എല്ലാവര്‍ക്കും ബാധകമായ കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ ഉദ്യമമാണ് ദേശീയ പെന്‍ഷന്‍ പദ്ധതി അഥവാ എന്‍ പി എസ്. കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലുള്ളവര്‍ക്കും അംഘടിത മേഖലയില്‍ പെട്ടവര്‍ക്കും ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാകാം. തൊഴില്‍ എടുക്കുന്ന കാലത്ത് നിക്ഷേപം നടത്തുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവര്‍ക്കും ബാധകമായ കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ ഉദ്യമമാണ് ദേശീയ പെന്‍ഷന്‍ പദ്ധതി അഥവാ എന്‍ പി എസ്. കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലുള്ളവര്‍ക്കും അസംഘടിത മേഖലയില്‍ പെട്ടവര്‍ക്കും ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാകാം. തൊഴില്‍ എടുക്കുന്ന കാലത്ത് നിക്ഷേപം നടത്തുകയും വിരമിക്കുമ്പോള്‍ അടച്ച വിഹിതത്തിന്റെ ഒരു നിശ്ചിത ശതമാനവും പിന്നീട് മാസപെന്‍ഷനും ഉറപ്പാക്കുന്ന പദ്ധതിയാണിത്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (പി എഫ് ആര്‍ ഡി എ) കീഴിലാണ് എന്‍ പി എസ് പ്രവര്‍ത്തിക്കുന്നത്. നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതും പദ്ധതിയില്‍ നിന്ന് പുറത്താകുന്നതുമടക്കം നാമറിഞ്ഞിക്കേണ്ട നിരവധി മാറ്റങ്ങളാണ് പി എഫ് ആര്‍ ഡി എ ഈയിടെ എന്‍ പി എസില്‍ വരുത്തിയത്. അംഗങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ആ മാറ്റങ്ങള്‍ ഇവയാണ്.

പ്രായപരിധി ഉയര്‍ത്തി

ADVERTISEMENT

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍ പി എസ്) ചേരുന്നതിനുള്ള പ്രായപരിധി നിലവിലെ 65 ല്‍ നിന്നും 70 വയസിലേക്ക് ഉയര്‍ത്തി.60 വയസിന് ശേഷമാണ് എന്‍ പി എസില്‍ ചേരുന്നതെങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് 75 വയസ് വരെ നിക്ഷേപം നടത്താം. മറ്റുള്ളവര്‍ക്ക്് നിക്ഷേപ കാലാവധി 70 വയസായിരിക്കും.

നേരത്തെ പദ്ധതിയല്‍ ചേരുന്നതിനുള്ള പ്രായം 60 ല്‍ നിന്ന് 65 വയസാക്കി ഉയര്‍ത്തിയിരുന്നു. ഈ തീരുമാനത്തെ തുടര്‍ന്ന് മൂന്നര വര്‍ഷം കൊണ്ട് 15,000 പേരാണ് പുതുതായി പദ്ധതിയില്‍ ചേര്‍ന്നത്. ഇന്ത്യയില്‍ ശരാശരി ജീവിത ദൈര്‍ഘ്യ കാലയളവ് ഉയരുന്നതും മറ്റൊരു ന്യായീകരണമായി പി എഫ് ആര്‍ ഡി എ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

പരിധി അഞ്ച് ലക്ഷം

റിട്ടയര്‍ ചെയ്യുമ്പോള്‍ അഞ്ച് ലക്ഷം രൂപയില്‍ താഴെയാണ് മച്ചുരിറ്റി തുകയെങ്കില്‍ പെന്‍ഷന്‍ ഫണ്ട് മുഴുവനായും പിന്‍വലിക്കുന്നതിന് പിഎഫ് ആര്‍ഡി എ  അനുമതി നല്‍കി. അതായത് അഞ്ച് ലക്ഷം രൂപ വരെ ഒറ്റയടിക്ക്് പിന്‍വലിക്കാം.നേരത്തെ ഇത് രണ്ട് ലക്ഷമായിരുന്നു. ബാക്കി തുക ഏതെങ്കിലും ആന്വിറ്റിയില്‍ നിക്ഷേപിക്കണമായിരുന്നു. ഇതാണ് ഇപ്പോള്‍ മാറ്റിയത്. ഇത് അംഗങ്ങളുടെ ലിക്വിഡിറ്റി വര്‍ധിപ്പിക്കുകയും ആദായകരമായ മറ്റ് മാര്‍ഗങ്ങളിലേക്ക് നിക്ഷേപം തിരിച്ചു വിടാന്‍ സഹായിക്കുകയും ചെയ്യും.

ADVERTISEMENT

 2.5 ലക്ഷം വരെ കിട്ടും

പി എഫ് ആര്‍ ഡി എയുടെ മറ്റൊരു നിര്‍ദേശം കാലാവധി എത്താതെ തുക പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടാണ്. നിലവില്‍ ഇത് ഒരു ലക്ഷം രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 2.5 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകളെ പെന്‍ഷന്‍ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റങ്ങള്‍. രാജ്യത്തെ ചിതറിക്കിടക്കുന്ന വിവിധ പെന്‍ഷന്‍ പദ്ധതികളിലായി ആകെ 12.64 കോടി അംഗങ്ങളാണുള്ളത്. ആകെ വിഹിതം 30 ലക്ഷം കോടി രൂപയും.

English Summary : Know these Latest Changes in NPS