· നിക്ഷേപങ്ങൾക്കു റിസ്ക് ഇല്ലെങ്കിലും ബാങ്ക് നിക്ഷേപങ്ങൾക്കു നേട്ടം വളരെ കുറവാണ്. സ്ഥിര നിക്ഷേപങ്ങളുടെ പലിശ വളരെ തുഛ്ചമാണെന്നതുന്നു തന്നെ കാരണം. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പണപ്പെരുപ്പവുമായി തട്ടിച്ചുനോക്കുമ്പോൾ എഡി നിക്ഷേപകർക്കു കാര്യമായ മെച്ചം നൽകുന്നില്ല. ഇവിടെ പരിഗണിക്കാവുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസ്ക് ഇല്ലെങ്കിലും ബാങ്ക് നിക്ഷേപങ്ങൾക്കു നേട്ടം വളരെ കുറവാണ്. സ്ഥിര നിക്ഷേപങ്ങളുടെ പലിശ വളരെ കുറവാണെന്നത് തന്നെ കാരണം. അതുകൊണ്ടു ഇപ്പോഴത്തെ പണപ്പെരുപ്പവുമായി തട്ടിച്ചുനോക്കുമ്പോൾ എഫ്ഡി നിക്ഷേപകർക്കു കാര്യമായ മെച്ചമില്ല. ഇവിടെ പരിഗണിക്കാവുന്ന നല്ലൊരു നിക്ഷേപ മാർഗമാണ് കോർപ്പറേറ്റ് ബോണ്ടുകൾ.  

എന്താണ് കോർപ്പറേറ്റ് ബോണ്ടുകൾ?

ADVERTISEMENT

ബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പ എടുത്താലും കോർപ്പറേറ്റ് സ്ഥാപനങ്ങൾ കൂടുതൽ മുലധനത്തിനായി നേരിട്ടു ജനങ്ങളിൽനിന്നു ഫണ്ട് സ്വീകരിക്കുന്നതിനായി ബോണ്ടുകൾ ഇറക്കും. ഈ ബോണ്ടുകളെയാണ് കോർപ്പറേറ്റ് ബോണ്ടുകൾ എന്നു വിളിക്കുന്നത്. അതായത് കമ്പനിയുടെ പ്രവർത്തനത്തിനായി ജനങ്ങൾ പണം കടം കൊടുക്കുന്നു. കാലാവധി പൂർത്തിയാകുമ്പോൾ മുതലിനൊപ്പം കമ്പനി നിശ്ചിത തുക പലിശയായി നിശ്ചിത കാലയളവിലേക്ക് നൽകുന്നു. കൂപ്പൺ റേറ്റ് എന്നാണ് ഇതറിയപ്പെടുന്നത്. ഉദാഹരണത്തിന് സ്ഥിര നിക്ഷേപങ്ങൾക്കു 6.5 % പലിശ ലഭിക്കുമ്പോൾ കോർപ്പറേറ്റ് ബോണ്ടുകൾക്ക് 9 ശതമാനത്തിൽ കൂടുതൽ ലഭിക്കും. ബാങ്കുകളിൽനിന്നു വായ്പ എടുക്കുമ്പോൾ കമ്പനികൾക്ക് ഇതിൽ കൂടുതൽ പലിശ ഇനത്തിൽ നൽകേണ്ടിവരും. അതുകൊണ്ടുകൂടിയാണ് അവർ ബോണ്ട് ഇഷ്യൂ ചെയ്യുന്നത്.

റിസ്ക്

ADVERTISEMENT

കോർപ്പറേറ്റ് ബോണ്ടുകൾ സർക്കാർ ബോണ്ടുകളെക്കാൾ റിസ്ക് കൂടുതലാണ്. കോർപ്പറേറ്റ് ബോണ്ടുകൾ നിക്ഷേപത്തിൽനിന്നു പ്രവർത്തിച്ചു ലാഭം ഉണ്ടായെങ്കിൽ മാത്രമേ വിജയിക്കൂ. എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ബോണ്ട് ഇഷ്യൂ ചെയ്തവർക്ക് കൃത്യമായി പലിശയോ മുതലോ നൽകാൻ കഴിയാതെ വരാം. പലിശ നിരക്ക് കുറയുന്നതനുസരിച്ച് ബോണ്ടിന്റെ മാർക്കറ്റ് വാല്യൂ കൂടും. ദീർഘകാല വായ്പകൾക്കാണ് കോർപ്പറേറ്റുകൾ ബോണ്ട് ഇഷ്യൂ ചെയ്യുക. നിശ്ചിത വർഷത്തിനു ശേഷം വേണമെങ്കിൽ കമ്പനിയുടെ ഓഹരി ആക്കി മാറ്റാം. ബോണ്ട് ഇറക്കുന്ന എല്ലാ കമ്പനികളും സ്റ്റോക്ക് എക്സ്ചേയ്ഞ്ചിൽ ലിസ്റ്റ് ചെയ്തതാകണമെന്നില്ല.

English Summary : Know more About Corporate Bonds

ADVERTISEMENT