സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കുമെന്ന അഭ്യൂഹം ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. മാർച്ച് രണ്ടാം വാരത്തിൽ അവതരിപ്പിക്കുന്ന കേരള ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. നിലവിൽ 56 വയസ്സാണ് വിരമിക്കൽ പ്രായം. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കുമെന്ന അഭ്യൂഹം ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. മാർച്ച് രണ്ടാം വാരത്തിൽ അവതരിപ്പിക്കുന്ന കേരള ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. നിലവിൽ 56 വയസ്സാണ് വിരമിക്കൽ പ്രായം.

കടം തന്നെ ശരണം

ADVERTISEMENT

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ പെൻഷൻ പ്രായം ഒരു വർഷം കൂടി കൂട്ടിയാൽ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനുള്ള ബാധ്യത കുറച്ചുകാലം നീട്ടി വയ്ക്കാമെന്ന ന്യായീകരണമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.പ്രതിവർഷം ഏകദേശം 20000 ലധികം ജീവനക്കാരാണ് വിരമിക്കുന്നത്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ് കൂടുതൽ പേരും പെൻഷൻ പറ്റുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിൽ ഇവരുടെ ആനുകൂല്യങ്ങൾ നൽകാൻ ഭാരിച്ച തുകതന്നെ സർക്കാറിനു കണ്ടെത്തേണ്ടി വരും.നിലവിൽ കടമെടുത്താണ് ശമ്പളവും പെൻഷനും നൽകുന്നത്. 

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 ൽ നിന്ന് 57 ആക്കി വർദ്ധിപ്പിക്കണമെന്ന് ശമ്പള പരിഷ്ക്കരണ കമ്മീഷനും സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു.എന്നാൽ തൊഴിലില്ലാത്ത ലക്ഷക്കണക്കിനു ചെറുപ്പക്കാരുടെ വികാരം കണക്കിലെടുത്ത് ഇതിന്മേലുള്ള തീരുമാനം മാറ്റി വയ്ക്കുകയാണുണ്ടായത്.ഇതിൽ കൂടുതൽ പ്രതിസന്ധികൾ നേരിട്ട കാലത്തുപോലും പെൻഷൻ പ്രായം ഉയർത്താൻ സർക്കാർ തയ്യാറായിട്ടില്ല. അതേ സമയം സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് ധനമന്ത്രി പറയുന്നത്. വിരമിക്കൽ പ്രായം കൂട്ടുമെന്നത് വെറും അഭ്യൂഹം മാത്രമാണെന്നും സർക്കാർ ഇത്തരത്തിലുള്ള യാതൊരു തീരുമാനവും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും  അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

English Summary : Is there any Chance to Increase Retirement Age