വിവിധ പെന്‍ഷന്‍കാര്‍ക്ക്‌ ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിച്ച്‌ തുടങ്ങാന്‍ സമയമായി. രാജ്യത്തുടനീളമുള്ള ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസുകളിലെ ജീവന്‍ പ്രാമാണ്‍ കേന്ദ്രങ്ങളില്‍ ( ജെപിസി) ഇതിനുള്ള സൗകര്യം ഉടന്‍ അനുവദിച്ച്‌ തുടങ്ങും. 80 വയസ്സും അതില്‍ കൂടുതലും പ്രായമുള്ള

വിവിധ പെന്‍ഷന്‍കാര്‍ക്ക്‌ ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിച്ച്‌ തുടങ്ങാന്‍ സമയമായി. രാജ്യത്തുടനീളമുള്ള ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസുകളിലെ ജീവന്‍ പ്രാമാണ്‍ കേന്ദ്രങ്ങളില്‍ ( ജെപിസി) ഇതിനുള്ള സൗകര്യം ഉടന്‍ അനുവദിച്ച്‌ തുടങ്ങും. 80 വയസ്സും അതില്‍ കൂടുതലും പ്രായമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ പെന്‍ഷന്‍കാര്‍ക്ക്‌ ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിച്ച്‌ തുടങ്ങാന്‍ സമയമായി. രാജ്യത്തുടനീളമുള്ള ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസുകളിലെ ജീവന്‍ പ്രാമാണ്‍ കേന്ദ്രങ്ങളില്‍ ( ജെപിസി) ഇതിനുള്ള സൗകര്യം ഉടന്‍ അനുവദിച്ച്‌ തുടങ്ങും. 80 വയസ്സും അതില്‍ കൂടുതലും പ്രായമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ പെന്‍ഷന്‍കാര്‍ക്ക്‌ ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിച്ച്‌ തുടങ്ങാന്‍ സമയമായി. രാജ്യത്തുടനീളമുള്ള ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസുകളിലെ ജീവന്‍ പ്രമാണ്‍ കേന്ദ്രങ്ങളില്‍ ( ജെപിസി) ഇതിനുള്ള സൗകര്യം ഉടന്‍ അനുവദിച്ച്‌ തുടങ്ങും.

80 വയസ്സും അതില്‍ കൂടുതലും പ്രായമുള്ള പെന്‍ഷര്‍കാര്‍ക്ക്‌ ഒക്ടോബര്‍ 1 മുതല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച്‌ തുടങ്ങാം. ഇവര്‍ക്ക്‌ നവംബര്‍ 30 വരെ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കാനുള്ള സൗകര്യം അനുവദിക്കും. ശേഷിക്കുന്ന പെന്‍ഷന്‍കാര്‍ക്ക്‌ നവംബര്‍ 1 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവില്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കാം.

ADVERTISEMENT

പെന്‍ഷന്‍ വിതരണം മുടങ്ങാതിരിക്കാന്‍ ഓരോ വര്‍ഷവും പെന്‍ഷന്‍ വാങ്ങുന്നവര്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ പെന്‍ഷന്‍ വിതരണം ചെയ്യുന്ന അതോറിറ്റിക്ക്‌ (പിഡിഎ) മുമ്പാകെ സമര്‍പ്പിക്കണം. പെന്‍ഷണര്‍ക്ക്‌ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സ്വയം ഹാജരാക്കാം ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ ബാങ്ക്‌ അല്ലെങ്കില്‍ പോസ്‌റ്റ്‌ ഓഫീസ്‌ സന്ദര്‍ശിക്കാതെ വീട്ടിലിരുന്ന്‌ ഓണ്‍ലൈനായും സമര്‍പ്പിക്കാനുള്ള സൗകര്യം പെന്‍ഷന്‍കാര്‍ക്ക്‌ ലഭ്യമാണ്‌.

ഇതിനായി ഏതൊരാള്‍ക്കും ആധാര്‍ അധിഷ്‌ഠിത ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ ആയ ( ഡിഎല്‍സി) ' ജീവന്‍ പ്രമാണ്‍' തിരഞ്ഞെടുക്കാം. യഥാര്‍ത്ഥത്തില്‍ ഡിഎല്‍സി പ്രക്രിയ പൂര്‍ത്തിയായി കഴിയുമ്പോള്‍ ലഭിക്കുന്ന സവിശേഷ തിരിച്ചറിയല്‍ രേഖയാണിത്‌. പെന്‍ഷന്‍കാര്‍ ജീവിച്ചിരിപ്പുണ്ട്‌ എന്നതിന്റെ തെളിവായി ഈ ജീവന്‍ പ്രമാണ്‍ പത്ര ഓണ്‍ലൈനായി എടുക്കുകയും ബാങ്ക്‌ അല്ലെങ്കില്‍ പോസ്‌റ്റ്‌ ഓഫീസ്‌ ശാഖകളിലേക്ക്‌ അയക്കുകയും ചെയ്യാം.

ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റിന്‌ ആവശ്യമായത്‌ :

1. ആധാര്‍ നമ്പര്‍

ADVERTISEMENT

2. നിലവിലുള്ള മൊബൈല്‍ നമ്പര്‍

3. ആധാര്‍ നമ്പര്‍ പെന്‍ഷന്‍ വിതരണ ഏജന്‍സിയില്‍ ( ബാങ്ക്‌, പോസ്‌റ്റ്‌ ഓഫീസ്‌ തുടങ്ങിയവ) രജിസ്റ്റര്‍ ചെയ്‌തിരിക്കണം.

4. പെന്‍ഷന്‍ തരം, പെന്‍ഷന്‍ അനുവദിക്കുന്ന അതോറിറ്റി, വിതരണ ഏജന്‍സി, പെന്‍ഷന്‍ പേമെന്റ്‌ ഓഡര്‍ (പിപിഒ) നമ്പര്‍, അക്കൗണ്ട്‌ നമ്പര്‍ എന്നിവയെല്ലാം കൈവശം ഉണ്ടായിരിക്കണം.

ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ എടുക്കുന്നതിന്‌ പെന്‍ഷണര്‍ ആദ്യം ജീവന്‍ പ്രമാണ്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.

ADVERTISEMENT

റജിസ്റ്റര്‍ ചെയ്യുന്നത്‌ എങ്ങനെ?

1. ജീവന്‍ പ്രമാണ്‍ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യുക

2. പുതിയ റജിസ്‌ട്രേഷന്‍ തിരഞ്ഞെടുക്കുക.

3. ബാങ്ക്‌ അക്കൗണ്ട്‌, ആധാര്‍ നമ്പര്‍, പേര്‌, പിപിഒ നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുക

4. send OTP എന്നതില്‍ ക്ലിക്‌ ചെയ്യുക.

5. റജിസ്റ്റര്‍ ചെയ്‌തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക്‌ വരുന്ന ഒടിപി കൊടുക്കുക

6. അതിന്‌ ശേഷം ആധാര്‍ ഉപയോഗിച്ച്‌ ആധികാരികത ഉറപ്പു വരുത്തുക.

7. തുടര്‍ന്ന്‌ ഒരു പ്രമാണ്‍ ഐഡി ലഭിക്കും, അതിന്‌ ശേഷം ' submit' എന്നതില്‍ ക്ലിക്‌ ചെയ്യുക

Photo credit : Robert Kneschke / Shutterstock.com

ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ എടുക്കുന്നതിന്‌

∙പ്രമാണ്‍ ഐഡിയും ഒടിപിയുടെ ഉപയോഗിച്ച്‌ ജീവന്‍ പ്രമാണ്‍ ആപ്പില്‍ ലോഗിന്‍ ചെയ്യുക.

∙'Generate jeevan pramaan' എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുത്തതിന്‌ ശേഷം ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും നല്‍കുക.

∙ഒടിപിയ്‌ക്ക്‌ വേണ്ടിയുള്ള ഓപ്‌ഷനില്‍ ക്ലിക്‌ ചെയ്യുക

∙റജിസ്റ്റര്‍ ചെയ്‌തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക്‌ ഒടിപി നല്‍കുക

∙പിപിഒ നമ്പര്‍, പേര്‌, പെന്‍ഷന്‍ വിതരണം ചെയ്യുന്ന ഏജന്‍സിയുടെ പേര്‌ എന്നിവ നല്‍കുക

∙പെന്‍ഷണറുടെ റജിസ്റ്റര്‍ ചെയ്‌തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക്‌ സ്ഥിരീകരണ സന്ദേശം എത്തും.

∙വിരലടയാളം സ്‌കാന്‍ ചെയ്യുകയും ആധാര്‍ ഉപയോഗിച്ച്‌ ഇത്‌ സ്ഥിരീകരിക്കുകയും ചെയ്‌ത്‌ കഴിഞ്ഞാല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭ്യമാകും.

∙ജീവന്‍ പ്രമാണ്‍ പോര്‍ട്ടലില്‍ നിന്നും നിങ്ങളുടെ ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റിന്റെ പിഡിഎഫ്‌ പകര്‍പ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാം.

∙അതിന്‌ ശേഷം പെന്‍ഷന്‍ വിതരണ ഏജന്‍സിക്ക്‌ നിങ്ങളുടെ ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ ഫലപ്രദമായി സ്വീകരിക്കാന്‍ കഴിയും.

∙വാതില്‍പ്പടി ബാങ്കിങ്‌ സൗകര്യത്തിലൂടെയും നിങ്ങള്‍ക്ക്‌ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കും.

English Summary : How to Take Life Certificate now Because Super Senior Citizens Should Submit it on October First onwards