ള ഇടപാടുകൾ സാധ്യമല്ലാതാകും. 

ADVERTISEMENT

∙ 5 ലക്ഷത്തിനു മേൽ സ്വര്‍ണം വാങ്ങാനാകില്ല. 

∙ ഇന്ത്യയ്ക്കു പുറത്തേക്ക് പണം അയയ്ക്കാനാകില്ല.

പുതിയ പാൻ ലഭിക്കാൻ

Url: www.incometax.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. instant PAN through Aadhaar ക്ലിക് ചെയ്യുക. ജൂൺ 7 മുതലാണ് ഈ പുതിയ പോർട്ടൽ ആദായനികുതി വകുപ്പ് ആരംഭിക്കുക.

Get New PAN ക്ലിക് ചെയ്യുക. നിശ്ചിത സ്ഥലത്ത് ആധാർ വിവരങ്ങൾ പൂരിപ്പിക്കുക. ക്യാപ്ച്ച കോഡ് നൽകി കൺഫേം ചെയ്യുക. ഫോണിൽ വരുന്ന ഒടിപി സബ്മിറ്റ് ചെയ്യുക.

എല്ലാം കൃത്യമാണെങ്കിൽ പാൻ അനുവദിച്ചുള്ള മെസേജ് ഫോണിൽ വരും. സൈറ്റിൽനിന്നു തന്നെ പാൻ ഡൗൺ ലോഡ് ചെയ്യാം അതിന് Instant PAN through Aadhaar’ ൽ ക്ലിക് ചെയ്യുക. Check Status of PAN’ ൽ പോകുക. ആധാർ നമ്പർ നൽകുക. ഫോണിൽ വരുന്ന ഒടിപി നൽകുക. ഡൗൺലോഡ് ലിങ്കിൽ ക്ലിക് ചെയ്ത് ഇ–പാനിന്റെ പിഡിഎഫ് എടുക്കാം 

നിങ്ങൾ പാൻ  എടുക്കണോ?  

പാൻകാർഡ്  എടുത്തിട്ടില്ലാത്തവർ ഉടനെ അതെടുക്കണം. നിങ്ങളുടെ പണമിടപാടുകൾ അധികൃതർ അറിയുമെന്ന ആശങ്കയിൽ പാൻ വേണ്ടെന്നു വയ്ക്കാൻ ഇനി ആകില്ല. കാരണം, നിലവിൽ മിക്ക സാമ്പത്തിക ഇടപാടുകൾക്കും പാൻനമ്പർ നിർബന്ധമാണ്. 

English Summary : Pan-Aadhaar Linking Last date June 30