ഒരാൾക്ക് പല രേഖകളിൽ പല തരത്തിലാണ് പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നെങ്കിൽ , സാങ്കേതികപരമായി പ്രശ്നങ്ങളുണ്ടാകുവാൻ സാധ്യതയുണ്ട്.പ്രത്യേകിച്ചും ബാങ്ക് അക്കൗണ്ട് , തിരിച്ചറിയൽ രേഖകൾ പോലുള്ളവയിലാണ് പല പേരുകൾ പ്രശ്നമാകുന്നത്. ഉദാഹരണത്തിന്, മേരി എന്ന സ്ത്രീക്ക് ചില രേഖകളിൽ ഭർത്താവിന്റെ പേരും, ചിലതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാൾക്ക് പല രേഖകളിൽ പല തരത്തിലാണ് പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നെങ്കിൽ, സാങ്കേതികമായി പ്രശ്നങ്ങളുണ്ടാകുവാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും ബാങ്ക് അക്കൗണ്ട്, തിരിച്ചറിയൽ രേഖകൾ പോലുള്ളവയിലാണ് പല പേരുകൾ പ്രശ്നമാകുന്നത്.  ഉദാഹരണത്തിന്, മേരി എന്ന സ്ത്രീക്ക് ചില രേഖകളിൽ ഭർത്താവിന്റെ പേരും ചിലതിൽ പിതാവിന്റെ പേരും ചിലതിൽ പേരിന്റെ ചുരുക്കെഴുത്തും ചിലതിൽ വിപുലീകരണവും ഉണ്ടെന്നിരിക്കട്ടെ. (മേരി കെ ജെ, മേരി കെ ജോൺ, മേരി ജോൺ, മേരി ഉലഹന്നാൻ എന്നിങ്ങനെ). പല രേഖകളിലും പറഞ്ഞിരിക്കുന്ന മേരി ഒരേ ആൾ തന്നെയാണ് എന്ന് സാക്ഷ്യപ്പെടുത്തേണ്ട അവസ്ഥ ചില സന്ദർഭങ്ങളിൽ ഉണ്ടാകാറുണ്ട്. 

അങ്ങനെ വരുമ്പോൾ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് വില്ലജ് ഓഫീസിൽ നിന്നും എടുക്കാവുന്നതാണ്. ഇത് ലഭിക്കുന്നതിനായി വില്ലേജ്  ഓഫീസർ മുൻപാകെ താഴെ പറയുന്ന രേഖകൾ ഹാജരാക്കണം 

ADVERTISEMENT

1 . വ്യത്യസ്തമായ പേരുകൾ ഉള്ള രേഖകൾ 

2 . അയൽപക്കക്കാരായ രണ്ടു പേരുടെ സാക്ഷ്യപത്രം

ADVERTISEMENT

3 . ആധാർ കാർഡ് 

4 . റേഷൻ കാർഡ് 

ADVERTISEMENT

5 . വോട്ടേഴ്‌സ് ഐഡി 

6 . ബാങ്ക് അക്കൗണ്ട് രേഖകൾ 

7 . സ്കൂൾ സർട്ടിഫിക്കറ്റ് (ചില സാഹചര്യങ്ങളിൽ മാത്രം)

8 . അപേക്ഷ ഫോം 

വില്ലജ് ഓഫീസർ ഈ രേഖകളെല്ലാം പരിശോധിച്ചു ഉചിതമായ തീരുമാനം കൈക്കൊള്ളും. അക്ഷയ കേന്ദ്രങ്ങൾ വഴിയോ, നേരിട്ടോ ഈ രേഖകൾ ഹാജരാക്കാം. പരമാവധി 30 രൂപയാണ് ഇതിനു ഈടാക്കുന്നത്. അപേക്ഷ സമർപ്പിച്ചു 5 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കും.

English Summary : How to Keep Your Name one and Same