സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിൽ ആണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും ഇടിഞ്ഞു ഗ്രാമിന് 4385 രൂപയും പവന് 35,080 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 4,460 രൂപയിലും പവന് 35,680 രൂപയിലുമാണ് ഇന്നലെ വ്യാപാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവില കുത്തനെ  ഇടിഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിൽ ആണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും ഇടിഞ്ഞു ഗ്രാമിന് 4385 രൂപയും പവന് 35,080 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,460 രൂപയിലും പവന് 35,680 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ മൂന്നുദിവസമായി ഗ്രാമിന് 105 രൂപയും പവന് 840 രൂപയുടെയും കുറവുണ്ടായി. ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണ്ണം ഓഗസ്റ്റിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് സംസ്ഥാനത്തെ വിപണിയിൽ കാണുന്നത്. ആഗസ്റ്റ് ഒന്നിനു ശേഷം മാത്രം ഗ്രാമിന് 215 രൂപയുടെയും പവന് 1720 രൂപയുടെയും കുറവുണ്ടായിട്ടുണ്ട്. 

നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിന്റെ നിറം മങ്ങുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020 ആഗസ്റ്റ് 7,8,9 എന്നീ തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു സ്വർണം അന്ന് കരസ്ഥമാക്കിയത്. ഒരു വർഷത്തിനു ശേഷം 2021 ആഗസ്റ്റ് 7ന് സ്വർണ വില പവന് 35,080 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 6920 രൂപയുടെ കുറവാണിത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിനിപ്പോൾ ഇടിഞ്ഞിട്ടുള്ളത് 865 രൂപയാണ്. കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിൽ കനത്ത ചാഞ്ചാട്ടങ്ങളാണ് ദൃശ്യമായത്. 

ADVERTISEMENT

English Summary : Gold Price  Today and Last Year Same Day