വിദേശത്തു പഠിക്കുവാൻ തീരുമാനമെടുത്തുകഴിയുമ്പോൾ ഒരുപാടു സംശയങ്ങളും ആകുലതകളും മാതാപിതാക്കൾക്കും, മക്കൾക്കുമുണ്ടാകാറുണ്ട്. ഏതു കോളേജ് തിരഞ്ഞിടുക്കണം? അംഗീകാരമുള്ള കോഴ്‌സുകളാണോ അവിടെയുള്ളത്? എത്ര വായ്പ എടുക്കുവാൻ പറ്റും ? ഇൻഷുറൻസ് എടുക്കേണ്ട ആവശ്യമുണ്ടോ? ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശത്തു പഠിക്കുവാൻ തീരുമാനമെടുത്താൽ ഒരുപാടു സംശയങ്ങളും ആകുലതകളും മാതാപിതാക്കൾക്കും, മക്കൾക്കുമുണ്ടാകാറുണ്ട്. ഏതു കോളേജ് തിരഞ്ഞെടുക്കണം? അംഗീകാരമുള്ള കോഴ്‌സുകളാണോ അവിടെയുള്ളത്? എത്ര വായ്പ എടുക്കുവാൻ പറ്റും?  ഇൻഷുറൻസ് എടുക്കേണ്ട ആവശ്യമുണ്ടോ?

ഗ്ലോബൽ ഇന്ത്യൻ സ്റ്റുഡന്റസ് പോർട്ടൽ

ADVERTISEMENT

ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി കേന്ദ്ര സർക്കാർ ഒരു പുതിയ പോർട്ടൽ തുടങ്ങുന്നു. 2021 ൽ തന്നെ പൂർണമായി പ്രവർത്തന സജ്ജമാക്കുന്ന രീതിയിലാണ് കാര്യങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.'ഗ്ലോബൽ ഇന്ത്യൻ സ്റ്റുഡന്റസ് പോർട്ടൽ'(GISP) വിദേശ യൂണിവേഴ്സിറ്റികളിൽ പഠിക്കുവാൻ തീരുമാനമെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകും. പോർട്ടലിൽ  വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം ഉണ്ടാകും.

വിവരങ്ങളെല്ലാം വിരൽത്തുമ്പിൽ

ADVERTISEMENT

ഓരോ രാജ്യത്തെയും യൂണിവേഴ്സിറ്റികളെക്കുറിച്ചും അവ നൽകുന്ന  കോഴ്‌സുകളെക്കുറിച്ചും അവയുടെ ലിങ്കുമെല്ലാം ഇതിൽ  ലഭ്യമാക്കും. ഓരോ രാജ്യത്തും രാജ്യാന്തര അംഗീകാരമുള്ള കോഴ്സുകളെക്കുറിച്ചുള്ള വിവരണം വിദ്യാർത്ഥികൾക്ക് കൃത്യമായി ഏത് പഠിക്കണമെന്ന് തിരഞ്ഞെടുക്കുവാൻ സഹായിക്കും.ഇതിനുപുറമെ, വിദേശത്തിനുള്ള ഇന്ത്യൻ നയതത്ന്ര ഓഫീസുകളുടെ വിവരങ്ങളും ഇതിലുണ്ടാകും.

11 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ

ADVERTISEMENT

കൂടുതൽ വിവരങ്ങളറിയാൻ വിദ്യാഭ്യാസ വിദഗ്ധനെ ബന്ധപ്പെടുവാനുള്ള വിവരങ്ങളും നൽകും. ഓരോ രാജ്യത്തെയും സാമൂഹ്യ, സാമ്പത്തിക വിവരണങ്ങളും, സാംസ്കാരിക പ്രത്യേകതകളും  പോർട്ടലിലുണ്ടാകും .11 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നുണ്ട്. ഇവരിൽ ചിലരെങ്കിലും  കൃത്യമായ വിവരങ്ങളറിയാതെ ചതിക്കുഴികളിൽ പെട്ടിട്ടുണ്ട്. പോർട്ടൽ പ്രവർത്തനക്ഷമമായാൽ, ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്ന് കരുതപ്പെടുന്നു.

English Summary: New Portal for students who want to Opt Foreign Education