പലിശ നിരക്ക് പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉത്സവകാലം പ്രമാണിച്ച് കഴിഞ്ഞ മാസങ്ങളിൽ ഭവനവായ്പ പലിശ നിരക്കുകളിൽ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇത് പഴയരീതിയിലാക്കുകയാണ് ബാങ്കുകൾ. അതായത് വീട് വാങ്ങുന്നതിനുള്ള പലിശ നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ കൂടുമെന്ന്‌ സാരം. എൽ ഐ സി അടക്കം ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവന വായ്പ പലിശ നിരക്കും ക്രെഡിറ്റ് കാർഡ് തുകയും മൊബൈൽ ഫോൺ നിരക്കുമൊക്കെ നാളെ മുതൽ ഉയരും. അതായത് കരുതിയിരുന്നില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് ചോർന്നേക്കും

പലിശ നിരക്ക് 

ADVERTISEMENT

പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉത്സവകാലം പ്രമാണിച്ച് കഴിഞ്ഞ മാസങ്ങളിൽ ഭവനവായ്പ പലിശ നിരക്കുകളിൽ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇത് പഴയരീതിയിലേക്ക് ആക്കുകയാണ് ബാങ്കുകൾ. അതായത് വീട് വാങ്ങുന്നതിനുള്ള പലിശ നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ കൂടുമെന്ന്‌ സാരം. എൽ ഐ സി അടക്കം ഈ മാറ്റങ്ങൾ നടപ്പിൽ വരുത്തും. 

മൊബൈൽ നിരക്കുകൾ 

നവംബർ 25 മുതൽ മുൻനിര മൊബൈൽ സേവനദാതാക്കളായ വി, എയർടെൽ എന്നിവയുടെ നിരക്കുകൾ കുത്തനെ ഉയർത്തിയിട്ടുണ്ട്. ജിയോയുടെ പുതുക്കിയ നിരക്കുകൾ ഡിസംബർ 1 മുതലാണ് പ്രാബല്യത്തിലാകുക. ഇതോടെ  മൊബൈൽ–ഇന്റർനെറ്റ് നിരക്കുകളിൽ 20–25ശതമാനം വിലവർധനയുണ്ടാകും. പ്രതിദിന ഉപയോഗം വിലയിരുത്തി പായ്ക്ക് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ആദായ നികുതി 

ADVERTISEMENT

2020–2021 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാനതീയതി ഡിസംബർ 31 ആണ്. 2021 ജൂലൈ 31 ന് നൽകേണ്ടിയിരുന്ന റിട്ടേൺ കോവി‍ഡ് രണ്ടാം തരംഗത്തെ തുടർന്ന് ആദ്യം സെപ്തംബർ 30 വരെ നീട്ടിയിരുന്നു.  ആദായ നികുതി വകുപ്പിന്റെ പുതിയ വെബ്സൈറ്റിന്റെ സാങ്കേതിക തകരാറുകളെ തുടർന്ന് തിയതി വീണ്ടും ഡിസംബർ 31 വരെ നീട്ടുകയായിരുന്നു. സമയത്തിനുള്ളിൽ റിട്ടേൺ നൽകിയില്ലെങ്കിൽ 10000 രൂപ പിഴ ഈടാക്കും.  

പെൻഷൻക്കാരുടെ ശ്രദ്ധയ്ക്ക് 

ഡിസംബർ 31ന് മുമ്പ് മസ്റ്ററിങ് പൂർത്തിയാക്കാത്ത സർവീസ് പെൻഷൻകാർക്കും കുടുംബപെൻഷൻകാർക്കും 2022 ജനുവരി മുതൽ പെൻഷൻ ലഭിക്കില്ല. പെൻഷൻ വിതരണ ഏജൻസി / ട്രഷറികളിൽ മസ്റ്ററിങ്ങിന് നേരിട്ട് എത്താൻ കഴിയാത്ത കിടപ്പ് രോഗികൾക്കും സ്ഥലത്തില്ലാത്തവർക്കും തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ വാതിൽപ്പടി സേവനം ഇതിനായി പ്രയോജനപ്പെടുത്താം.

എസ് ബി ഐ ക്രെഡിറ്റ് കാർഡ് 

ADVERTISEMENT

എസ്‌ ബി ഐ യുടെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് കൂടുതൽ തുക പലിശയിനത്തിൽ ഡിസംബർ മാസം മുതൽ നൽകേണ്ടിവരും. മാസ തവണ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങുന്നവർക്കാകും ഇതു ബാധകം. അതുകൂടാതെ പ്രോസസ്സിങ് ഫീസും വർദ്ധിപ്പിക്കും. 

പാചക വാതക സിലിണ്ടർ വില 

എല്ലാ മാസവും തുടക്കത്തിൽ പാചക വാതക വിലയിൽ വ്യത്യാസം വരുന്നുണ്ട്. ലാഭവും, നഷ്ടവും കണക്കാക്കിയശേഷം വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ചില മാസങ്ങളിൽ വില മാറിയില്ലെങ്കിലും ഉപഭോക്താക്കൾ സിലിണ്ടർ വിലയിലെ മാറ്റങ്ങൾ ശ്രദ്ധിച്ചാൽ അതിനനുസരിച്ച് തയാറാകാൻ സഹായിക്കും.

English Summary : Financial Changes that may Affect You from December first