ലക്ഷക്കണക്കിനു വരുന്ന സംസ്ഥാന പെൻഷൻകാരെ ട്രഷറിക്കാർ ഇനി വലയ്ക്കില്ല .പെൻഷൻ പരിഷ്കരണ സംബന്ധമായ എല്ലാ വിവരങ്ങളും ട്രഷറിയിൽ നിന്നു ലഭിക്കും .പെൻഷൻ പരിഷ്ക്കരണ വിവരങ്ങൾ അറിയാനുള്ള പെൻഷൻകാരുടെ ആവശ്യം അംഗീകരിച്ചു കൊണ്ട് ട്രഷറി വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു.പരിഷ്ക്കരിച്ച അടിസ്ഥാനപെൻഷൻ ,ക്ഷാമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷക്കണക്കിനു വരുന്ന സംസ്ഥാന പെൻഷൻകാരെ ട്രഷറിക്കാർ ഇനി വലയ്ക്കില്ല. പെൻഷൻ പരിഷ്കരണ സംബന്ധമായ എല്ലാ വിവരങ്ങളും ട്രഷറിയിൽ നിന്നു ലഭിക്കും. പെൻഷൻ പരിഷ്ക്കരണ വിവരങ്ങൾ അറിയാനുള്ള പെൻഷൻകാരുടെ ആവശ്യം അംഗീകരിച്ചു കൊണ്ട് ട്രഷറി വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. പരിഷ്ക്കരിച്ച അടിസ്ഥാനപെൻഷൻ, ക്ഷാമാശ്വാസം, മെഡിക്കൽ അലവൻസ്, സ്പെഷൽ കെയർ അലവൻസ്, കുടിശിക തുടങ്ങിയ വിവരങ്ങൾ പെൻഷൻ ബുക്കിൽ രേഖപ്പെടുത്തി നൽകും. പെഷൻ ബുക്ക് ഇല്ലാത്തവർക്ക് ആവശ്യപ്പെട്ടാൽ പ്രിന്റ് ഔട്ടും ലഭിക്കും. ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ വാങ്ങുന്നവരുടെ പരാതികളും ട്രഷറി ശാഖകളിൽ പരിഹരിക്കും.

ഹെൽപ് ഡെസ്കും പരാതിപ്പെട്ടിയും

ADVERTISEMENT

പരാതി പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ എന്തൊക്കെയെന്ന് പെൻഷൻകാരെ ട്രഷറി ജീവനക്കാർ രേഖാമൂലം അറിയിക്കണം. ട്രഷറിയിൽ രേഖകൾ ലഭ്യമല്ലാതെ വന്നാൽ പിംസ് (പെൻഷൻ ഇൻഫർമേഷൻസ് ആൻഡ് മാനേജ്മെൻറ് സിസ്റ്റം ) സെല്ലുമായി ബന്ധപ്പെട്ട് ലഭ്യമാക്കണം. ട്രഷറികളിൽ പെൻഷൻകാർക്കായി ഹെൽപ് ഡെസ്കും പരാതിപ്പെട്ടിയും സ്ഥാപിക്കും.

English Summary: Treasury Department will fill the Pension Book