ജീവനക്കാരന് നഷ്ടപരിഹാരം വൈകിയാല്‍ തൊഴില്‍ ദാതാവ് 12 ശതമാനം പലിശ നല്‍കണമെന്ന ശുപാര്‍ശയടങ്ങിയ എപ്ലോയീസ് കോംപന്‍സേഷന്‍ പേയ്‌മെന്റ് റൂള്‍ 2021 ന്റെ ഡ്രാഫ്റ്റ് കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. തൊഴിലാളിക്ക്/ ജീവനക്കാരന് തൊഴില്‍ സ്ഥലത്തുണ്ടാകുന്ന അപകടം, മരണം എന്നിവയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവനക്കാരന് നഷ്ടപരിഹാരം വൈകിയാല്‍ തൊഴില്‍ ദാതാവ് 12 ശതമാനം പലിശ നല്‍കണമെന്ന ശുപാര്‍ശയടങ്ങിയ എപ്ലോയീസ് കോംപന്‍സേഷന്‍ പേയ്‌മെന്റ്  റൂള്‍ 2021 ന്റെ ഡ്രാഫ്റ്റ് കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. തൊഴിലാളിക്ക്/ ജീവനക്കാരന് തൊഴില്‍ സ്ഥലത്തുണ്ടാകുന്ന അപകടം, മരണം എന്നിവയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം നല്‍കാന്‍ നിശ്ചിത സമയം ക്ലിപ്തപ്പെടുത്തുന്നതാണ് നിയമം.

പുതിയ ചട്ടം

ADVERTISEMENT

പുതിയഡ്രാഫ്റ്റ് അനുസരിച്ച് 30 ദിവസത്തിനകം ഇത്തരത്തിലുള്ള നഷ്ടപരിഹാരം ലഭിക്കാന്‍ ജീവനക്കാരന്റെ കുടുംബത്തിന് അര്‍ഹതയുണ്ടാകും. ഈ സമയപരിധിക്കുള്ളില്‍ നഷ്ടപരിഹാരം ലഭിക്കാത്ത പക്ഷം വൈകുന്ന ഒരോ ദിവസവും കണക്കാക്കി 12 ശതമാനം സാധാരണ വാര്‍ഷിക പലിശയും കൂടി കമ്പനികള്‍/സ്ഥാപനങ്ങള്‍/ തൊഴില്‍ ദാതാവ് നല്‍കേണ്ടി വരും. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ സമയാസമയങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പുതുക്കുന്ന അധിക തുകയും നഷ്ടപരിഹാരത്തോടൊപ്പം നല്‍കണമെന്നും ഡ്രാഫ്റ്റില്‍ പറയുന്നു.

നിലവിലെ ചട്ടം

ADVERTISEMENT

ജോലിയിലേര്‍പ്പെട്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെ തുടര്‍ന്നുള്ള മരണങ്ങള്‍ക്ക് ബന്ധപ്പെട്ട ജീവനക്കാരന്റെ മാസശമ്പളത്തിന്റെ 50 ശതമാനത്തെ കേന്ദ്രസര്‍ക്കാരിന്റെ 'റലവന്റ് ഫാക്ടര്‍' (തൊഴിലാളിയുടെ  പ്രായത്തെ അടിസ്ഥാനമാക്കിയുള്ള ഫോര്‍മുല) കൊണ്ട് ഗുണിച്ചുള്ള തുകയായിരിക്കും നല്‍കേണ്ടത്. നിലവില്‍ ഏറ്റവും ചുരുങ്ങിയത് 120,000 രൂപയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് ചട്ടം. പൂര്‍ണമായ ചലനശേഷി നഷ്ടപ്പെടുന്ന കേസുകളില്‍ 60 ശതമാനമാണ് പരിഗണിക്കുക. ഇത് ചുരുങ്ങിയത് 140,000 രൂപയെങ്കിലും ഉണ്ടാകണമെന്നാണ് നിലവിലെ ചട്ടം.

English Summary: Details of Penal Interest in Employee Compensation