പത്താം ക്ലാസ് പാസായി ജോലി അന്വേഷിക്കുന്ന ചെറുപ്പക്കാരനാണോ നിങ്ങൾ ?പ്രതിമാസം ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ജോലി നിങ്ങളെ കാത്തിരിക്കുന്നുണ്ട് ഒട്ടും അതിശയിക്കേണ്ട .ജോലി നമ്മുടെ നാട്ടിലല്ല ; അങ്ങ് ദക്ഷിണ കൊറിയയിൽ . സംസ്ഥാന സർക്കാർ ഏജൻസിയായ ഒഡെപെക് വഴിയാണു നിയമനം .കൊറിയൻ ചേമ്പർ ഓഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്താം ക്ലാസ് പാസായി ജോലി അന്വേഷിക്കുന്ന ചെറുപ്പക്കാരനാണോ നിങ്ങൾ? പ്രതിമാസം ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ജോലി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഒട്ടും അതിശയിക്കേണ്ട ജോലി നമ്മുടെ നാട്ടിലല്ല; അങ്ങ് ദക്ഷിണ കൊറിയയിൽ.

സംസ്ഥാന സർക്കാർ ഏജൻസിയായ ഒഡെപെക് വഴിയാണു നിയമനം. കൊറിയൻ ചേമ്പർ ഓഫ് കൊമേഴ്സുമായി സഹകരിച്ചാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. ദക്ഷിണ കൊറിയൻ സർക്കാറിന്റെ കീഴിലുള്ള കാർഷിക പദ്ധതികളിലേക്കാണ് തൊഴിലാളികളെ തേടുന്നത്. സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ കൃഷിരീതിയാണ് നടപ്പാക്കുന്നതെങ്കിലും മനുഷ്യ അധ്വാനവും വേണ്ടിവരും.

ADVERTISEMENT

കാർഷിക വൃത്തിയിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. 25-40 പ്രായപരിധിയിലുള്ളവർക്ക് ജോലിക്കു ശ്രമിക്കാം. ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം. രണ്ടുഡോസ് കോവി ഷീൽഡ് വാക്സിൻ എടുത്തിരിക്കുകയും വേണം.1000 പേരെയാണ് ആവശ്യപ്പെട്ടതെങ്കിലും തുടക്കത്തിൽ 100 പേർക്കാണു നിയമനം. താൽപ്പര്യമുള്ളവർക്കായി ഒഡെപെക് ഒക്ടോബർ 27നു തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പൽ ടൗൺഹാളിലും സെമിനാർ നടത്തും. കൊറിയൻ ജീവിത സാഹചര്യങ്ങൾ ബോധ്യപ്പെട്ട ശേഷം അപേക്ഷിക്കുന്നവരിൽ നിന്നാണു തിരഞ്ഞെടുപ്പ്. അപേക്ഷ അയക്കേണ്ട ഇ മെയിൽ: recruit@odepc.in വെബ്സൈറ്റ്: www.odepc.kerala.gov.in.

English Summary: Attractive job offers in South Korea for SSLC Passed Youngsters