രാജസ്ഥാൻ സർക്കാർ ഈ സാമ്പത്തികവർഷം മുതൽ പഴയ പെൻഷനിലേക്ക് തിരിച്ചു പോകുന്നു. തിരിച്ചു പോകാൻ തയ്യാറെടുക്കയാണ് മറ്റു പല സംസ്ഥാനങ്ങളും എന്നും

രാജസ്ഥാൻ സർക്കാർ ഈ സാമ്പത്തികവർഷം മുതൽ പഴയ പെൻഷനിലേക്ക് തിരിച്ചു പോകുന്നു. തിരിച്ചു പോകാൻ തയ്യാറെടുക്കയാണ് മറ്റു പല സംസ്ഥാനങ്ങളും എന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജസ്ഥാൻ സർക്കാർ ഈ സാമ്പത്തികവർഷം മുതൽ പഴയ പെൻഷനിലേക്ക് തിരിച്ചു പോകുന്നു. തിരിച്ചു പോകാൻ തയ്യാറെടുക്കയാണ് മറ്റു പല സംസ്ഥാനങ്ങളും എന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജസ്ഥാൻ സർക്കാർ ഈ സാമ്പത്തികവർഷം മുതൽ പഴയ പെൻഷനിലേക്ക്  തിരിച്ചു പോകുന്നു. മറ്റു പല സംസ്ഥാനങ്ങളും തിരിച്ചുപോകാൻ തയാറെടുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

ആർക്കാണ് ഇതുകൊണ്ടുള്ള നേട്ടം, ആർക്കെങ്കിലും കോട്ടമുണ്ടോ? സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ ഇതെങ്ങനെ ബാധിക്കും?

ADVERTISEMENT

2004ലാണ് കേന്ദ്ര – സർക്കാർ ജീവനക്കാർക്ക് പുതിയ അഥവാ ദേശീയ പെൻഷൻ പദ്ധതി, എൻപിഎസ് (national pension system) നിലവിൽ വന്നത്. ക്രമേണ പശ്ചിമബംഗാൾ, തമിഴ്നാട് ഒഴികെ എല്ലാ സംസ്ഥാനസർക്കാരുകളും എൻപിഎസ് ലേക്ക് സ്വമേധയാ മാറി.

തിരിച്ച് പഴയ പെൻഷൻ പദ്ധതി, ഓപിഎസ് (old pension scheme) ലേക്ക്  പോകുന്ന ആദ്യത്തെ സംസ്ഥാനമാണ് രാജസ്ഥാൻ. മാത്രമല്ല കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും  പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചു പോകുന്നതിനെപറ്റി പഠിക്കാൻ സമിതിയെയും നിയോഗിച്ചിരുന്നു

എന്താണ് പങ്കാളിത്ത പെൻഷൻ?

പഴയ പെൻഷൻ എന്നത് നിശ്ചിത വരുമാന പദ്ധതി  (defined benefit scheme) ആണെങ്കിൽ  പുതിയ പെൻഷൻ നിശ്ചിത വരിസംഖ്യ പദ്ധതി (defined contribution scheme) ആണ്, അതായത്  പങ്കാളിത്ത പെൻഷൻ.

ADVERTISEMENT

പഴയ പദ്ധതിയിൽ അവസാന ശമ്പളത്തിന്റെ  പകുതി പെൻഷനായി ലഭിക്കുമെന്ന് മുൻകൂട്ടി തന്നെ അറിയാം.  ഇതിൽ ജീവനക്കാരനോ  തൊഴില്‍ദാതാവോ മാസം വരിസംഖ്യ അടയ്ക്കേണ്ട. എന്നാൽ പദ്ധതിയിൽ എല്ലാ മാസവും ജീവനക്കാരനും തൊഴിൽദാതാവും നിശ്ചിത  സംഖ്യ അടയ്ക്കണം. മാത്രമല്ല, പെൻഷൻ എത്ര ലഭിക്കുമെന്ന് മുൻകൂട്ടി അറിയാനും സാധ്യമല്ല.

വരിസംഖ്യയായി ലഭിക്കുന്ന തുക പെൻഷൻ ഫണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കടപ്പത്രങ്ങൾ,  സ്വകാര്യ-പൊതുമേഖലാ കമ്പനികളുടെ കടപ്പത്രങ്ങൾ,  സ്വകാര്യ - പൊതുമേഖലാ കമ്പനികളുടെ ഓഹരികൾ എന്നിവയിൽ നിക്ഷേപിക്കുന്നു. വിരമിക്കൽ സമയത്ത് ഇങ്ങനെ മൊത്തം നിക്ഷേപിച്ച തുകയും അതിൽനിന്നുള്ള ആദായവും അടിസ്ഥാനപ്പെടുത്തിയാണ് പെൻഷൻ തുക കണക്കാക്കുന്നത് അതുകൊണ്ട് തന്നെ പെൻഷൻ എത്രയുണ്ട് എന്ന് മുൻകൂട്ടി കണക്കാക്കാൻ സാധ്യമല്ല. ജീവനക്കാർക്ക് പ്രിയം പഴയ പെൻഷൻ ആണ്. അനിശ്ചിതമായ ഒരു തുകയേക്കാൾ സുനിശ്ചിതമായ ഒരു തുക സ്വീകാര്യമാകുന്നത് സ്വാഭാവികം, പ്രത്യേകിച്ചും ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷമുള്ള ജീവിതസായാഹ്നത്തിൽ.

(പിഎഫ്ആർഡിഎ (Pension Fund Regulatory and Development Authority) നിയമപ്രകാരമാണ് എൻപിഎസ് നിലവിൽ വന്നത്. അതിൽ പറയുന്നത് വിപണി അധിഷ്ഠിതമായ ഉറപ്പായ പെൻഷൻ (market based guaranteed pension) നൽകണമെന്നതാണ്. ഈ വർഷം ഓഗസ്‌റ്റോടുകൂടി  ഇങ്ങനെയൊരു പദ്ധതി നടപ്പിൽ വരുത്താനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു)

മാറ്റം അനിവാര്യമായതെങ്ങനെ?

ADVERTISEMENT

പഴയ പെൻഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക്  താങ്ങാനാകില്ലെന്നു ബോധ്യം വന്നതോടെയാണ്  പുതിയ  പദ്ധതിയിലേക്കുള്ള മാറ്റം അനിവാര്യമായത്. ഓരോ വർഷത്തെയും പെൻഷൻ ബാധ്യതയെപ്പറ്റി ആ വർഷത്തെ ബജറ്റ് സമയത്ത് മാത്രം ചിന്തിക്കുന്നതുകൊണ്ട് വലിയ പ്രശ്നങ്ങൾ സർക്കാരുകൾ നേരിട്ടു. ശമ്പളവും പെൻഷനും പലിശയും കൊടുത്തു കഴിഞ്ഞാൽ  മറ്റുള്ള ചെലവുകൾക്ക്  പണം  തികയാതായി.  സർക്കാർ വരുമാനത്തിന്റെ വലിയൊരു പങ്ക് സർക്കാർ ഉദ്യോഗസ്ഥർ എന്ന ഒരു ന്യൂനപക്ഷത്തിനു മാത്രം കൊടുക്കേണ്ടിവന്നു.

സാമ്പത്തിക വിദഗ്ധരായ രേണുക സാനെ, രാജീവ് മെഹ്‌റിഷി എന്നിവർ ഒരു ലേഖനത്തിൽ പറഞ്ഞത് രാജസ്ഥാൻ സർക്കാരിന്റെ  നികുതി, നികുതിയിതര വരുമാനത്തിന്റെ  56 ശതമാനവും  ജനസംഖ്യയുടെ 6%  വരുന്ന  സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനും വേണ്ടിവരുന്നുവെന്നാണ്.  

എൻപിഎസിൽ   അംഗമായവർ  വിരമിച്ചു തുടങ്ങുന്നത്  2034 മുതലായിരിക്കും. അതുവരെ പിരിഞ്ഞുപോകുന്നവർക്ക്  സർക്കാർ  പഴയരീതിയിലുള്ള പെൻഷൻ നൽകുന്നു. എൻപിഎസ് അംഗങ്ങൾക്ക് അവരുടെ സർക്കാർ വീതമായ 14 ശതമാനവും അടക്കുന്നു. പഴയ പെൻഷൻലേക്ക്  തിരിച്ചുപോകുമ്പോൾ  എല്ലാ മാസവും കൊടുക്കേണ്ട ഈ  വീതം കൊടുക്കേണ്ടി വരുന്നില്ല. സർക്കാരിന്റെ ധനസ്ഥിതിക്ക് താൽക്കാലിക ആശ്വാസം ആണെങ്കിലും ഭാവിയിൽ ഇത് വലിയ പ്രശ്നം സൃഷ്ടിക്കും. വായ്പാ തിരിച്ചടവിന്  മോറട്ടോറിയം നൽകുന്നതു പോലെ. അതായത് ഇന്നും നാളെയും വായ്പാ തിരിച്ചടവ് വേണ്ടിവരില്ല പക്ഷേ ഇങ്ങനെ നീട്ടിവയ്ക്കുന്ന ഗഡുക്കൾ എല്ലാംകൂടി  പിന്നീട്  അധിക പലിശസഹിതം അടക്കേണ്ടി വരും. എന്നാൽ ഭാവിയിലെ ഈ തിരിച്ചടവിന് വേണ്ട നീക്കിയിരിപ്പ് ഇടക്കാലത്ത് നടത്തുന്നുമില്ല  

അസംഘടിത–സ്വകാര്യമേഖലകളെ  അപേക്ഷിച്ച്  മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളാണ് സർക്കാർ ഉദ്യോഗസ്ഥർക്ക്. വിരമിക്കൽ എത്തുമ്പോഴേക്കും വീടും മറ്റ് ആസ്തികളും  നേടിയെടുക്കാനുമാകും.  അഥവാ വിരമിച്ചശേഷം പെൻഷൻ മാത്രമായിരിക്കില്ല  ഇത്തരക്കാരുടെ വരുമാനം.

മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി  ഉന്നതസ്ഥാനങ്ങളിൽ എത്തിക്കാനുള്ള  അവസരവും ഇവർക്ക്  ലഭിക്കുന്നു.  വിരമിച്ചശേഷം  മക്കളുടെ സാമ്പത്തികസംരക്ഷണവും ഇവർക്ക് ഏതാണ്ടുറപ്പാണ്

അങ്ങനെയുള്ളവർക്ക്  വാരിക്കോരി കൊടുക്കണോ?  

ദേശീയ പെൻഷൻ പദ്ധതി സമത്വത്തിൽ അധിഷ്ഠിതമാണ്. 18 മുതൽ 70 വരെ വയസുള്ള  ആർക്കും ചേരാം. സ്വയംതൊഴിൽകാർക്കും  തൊഴിൽ ഇല്ലാത്തവർക്കും ഉൾപ്പെടെ. അടക്കുന്ന സംഖ്യ എത്രയായാലും  അത് ഒരേ രീതിയിൽ നിക്ഷേപിക്കുന്നു. എന്നാൽ ഈ പദ്ധതിയിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരെ മാത്രം വരേണ്യരായി കണ്ടു അവർക്കു മാത്രമായി  ഒരു മുന്തിയ പദ്ധതിയിലേക്ക്  പോകുന്നത് എങ്ങനെ ന്യായീകരിക്കാനാകും.

എൻപിഎസ് പെൻഷൻ പഴയ പെൻഷനേക്കാൾ കുറവോ?

പഴയ പെൻഷനെക്കാൾ കുറവായിരിക്കും എൻപിഎസ് എന്നാണ് പൊതുവേ ഉള്ള വിശ്വാസം ഇത് എത്രത്തോളം ശരിയാണ്?

എൻപിഎസ് നെക്കുറിച്ചുള്ള പ്രധാന ആശങ്ക ഓഹരി, കടപ്പത്ര വിപണികളിലെ നഷ്ടസാധ്യതയാണ്.  ഓഹരി  നിക്ഷേപങ്ങൾ  ഭീതിയോടെ കാണുന്നവർക്ക്  കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ  കടപ്പത്രങ്ങളിൽ മാത്രമായി 100% നിക്ഷേപം നടത്താം.

എൻപിഎസിന്റെ വെബ്സൈറ്റിൽ  ഇതുവരെയുള്ള  നിക്ഷേപങ്ങളുടെ നേട്ടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടക്കം മുതലുള്ള 14 വർഷത്തെ കണക്ക്.  ഇതിൽ എൻപിഎസ് നിക്ഷേപത്തിന്റെ വാർഷിക വളർച്ച നിരക്ക്10 ശതമാനത്തോളമാണ്. ഇതിൽ തന്നെ ഓഹരിയുടെ നേട്ടമാണ്  സർക്കാർ/സ്വകാര്യ  കടപ്പത്രങ്ങളേക്കാൾ  ഉയർന്നുനിൽക്കുന്നത്.  

സർക്കാർ ജോലിയുടെ സുരക്ഷിതത്വം

സ്വകാര്യമേഖലയിൽ ന്യുനതകൾ  മാത്രം കാണുന്നവർ ഓർക്കേണ്ട ഒന്നുണ്ട്. ഈ വർഷത്തെ വിഷുവും ഈസ്റ്ററും കെഎസ്ആർടിസിയിലെ ഡ്രൈവർമാരും കണ്ടക്ടർമാരും മാർച്ചിലെ ശമ്പളം വാങ്ങാതെയാണ് ആഘോഷിച്ചത്. അതേസമയം  സ്വകാര്യ ബസ് ഡ്രൈവർമാരും കണ്ടക്ടർമാരും ശമ്പളത്തോട് കൂടി ഇവയെല്ലാം ആഘോഷിച്ചു.

2009 മെയ് മുതൽ നിലവിലുള്ള 4 പെൻഷൻ ഫണ്ടുകളുടെ ഓഹരി നിന്നുള്ള ഏറ്റവും കുറഞ്ഞ ആദായം 10.86ഉം  ഏറ്റവും കൂടിയത് 12.48 ഉം ശതമാനമാണ്. കോവിഡും  റഷ്യ യുക്രെയ്ൻ യുദ്ധവും ഉൾപ്പെടെ പല സാമ്പത്തിക പ്രതിസന്ധികൾ ഇന്ത്യയും ലോകവും നേരിട്ടിട്ടും രണ്ട് അക്കത്തിലുള്ള നേട്ടം ഓഹരി വിപണിയിൽ നിന്നും ലഭിച്ചു

കോർപ്പറേറ്റുകള്‍  ചെകുത്താൻമാരോ?

ലോക സമ്പന്നരിൽ ആദ്യ പത്തിൽ ഉള്ള മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും സമ്പത്ത് അവരുടെ കൈവശമുള്ള ഓഹരിയുടെ മൂല്യമാണ്. ഇവരുടെ കമ്പനികളിൽ ഒക്കെതന്നെയാണ് എൻപിഎസ് ഉം മറ്റ് ആഗോള പെൻഷൻ കമ്പനികളും നിക്ഷേപിക്കുന്നത്. ഈ സമ്പന്നരുടെ  വളർച്ചയുടെ ഒരു പങ്ക് നമ്മളെ പോലുള്ള സാധാരണക്കാർക്കും ലഭ്യമാക്കാനുള്ള  ഒരേയൊരു വഴി ഇത്തരം ഓഹരികളിൽ  നിക്ഷേപിക്കുകയാണ്. ഓഹരിയെ മാറ്റിനിർത്തുമ്പോൾ  ഇതാണ്  സാധാരണക്കാർക്ക് നഷ്ടപ്പെടുന്നതും.

കണക്കുകൾ വ്യക്തമാക്കുന്നത് മോശമല്ലാത്ത ഒരു തുക പെൻഷനായി ലഭിക്കാൻ സാധ്യതയുണ്ടെന്നാണ്. ആശ്രിതനിയമനം വഴിയും മറ്റും എൻപിഎസ്  അംഗങ്ങളായവരാണ് നിലവിൽ എൻപിഎസ് പെൻഷൻ വാങ്ങിക്കുന്നത്. കുറഞ്ഞ കാലത്തെ  സർവീസ്  മാത്രം ഉള്ളതുകൊണ്ട് അവരുടെ പെൻഷൻ സ്വാഭാവികമായും താരതമ്യേന കുറവായിരിക്കും

രാജസ്ഥാൻ സർക്കാരിന്റെ  പരസ്യത്തിൽ  പഴയ പെൻഷന്റെ  പ്രധാന ആകർഷണമായി പറയുന്നത് ജീവനക്കാരൻ  ഒരു രൂപ പോലും  നൽകേണ്ടതില്ല എന്നാണ്. ജീവനക്കാരനു പകരം നികുതിദായകരാണ് ആ വീതം  നൽകുന്നതെന്ന്  പരസ്യത്തിൽ  പറയില്ലല്ലോ!

പഴയ പെൻഷൻ പദ്ധതിയുടെ അധികബാധ്യത

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ പഠനത്തിൽ പറയുന്നത്  2022 ൽ അവസാനിക്കുന്ന 12 വർഷം കൊണ്ട് ഇന്ത്യയിലെ സംസ്ഥാന സർക്കാറുകളുടെ പെൻഷൻബാധ്യത 34 ശതമാനം വാർഷിക തോതിൽ വർദ്ധിച്ചു എന്നതാണ്. അതായത് 2010 ൽ 100 കോടി രൂപയുടെ  ബാധ്യത  2022 ആയപ്പോഴേക്ക് 3351 കോടി രൂപയായി എന്നാണ്, അഥവാ 33 ഇരട്ടി. ശ്രദ്ധിക്കേണ്ടത് ഈ കണക്കുകൾ നിജപ്പെടുത്തിയത് പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചു പോകുമ്പോൾ ഉണ്ടാകുന്ന  അധികബാധ്യത കണക്കിലെടുക്കാതെയാണ്

വർദ്ധിച്ചുവരുന്ന ആയുർദൈർഘ്യം, കുറഞ്ഞുവരുന്ന ജനനനിരക്ക് - ഇതാണ്  പെൻഷൻ പദ്ധതികൾ നേരിടുന്ന ഏറ്റവും വലിയ  വെല്ലുവിളി.  പെൻഷൻബാധ്യത കൂടുമ്പോൾ  വരുന്ന തലമുറയിൽ നിന്നും എടുത്ത്  ഇപ്പോഴത്തെ  തലമുറയ്ക്ക് കൊടുക്കുന്നത് എത്രത്തോളം ശരിയാണ്? പങ്കാളിത്ത പെൻഷൻ ഈ തലമുറ കൈമാറ്റത്തെ തടയുന്നു. പങ്കാളിത്തപെൻഷൻ ഒഴിവാക്കി സംസ്ഥാനങ്ങളുടെ തിരിച്ചുപോക്ക് ഒരു സാമ്പത്തിക മഹാമാരി തന്നെ. 

English Summary : Old Pension System May Become a Burden