പാന്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതിക്ക് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും ഇതെങ്ങനെ ചെയ്യാം എന്ന സംശയമുള്ളവര്‍ നിരവധിയാണ്. ആദായ നികുതി വകുപ്പിന്റെ പുതിയ പോര്‍ട്ടലിലൂടെ ഇത് വളരെ ലളിതമായി ചെയ്യാവുന്നതേയുള്ളു. incometaxindia.gov.in എന്ന പുതിയ പോര്‍ട്ടലില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാന്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതിക്ക് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും ഇതെങ്ങനെ ചെയ്യാം എന്ന സംശയമുള്ളവര്‍ നിരവധിയാണ്. ആദായ നികുതി വകുപ്പിന്റെ പുതിയ പോര്‍ട്ടലിലൂടെ ഇത് വളരെ ലളിതമായി ചെയ്യാവുന്നതേയുള്ളു. incometaxindia.gov.in എന്ന പുതിയ പോര്‍ട്ടലില്‍ പാന്‍-ആധാര്‍ ബന്ധിപ്പിക്കലിനുള്ള ലിങ്ക് ക്ലിക്കു ചെയ്യുകയാണ് ഇതിന്റെ ആദ്യപടി. ഇതോടെ ആധാര്‍ ബന്ധിപ്പിക്കാനുള്ള പോര്‍ട്ടല്‍ തുറന്നു വരും.

ആധാര്‍ ബന്ധിപ്പിക്കാനുള്ള പോര്‍ട്ടല്‍ തുറന്നു വരുമ്പോള്‍ അതില്‍ പാന്‍, ആധാര്‍ നമ്പര്‍, ആധാര്‍ പ്രകാരമുള്ള പേര്, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ നല്‍കണം. ഇതിനു ശേഷം ലിങ്ക് ആധാര്‍ എന്ന ടാബില്‍ ക്ലിക്കു ചെയ്യണം. ഇതോടെ നിങ്ങളുടെ റജിസ്‌ട്രേഡ് മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലിങ്കു ചെയ്യാനുള്ള പ്രക്രിയ പൂര്‍ത്തിയാക്കണം. 

ADVERTISEMENT

പേര് യോജിച്ചില്ലെങ്കിൽ

ഇങ്ങനെ പാനും ആധാറും ബന്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പാന്‍ കാര്‍ഡിലും ആധാറിലുമുള്ള പേരുകള്‍ യോജിക്കാതെ ഇരിക്കുകയാണെങ്കില്‍ എന്‍ഡിഎസ്എല്ലിന്റെ ഓണ്‍ലൈന്‍ സര്‍വീസു വഴി പേര് പുതുക്കാം. ആദായ നികുതി വകുപ്പിന്റെ പുതിയ പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ചില മേഖലകളില്‍ നിന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ചു ചര്‍ച്ച ചെയ്യാനായി ധനമന്ത്രാലയം ജൂണ്‍ 22-ന് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നിലവില്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ ഇതിലൂടെ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ.

ADVERTISEMENT

വളരെ ലളിതമായ ഈ പ്രക്രിയയിലൂടെ ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ ജൂലൈ ഒന്നിനു ശേഷം പല സാമ്പത്തിക ഇടപാടുകളും നടത്താനാവാത്ത അവസ്ഥയാകും ഉണ്ടാകുക എന്നും ഓര്‍മിക്കണം.

English Summary : Link Your Pan and Aadhaar before June 30