സ്മാര്‍ട്ട് ഫോണ്‍ പോലെ സാങ്കേതികമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഭയപ്പാടുള്ള ആളുകളാണ് അമ്പത് കഴിഞ്ഞവര്‍. പെട്ടന്ന് ഫോണ്‍ കൈയ്യില്‍ ലഭിക്കുകയും അത്യാവശ്യങ്ങളെല്ലാം അതിനെ കേന്ദ്രീകരിച്ചാവുകയും ചെയ്തതോടെ പലരും ഈ വിഷമം അനുഭവിക്കുന്നണ്ട്. വിടുകളില്‍ ഒറ്റയ്ക്ക് കഴിയേണ്ടി വരുന്ന മുതിര്‍ന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിജിറ്റൽ ഇടപാടുകൾക്കെല്ലാം മൊബൈലും ആധാറും ബന്ധിപ്പിക്കേണ്ടതുണ്ട്. എന്നാൽ സ്മാർട്ട് ഫോൺ കൈയിലുണ്ടെങ്കിലും ഇത് ചെയ്യേണ്ടത് എങ്ങനെയെന്ന് പലർക്കുമറിയില്ല, പ്രത്യേകിച്ച്, വിടുകളില്‍ ഒറ്റയ്ക്ക് കഴിയേണ്ടി വരുന്ന മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിതി കൂടുതല്‍ ദയനീയമാണ്. ആധാറും ഫോണ്‍നമ്പറും എന്തിനും അത്യാവശ്യമായതോടെ അവര്‍ക്ക് ആകെ ആശയക്കുഴപ്പമായി.

പോസ്റ്റ്മാൻ വരും

ADVERTISEMENT

ഇത്തരക്കാരെ സഹായിക്കാന്‍ ഇനി മുതല്‍ പോസ്റ്റ്മാന്‍ എത്തും. ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതടക്കമുള്ള സേവനങ്ങള്‍ക്ക് പോസ്റ്റ്മാനെ ബന്ധപ്പെടാം. ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കും യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് ഇക്കാര്യത്തില്‍ ധാരണാപത്രം ഒപ്പുവച്ചു. ഇതോടെ ഈ സേവനം രാജ്യത്ത് എല്ലാവര്‍ക്കും ലഭിക്കും.

1.46 ലക്ഷം ഡാക് സേവക്

ADVERTISEMENT

650 ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വഴി രാജ്യത്തെ 1.46 ലക്ഷം പോസ്റ്റ്മാന്‍/ഗ്രാമീണ്‍ ഡാക് സേവകിലൂടെ ഈ സേവനം വീട്ടുപടിക്കല്‍ ലഭിക്കും. അതായത് ഫോണ്‍ നമ്പര്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനോ അനുബന്ധ കാര്യത്തിനോ ഇത് നടപ്പാകുന്നതോടെ  ആര്‍ക്കും  പോസ്റ്റ് ഓഫീസില്‍ ബന്ധപ്പെടാം. 2021 മാര്‍ച്ച് 31 വരെ രാജ്യത്ത് 130 കോടിയോളം ആധാര്‍ കാര്‍ഡാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള കാര്‍ഡുകള്‍ കോടികള്‍ വരും. ഇത് പരിഹരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമാണ് ഈ നടപടി. പുതിയ തീരുമാനം ഉടന്‍ പ്രാബല്യത്തിലാകും.

English Summary : Post Man will Help You to Link Aadhaar and Phone Number