സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി)സ്‌കീം 2021-22 ന്റെ എട്ടാം ഘട്ട വിതരണം തുടങ്ങി.സ്‌കീമിന് കീഴില്‍ കുറഞ്ഞത് ഒരു ഗ്രാം സ്വര്‍ണ്ണത്തില്‍ വരെ നിക്ഷേപിക്കാം. ഇത്തവണ ഗ്രാമിന് 4,791 രൂപയാണ് ഇഷ്യു നിരക്ക്. കഴിഞ്ഞ തവണയിത് 4732 രൂപയായിരുന്നു. ഓണ്‍ലൈനായി അപേക്ഷിക്കുന്ന നിക്ഷേപകര്‍ക്ക് ഇഷ്യു നിരക്കില്‍ 50

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണം വാങ്ങിയാൽ പിന്നീട് പലിശ കൂടി കിട്ടിയാലോ? ഇതിനുള്ള അവസരമൊരുക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി)സ്‌കീം  എട്ടാം ഘട്ട വിതരണം തുടങ്ങി. സ്‌കീമിന് കീഴില്‍  കുറഞ്ഞത് ഒരു ഗ്രാം സ്വര്‍ണ്ണത്തില്‍ വരെ നിക്ഷേപിക്കാം. ഇത്തവണ ഗ്രാമിന് 4,791 രൂപയാണ് ഇഷ്യു നിരക്ക്. കഴിഞ്ഞ തവണയിത് 4732 രൂപയായിരുന്നു. ഓണ്‍ലൈനായി അപേക്ഷിക്കുന്ന നിക്ഷേപകര്‍ക്ക് ഇഷ്യു നിരക്കില്‍ 50 രൂപയുടെ ഇളവ് അനുവദിക്കും. ഡിസംബര്‍ 3ന് ഇഷ്യു അവസാനിക്കും.

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ബാങ്കുകളെ സമീപിക്കാം. ഇതിന് പുറമെ സ്‌റ്റോക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, പോസ്റ്റ് ഓഫീസുകള്‍, എന്‍എസ്ഇ, ബിഎസ്ഇ എന്നിവ വഴിയും ബോണ്ടുകള്‍ ലഭ്യമാകും.

ADVERTISEMENT

എസ്ജിബി സ്‌കീമിലെ നിക്ഷേപത്തിന് 2.50 ശതമാനം നിരക്കില്‍ നിക്ഷേപകര്‍ക്ക് പലിശ ലഭിക്കും. നിക്ഷേപകര്‍ക്ക് ഇഷ്യു വില പണമായി നല്‍കാന്‍ കഴിയും അതുപോലെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ബോണ്ടുകള്‍ പണമായി പിന്‍വലിക്കാനും കഴിയും. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ബിഐ ആണ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്.

English Summary: Invest in Sovereign Gold Bond Now