യുദ്ധവും ആഗോളതലത്തിലെ പലിശ നിരക്ക് വര്‍ധനവും പണപ്പെരുപ്പവും അസംസ്‌കൃത എണ്ണയുടെ വില വര്‍ധനവും തുടങ്ങി പല കാരണങ്ങള്‍കൊണ്ട് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്നു. രൂപ ഇടിയുന്നതുകൊണ്ടു എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് ചിന്തിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ അതു ശരിയല്ല. ഉപഭോക്താവ്,

യുദ്ധവും ആഗോളതലത്തിലെ പലിശ നിരക്ക് വര്‍ധനവും പണപ്പെരുപ്പവും അസംസ്‌കൃത എണ്ണയുടെ വില വര്‍ധനവും തുടങ്ങി പല കാരണങ്ങള്‍കൊണ്ട് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്നു. രൂപ ഇടിയുന്നതുകൊണ്ടു എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് ചിന്തിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ അതു ശരിയല്ല. ഉപഭോക്താവ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുദ്ധവും ആഗോളതലത്തിലെ പലിശ നിരക്ക് വര്‍ധനവും പണപ്പെരുപ്പവും അസംസ്‌കൃത എണ്ണയുടെ വില വര്‍ധനവും തുടങ്ങി പല കാരണങ്ങള്‍കൊണ്ട് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്നു. രൂപ ഇടിയുന്നതുകൊണ്ടു എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് ചിന്തിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ അതു ശരിയല്ല. ഉപഭോക്താവ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുദ്ധവും ആഗോളതലത്തിലെ പലിശ നിരക്ക് വര്‍ധനവും പണപ്പെരുപ്പവും അസംസ്‌കൃത എണ്ണയുടെ വില വര്‍ധനവും തുടങ്ങി പല കാരണങ്ങള്‍കൊണ്ട് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്നു. രൂപ ഇടിയുന്നതുകൊണ്ടു എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് ചിന്തിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ അതു ശരിയല്ല.

ഉപഭോക്താവ്, നിക്ഷേപകന്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, കച്ചവടക്കാരന്‍, തുടങ്ങി കയറ്റുമതി, ഇറക്കുമതി രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍, പഠനത്തിനോ, യാത്രയ്‌ക്കോ ജോലിക്കോ വിദേശത്തു പോകുന്നവര്‍ എന്നിവരെയെല്ലാം ഈ വിലയിടിവ് കാര്യമായി ബാധിക്കും. എങ്ങനെയെന്നു നോക്കാം

ADVERTISEMENT

ഓഹരി വിപണിയുടെ തകര്‍ച്ച

രൂപയുടെ മൂല്യതകര്‍ച്ച രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പ്രതീക്ഷകളെ പ്രതികൂലമായി ബാധിക്കും. ഇപ്പോള്‍ തന്നെ ആഗോളത്തിലെ വിവിധ കാരണങ്ങളാല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ തകര്‍ത്തു വില്‍ക്കുകയാണ്. ഇന്നും, ഇന്നലെയുമല്ല ഇവരുടെ വില്‍ക്കല്‍ മഹാമഹം തുടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റ് മുതലിങ്ങോട്ട് വാങ്ങുന്നതില്‍ കൂടുതല്‍ വിറ്റ് കാശ് ഇന്ത്യയില്‍ നിന്നും കൊണ്ടുപോകുന്നതിനാണ് വിദേശ നിക്ഷേപകരുടെ ശ്രദ്ധ മുഴുവനും. ഇന്ത്യയിലെ ആഭ്യന്തര മ്യൂച്ചല്‍ ഫണ്ടുകളും, ചെറുകിട നിക്ഷേപകരുമാണ് ഈ കാലയളവില്‍ വിപണിയെ താങ്ങി നിറുത്തിയിരുന്നത്. എന്നാല്‍ വിദേശ നിക്ഷേപകരുടെ വിറ്റൊഴിയുന്ന പ്രവണത മൂലം രൂപയുടെ ശക്തി അനുദിനം ക്ഷയിക്കുകയാണ്. ഇതു വീണ്ടും വിദേശ നിക്ഷേപം പിന്‍വലിക്കലിനു ശക്തി കൂട്ടും. അതോടെ നിലവില്‍ വിപണിയിലെ ഇടിവ് കൂടുതല്‍ ശക്തമാക്കും. ഇതോടെ കൂടാതെ ചെറുകിട ഓഹരി നിക്ഷേപകരും, വ്യാപാരികളും കൂടുതല്‍ നഷ്ടത്തിലേയ്ക്ക് പോകും. ഓഹരി വിപണി കയറുന്നതുകണ്ടു ലോക്ക് ഡൌണ്‍ സമയത്തു ഓഹരികളില്‍ നിക്ഷേപം നടത്തിയവരില്‍ പലരും ഇപ്പോള്‍ വാങ്ങിയവ വില്‍ക്കാന്‍ പറ്റാതെ പെട്ടിരിക്കുകയാണ്. ഈ സ്ഥിതി ഇനിയും കൂടുതല്‍ വഷളാകാം.

സ്വര്‍ണം

ഡോളര്‍ ശക്തിപ്പെടുന്നത് മൂലം സ്വര്‍ണത്തിന്റെ തിളക്കത്തിന് രാജ്യാന്തര വിപണിയില്‍ മങ്ങലുണ്ടായേക്കാം, എന്നാല്‍ ഇന്ത്യയില്‍ രൂപയുടെ മൂല്യത്തകര്‍ച്ച മൂലം ഇറക്കുമതിക്ക്് ചെലവേറും. സ്വാഭാവികമായും സ്വര്‍ണ വില ഉയരും. 

ADVERTISEMENT

കയറ്റുമതി 

രൂപയുടെ മൂല്യമിടിയുന്നത് കയറ്റുമതിക്കാര്‍ക്ക് നല്ലതാണ്. ഭക്ഷ്യവസ്തുക്കള്‍, എൻജീനീയറിംഗ് സാധനങ്ങള്‍,കയറ്റുമതി നടത്തുന്ന വസ്ത്ര വ്യവസായ മേഖല, കാര്‍ഷിക വിളവുകള്‍, ജുവല്ലറി മേഖല, കരകൗശല വസ്തുക്കള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഇത് നല്ലതായിരിക്കും. വിവര സാങ്കേതിക വിദ്യ മേഖലയിലും ഇത് അനുകൂല ഫലങ്ങളുണ്ടാക്കും.

അസംസ്‌കൃത എണ്ണ 

അസംസ്‌കൃത എണ്ണക്കായി 85 ശതമാനവും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യക്ക് രൂപയുടെ മൂല്യം കുറയുന്നതോടെ വീണ്ടും ഇറക്കുമതിക്കായി കൂടുതല്‍ ചിലവിടേണ്ടിവരും. ഇപ്പോള്‍ തന്നെ 18 മാസത്തെ ഉയര്‍ന്ന പണപ്പെരുപ്പമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അസംസ്‌കൃത എണ്ണയുടെ ആഭ്യന്തര വില കൂടുന്നതോടെ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എല്ലാത്തിനും വില കുതിച്ചുയരും. ഗതാഗത ചിലവ് കൂടുന്നതോടെ എല്ലാ മേഖലയിലും വന്‍ വിലക്കയറ്റം ഉണ്ടാകും. മരുന്നുകള്‍, വാഹനം, വീട് നിര്‍മാണ സാമഗ്രികള്‍ തുടങ്ങി പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കലിനുവരെ ചിലവുയരും.

ADVERTISEMENT

ക്രൂഡ് ഓയില്‍മാത്രമല്ല ഒട്ടേറെ അവശ്യവസ്തുക്കളും അവയുടെ അസംസ്‌കൃത വസ്തുക്കഴും വിവിധ തരം സ്‌പെയര്‍പാര്‍ട്ടുകളും എല്ലാം ഇന്ത്യഇറക്കുമതി ചെയ്യുന്നുണ്ട്. അവയ്ക്ക്െല്ലാം ഇനി കൂടുതല്‍ പണച്ചെലവു വരും. ഫലത്തില്‍ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും.

പലിശ നിരക്ക്

പണപ്പെരുപ്പം ഉയരുന്നതോടെ പലിശ നിരക്കുകളും ഉയരുന്നത് മൂലം വായ്പകള്‍ക്ക് കൂടുതല്‍ ചെലവിടേണ്ടി വരും. അതേസമയം സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ നേരിയ രീതിയില്‍ ഉയരുകയും ചെയ്യും.

വിദേശ ഇന്ത്യക്കാര്‍ 

വിദേശ ഇന്ത്യക്കാര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്നും ഇങ്ങോട്ടു പണമയക്കുമ്പോള്‍ വിനിമയ നിരക്കില്‍ കൂടുതല്‍ ലഭിക്കുന്നതിനാല്‍ രൂപയുടെ മൂല്യമിടിയുന്നത് അവരെ സംബന്ധിച്ച് മെച്ചമാണ്. എന്‍ ആര്‍ ഒ അക്കൗണ്ടുകളിലുള്ള നിക്ഷേപത്തിന് കൂടുതല്‍ പലിശ ലഭിക്കുകയും ചെയ്യും.

വിദേശ യാത്ര , വിദേശ വിദ്യാഭ്യാസം 

രൂപയുടെ മൂല്യം ഇടിയുന്നതുമൂലം വിദേശ യാത്രക്കാര്‍ക്ക് കൂടുതല്‍ പണം ചിലവിടേണ്ടിവരും. രൂപ കൊടുത്തു ഡോളര്‍ വാങ്ങി കയ്യില്‍ കരുതി വിദേശ യാത്ര നടത്തുന്നവര്‍ക്കും പോക്കറ്റ് കൂടുതല്‍ കാലിയാകും.വിദേശ വിദ്യാഭ്യാസത്തിന് ഡോളറില്‍ പണം കൊടുക്കേണ്ടിവരുമ്പോഴും നമ്മുടെ കൈയില്‍നിന്നും അധിക പണം ചിലവാകും.

ഇന്ത്യന്‍ രൂപയുടെ ക്രമാനുഗതമായ പതുക്കെയുള്ള ഇടിവായിരുന്നെങ്കില്‍ അത്രയ്ക്ക് ആശങ്കപ്പെടേണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്ന പോലുള്ള പെട്ടന്നുണ്ടാകുന്ന മൂല്യത്തകര്‍ച്ച കുറച്ച് ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ചൈനയിലെ ലോക് ഡൌണ്‍ മൂലം ആഗോളതലത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞിരിക്കുന്ന സമയത്തു പോലും അസംസ്‌കൃത എണ്ണക്ക് വിലകൂടുന്നുണ്ടെങ്കില്‍ ചൈനയിലെ ലോക് ഡൌണ്‍ കഴിയുമ്പോള്‍ അസംസ്‌കൃത എണ്ണ വീണ്ടും കുതിച്ചുയരും എന്ന തരത്തിലുള്ള വിശകലനങ്ങളും പണപ്പെരുപ്പ ഭീതി കൂട്ടുന്നുണ്ട്.

English Summary: What are the effect of rupee depreciation?