ഉയർന്ന പലിശ തേടി ട്രഷറി, കെഎസ്എഫ്ഇ അടക്കമുള്ള ചിട്ടി കമ്പനികൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ സ്ഥിരനിക്ഷേപം നടത്തി അതിൽ കിട്ടുന്ന പലിശ കൊണ്ട് ജീവിക്കുന്നവർ ഏറെയാണ്. ഇവരിൽ ബഹൂഭൂരിപക്ഷവും ആദായനികുതി നൽകാൻ തക്ക വരുമാനമുള്ളവരല്ല. പക്ഷേ ഒരു സാമ്പത്തിക വർഷം കിട്ടുന്ന പലിശ വരുമാനം എപ്പോൾ 5000

ഉയർന്ന പലിശ തേടി ട്രഷറി, കെഎസ്എഫ്ഇ അടക്കമുള്ള ചിട്ടി കമ്പനികൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ സ്ഥിരനിക്ഷേപം നടത്തി അതിൽ കിട്ടുന്ന പലിശ കൊണ്ട് ജീവിക്കുന്നവർ ഏറെയാണ്. ഇവരിൽ ബഹൂഭൂരിപക്ഷവും ആദായനികുതി നൽകാൻ തക്ക വരുമാനമുള്ളവരല്ല. പക്ഷേ ഒരു സാമ്പത്തിക വർഷം കിട്ടുന്ന പലിശ വരുമാനം എപ്പോൾ 5000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന പലിശ തേടി ട്രഷറി, കെഎസ്എഫ്ഇ അടക്കമുള്ള ചിട്ടി കമ്പനികൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ സ്ഥിരനിക്ഷേപം നടത്തി അതിൽ കിട്ടുന്ന പലിശ കൊണ്ട് ജീവിക്കുന്നവർ ഏറെയാണ്. ഇവരിൽ ബഹൂഭൂരിപക്ഷവും ആദായനികുതി നൽകാൻ തക്ക വരുമാനമുള്ളവരല്ല. പക്ഷേ ഒരു സാമ്പത്തിക വർഷം കിട്ടുന്ന പലിശ വരുമാനം എപ്പോൾ 5000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന പലിശ തേടി ട്രഷറി, കെഎസ്എഫ്ഇ  അടക്കമുള്ള ചിട്ടി കമ്പനികൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ സ്ഥിരനിക്ഷേപം നടത്തി അതിൽ കിട്ടുന്ന പലിശ കൊണ്ട് ജീവിക്കുന്നവർ  ഏറെയാണ്.  ഇവരിൽ ബഹൂഭൂരിപക്ഷവും  ആദായനികുതി നൽകാൻ തക്ക വരുമാനമുള്ളവരല്ല.  പക്ഷേ  ഒരു സാമ്പത്തിക വർഷം കിട്ടുന്ന പലിശ വരുമാനം എപ്പോൾ 5000 രൂപ എന്ന പരിധി കടക്കുന്നുവോ അപ്പോൾ മുതൽ നിങ്ങളിൽ നിന്നും 10 ശതമാനം ആദായനികുതി മുൻകൂറായി പിടിക്കുമെന്ന് അറിയാമോ?  അതായത് ഒരു വർഷം  5000 രൂപയിൽ കൂടുതൽ കിട്ടുന്ന  പലിശയിൽ നിന്ന് 10–മുതൽ 20 ശതമാനം വരെ നികുതി പിടിച്ച ശേഷമുള്ള തുകയെ നിങ്ങൾക്കു തരൂ. 

ഇനി നിങ്ങൾക്ക് പാൻ കാർഡ് ഇല്ലാതിരിക്കുകയോ  വാലിഡ് ആയ പാൻകാർഡ് നൽകാതിരിക്കുകയോ ചെയ്താൽ ടിഡിഎസ്  നിരക്ക്  ഇരട്ടിയാകും. അതായത് 10 അല്ല  20% നികുതിയായി മുൻകൂർ പിടിക്കും. 

ADVERTISEMENT

ടിഡിഎസ് ആയി പിടിക്കുന്ന നികുതി തുക തിരിച്ചു കിട്ടാൻ എന്തെങ്കിലും മാർഗമുണ്ടോ? എന്താണ് അതിനായി ചെയ്യേണ്ടത്?   

ആദായനികുതി വകുപ്പിന്റെ സെക്ഷൻ 194A പ്രകാരം നിക്ഷേപ പലിശയ്ക്ക് പത്തു ശതമാനം മുൻകൂർ നികുതി (ടിഡിഎസ്  അഥവാ സ്രോതസിൽ നിന്നുള്ള നികുതി പിടിക്കൽ) നിലവിലുള്ളത് തന്നെയാണ്. പക്ഷേ പലരുടേയും വിശ്വാസം ഒരു സാമ്പത്തിക വർഷം  40,000 രൂപ വരെയുള്ള പലിശ വരുമാനം ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാണ്. അതു ശരിയുമാണ്. 

സ്ഥിരനിക്ഷേപത്തിനു കിട്ടുന്ന  40,000 രൂപ വരെയുള്ള പലിശയെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. (60 കഴിഞ്ഞവർക്ക് 50,000 രൂപവരെ).

പക്ഷേ  മുൻകൂർ ആദായനികുതി പിടിക്കുന്ന കാര്യത്തിൽ  ബാങ്ക്, പോസ്റ്റ് ഓഫീസ്, കോപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിലെ പലിശ വരുമാനത്തിനു മാത്രമേ ഈ പരിധി ബാധകമാക്കിയിട്ടുള്ളൂ.  ബാക്കി എല്ലാത്തരം  സ്ഥാപനങ്ങളിലുമുള്ള നിക്ഷേപത്തിൽ നിന്നും കിട്ടുന്ന പലിശയ്ക്ക് 5000 രൂപ എന്നതാണ് പരിധി. അതായത്  ട്രഷറി, ചിട്ടി കമ്പനികൾ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലെ സ്ഥിരനിക്ഷേപ പലിശ 5000 രൂപ കടന്നാൽ ടിഡിഎസ് പിടിക്കും.

ADVERTISEMENT

 മുൻകൂർ നികുതി  ഒഴിവാക്കാനാകുമോ?

 രണ്ടു വിഭാഗത്തിൽ പെട്ടവർക്ക് അതിനുള്ള അവസരം ഉണ്ട്. 

1 ആദായനികുതി നൽകാൻ ബാധ്യതയില്ലാത്തവർ. അതായത് ഒരു സാമ്പത്തിക വർഷത്തെ മൊത്തം നികുതി ബാധക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയാത്തവർ. ഈ വിഭാഗത്തിൽ പെട്ടവർക്ക്  ഫോം 15 ജി കൊടുത്ത് ടിഡിഎസ് പിടിക്കുന്നതിൽ നിന്ന് ഒഴിവാകാം. 

2  അതുപോലെ  60 കഴിഞ്ഞവർക്ക്  ഫോം 15 എച്ച്  കൊടുത്ത് ടിഡിഎസ് ഒഴിവാക്കാം. 

ADVERTISEMENT

 വ്യക്തികൾ നൽകുന്ന സത്യവാങ്മൂലമാണ്  15 ജി , എച്ച് ഫോമുകൾ.  ഒരു വർഷത്തേയ്ക്ക്  ആണ് ഇവയുടെ നിയമസാധുത. അതായത് ഓരോ വർഷവും ഈ ഫോമുകൾ നൽകണം. ഒരു സാമ്പത്തിക വർഷം  നിശ്ചിത പരിധി  കഴിഞ്ഞിട്ടും ഈ ഫോം  നൽകിയിട്ടില്ലെങ്കിൽ അപ്പോൾ മുതൽ ടിഡി എസ് പിടിച്ചു  ആദായനികുതി വകുപ്പിലേയ്ക്ക് അടയക്കേണ്ട ചുമതല നിക്ഷേപം സ്വീകരിച്ച് സ്ഥാപനത്തിനുണ്ട്.  

 അടച്ചത് തിരിച്ചു കിട്ടാൻ മാർഗമുണ്ടോ?  

തീർച്ചയായും അതിനുള്ള അവസരം ഉണ്ട്. പക്ഷേ അതിനു  നിങ്ങൾ ആദായനികുതി റിട്ടേൺ സമർപ്പിക്കണം. ഇവിടെ  മുൻകൂറായി പിടിച്ച (ടിഡിഎസ്) നികുതിയടക്കം മൊത്തം നിങ്ങളുടെ ആദായനികുതി ബാധ്യതയാണ് കണക്കാക്കുക. 

നിങ്ങൾ  റിട്ടേൺ സമർപ്പിക്കുമ്പോൾ  അർഹമായ വിവിധ തരം ഇളവുകൾ  അതിൽ രേഖപ്പെടുത്തുമല്ലോ? ഇവിടെ  ടിഡിഎസ് ആയി  പിടിച്ച ശേഷമുള്ള തുക നികുതിയായി അടച്ചാൽ മതി. ഇനി മൊത്തം കണക്കു നോക്കുമ്പോൾ  അധിക തുക ‍ടിഡിഎസായി പിടിച്ചിട്ടുണ്ടെങ്കിൽ അത് റീഫണ്ടായി നിങ്ങളുടെ  ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.  

അതായത് കൃത്യമായ പ്ലാനിങ്ങോടെ  പരമാവധി  ആദായനികുതിയിളവ്  നേടാൻ ആവശ്യമായതെല്ലാം ചെയ്താൽ  ടിഡിഎസ് ആയി അധികതുക പിടിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചു കിട്ടാൻ അവസരം ഉണ്ട്.

അതേസമയം ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സഹകരണബാങ്കുകളിലോ ആണ് നിക്ഷേപം എങ്കിൽ 40,000 രൂപ വരെയുള്ള പലിശ വരുമാനത്തിനു ടിഡിഎസ് പിടിക്കില്ല. 

English Summary : TDS and Interest Income from Your Returns