എന്ത് കോഴ്സ് തിരഞ്ഞിടുക്കണം, എന്ത് പഠിച്ചാൽ വേഗം ജോലി ലഭിക്കും, ഏറ്റവും ശമ്പളം കിട്ടുന്ന ജോലികളേതൊക്കെ എന്നിങ്ങനെ പല സംശയങ്ങളും മാതാപിതാക്കൾക്കും, മക്കൾക്കും ഉണ്ടാകുക സാധാരണമാണ്.കഴിഞ്ഞ കുറച്ചു വർഷങ്ങളായി എല്ലാ മേഖലയിലും നല്ല വളർച്ച ഇന്ത്യ കാഴ്ച വെക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെപോലുള്ള

എന്ത് കോഴ്സ് തിരഞ്ഞിടുക്കണം, എന്ത് പഠിച്ചാൽ വേഗം ജോലി ലഭിക്കും, ഏറ്റവും ശമ്പളം കിട്ടുന്ന ജോലികളേതൊക്കെ എന്നിങ്ങനെ പല സംശയങ്ങളും മാതാപിതാക്കൾക്കും, മക്കൾക്കും ഉണ്ടാകുക സാധാരണമാണ്.കഴിഞ്ഞ കുറച്ചു വർഷങ്ങളായി എല്ലാ മേഖലയിലും നല്ല വളർച്ച ഇന്ത്യ കാഴ്ച വെക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെപോലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്ത് കോഴ്സ് തിരഞ്ഞിടുക്കണം, എന്ത് പഠിച്ചാൽ വേഗം ജോലി ലഭിക്കും, ഏറ്റവും ശമ്പളം കിട്ടുന്ന ജോലികളേതൊക്കെ എന്നിങ്ങനെ പല സംശയങ്ങളും മാതാപിതാക്കൾക്കും, മക്കൾക്കും ഉണ്ടാകുക സാധാരണമാണ്.കഴിഞ്ഞ കുറച്ചു വർഷങ്ങളായി എല്ലാ മേഖലയിലും നല്ല വളർച്ച ഇന്ത്യ കാഴ്ച വെക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെപോലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏത് കോഴ്സ് തിരഞ്ഞെടുക്കണം, എന്ത് പഠിച്ചാൽ വേഗം ജോലി ലഭിക്കും, ഏറ്റവും ശമ്പളം കിട്ടുന്ന ജോലികളേതൊക്കെ എന്നിങ്ങനെ പല  സംശയങ്ങളും മാതാപിതാക്കൾക്കും, മക്കൾക്കും ഉണ്ടാകുക സാധാരണമാണ്. പ്രത്യേകിച്ചും പുതിയ കോഴ്സുകൾക്ക് ചേരാനുള്ള സമയമാണിപ്പോൾ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എല്ലാ മേഖലയിലും നല്ല വളർച്ച ഇന്ത്യ കാഴ്ച വെക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ പോലുള്ള സൗകര്യങ്ങളും, കൈനിറയെ ശമ്പളം തരുന്ന ഒരുപാട് ജോലികളും ഇന്ത്യയിലെ പല വൻ നഗരങ്ങളിലും ഇന്ന് സാധാരണമാണ്. പണ്ട് കാലങ്ങളിൽനിന്നും വ്യത്യസ്തമായി പുതിയ തൊഴിൽ സംസ്കാരങ്ങളും പല മേഖലകളിലും ഉരുത്തിരിഞ്ഞു വരുന്നുമുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ഏറ്റവും ശമ്പളം കൂടിയിരിക്കുന്നത് സാങ്കേതിക വിദ്യ മേഖലയിലാണ്. ഒരു തുടക്കക്കാരന് ആദ്യം തന്നെ കൂടിയ ശമ്പളം ലഭിച്ചില്ലെങ്കിലും,  ജോലി പരിചയം കൂടുന്നതിനനുസരിച്ച് ശമ്പളം നന്നായി കൂടാം. സൈബർ സെക്യൂരിറ്റി വിദഗ്ധർ, ഡാറ്റ അനലിസ്റ്റുകൾ, മെഷീൻ ലേണിങ് വിദഗ്ധർ എന്നിവർക്കായിരിക്കും ഭാവിയിൽ ഏറ്റവും ഡിമാൻഡ് എന്ന് കരുതപ്പെടുന്നു.

ഏറ്റവും ശമ്പളം ലഭിക്കുന്നവർ  

ADVERTISEMENT

ഇൻവെസ്റ്റ്മെന്റ് ബാങ്കർ, ഡാറ്റ സയന്റിസ്റ്റ്, വാണിജ്യ പൈലറ്റുമാർ, ചാർട്ടേർഡ് അക്കൗണ്ടന്റുമാർ, ശാസ്ത്രജ്ഞർ, സർജന്മാർ, ബിസിനസ് അനലിസ്റ്റ്, സിവിൽ സർവീസ് ഓഫീസർമാർ തുടങ്ങിയവയെല്ലാം നല്ല ശമ്പളം ലഭിക്കുന്ന ജോലികളാണ്.

പുതുമുഖക്കാർക്ക് ഏറ്റവും ശമ്പളം ലഭിക്കുന്നത് 

സാധാരണ രീതിയിൽ പുതുമുഖങ്ങൾക്ക് വർഷങ്ങളുടെ പരിചയമുള്ളവരുടെ പോലെ അത്ര കൂടുതൽ ശമ്പളം ലഭിക്കുകയില്ലെങ്കിലും ചില പ്രത്യേക ജോലികളിൽ പുതുമുഖക്കാർക്കും നല്ല ശമ്പളം ലഭിക്കും. ഫുൾസ്റ്റാക്ക് സോഫ്റ്റ് വെയർ ഡെവലപ്പർ, മെഷീൻ ലേണിങ്  വിദഗ്ധൻ, ബ്ലോക്ക് ചെയിൻ ഡെവലപ്പർ, മർച്ചന്റ് നേവി, എത്തിക്കൽ ഹാക്കർ തുടങ്ങിയവ 

ഐ ടി മേഖല 

This photo taken on August 4, 2020 shows Prince, a member of the hacking group Red Hacker Alliance who refused to give his real name, using his computer at their office in Dongguan, China's southern Guangdong province. - From a small, dingy office tucked away in an industrial city in southern China, the Red Hacker Alliance -- one of China's most well-known patriotic "hacktivist" groups -- maintain battle in the country's nationalistic online war. (Photo by NICOLAS ASFOURI / AFP) / TO GO WITH China-hacking-security,FOCUS by Laurie Chen
ADVERTISEMENT

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എൻജിനീയർ, ഡാറ്റ ആർക്കിടെക്ട്, സാങ്കേതിക പ്രൊജക്റ്റ് മാനേജർ, മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പർ, ബിസിനസ് ഇന്റലിജന്റ് അനലിസ്റ്റ് തുടങ്ങിയവ.

ആരോഗ്യ മേഖല 

സർജൻ, ഫിസിഷ്യൻ, റേഡിയോളജിക് ടെക്‌നോളജിസ്റ്റ്, അനസ്‌തേഷ്യോളജിസ്റ്റ്  തുടങ്ങിയവർ 

ധനകാര്യ രംഗം 

ADVERTISEMENT

ചാർട്ടേർഡ് അക്കൗണ്ടന്റ്, കോർപ്പറേറ്റ് ഫിനാൻസ് പ്രൊഫെഷനലുകൾ, ഇൻവെസ്റ്റ്മെന്റ് ബാങ്കർ, ബാങ്ക് മാനേജർ, പോർട്ട്ഫോളിയോ മാനേജർ, ഫോറിൻ എക്സ്ചേഞ്ച് ട്രേഡർ തുടങ്ങിയവർ 

നിയമ മേഖല 

ജഡ്ജി, ബൗദ്ധിക സ്വത്ത് വക്കീൽ, വിചാരണ അഭിഭാഷകർ, ലോ ഫേം അസ്സോസിയേറ്റ്, കോർപ്പറേറ്റ് അഭിഭാഷകർ തുടങ്ങിയവർ 

ഏവിയേഷൻ മേഖല 

പൈലറ്റ്, ഏവിയേഷൻ  മാനേജർ, എയ്റോ സ്പേസ് പ്രൊജക്റ്റ് എൻജിനീയർ, എയർ ട്രാഫിക് കൺട്രോളർ, ഫ്ലൈറ്റ് ഡിസ്പാച്ചർ തുടങ്ങിയവർ

മാനേജ്മെന്റ് മേഖല 

സി ഇ ഒ പ്രൊജക്റ്റ് മാനേജർ, മാർക്കറ്റിങ് മാനേജർ, ഫിനാൻഷ്യൽ മാനേജർ, പബ്ലിക് റിലേഷൻസ് മാനേജർ തുടങ്ങിയവർ 

കാർഷിക മേഖല 

ഇന്ത്യൻ ഫോറസ്റ്റ് സർവീസ്, കാർഷിക സ്ഥാപനങ്ങളിലെ ഡയറക്ടർമാർ, കൃഷി ശാസ്ത്രജ്ഞർ, കൃഷി ഓഫീസർമാർ, കാർഷിക സ്ഥാപനങ്ങളിലെ ലക്ച്ചറർ, ഹോർട്ടി കൾച്ചറൽ ഫീൽഡ് ഓഫീസർ തുടങ്ങിയവർ 

എൻജിനീയറിങ് മേഖല 

Representative Image. Photo Credit :photosthai/ Shutterstock

ന്യൂക്ലിയർ എൻജിനീയറിങ്, ബഹിരാകാശ ശാസ്ത്രം, പെട്രോളിയം എൻജിനീയറിങ്, മറ്റീരിയൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് തുടങ്ങിയവ 

വർക്ക് ഫ്രം ഹോം ജോലികൾ

ഉള്ളടക്ക എഴുത്തുകാർ, അഫിലിയേറ്റ് മാർക്കറ്റർ, ബിസിനസ് ഡെവെലപ്മെന്റ് ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, വിവർത്തകൻ, സോഷ്യൽ മീഡിയ മാനേജർ,  ഗ്രാഫിക് ഡിസൈനർ, ബ്ലോഗർ, വ്‌ളോഗർ, വെബ് ഡെവലപ്പർ തുടങ്ങിയവർ 

സർക്കാർ വിഭാഗം 

ഐ എ എസ്, ഐ പി എസ് , ഐ എഫ് എസ്, പ്രൊഫസർമാർ, പ്രതിരോധ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ, ആർ ബി ഐ ജോലികൾ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയർന്ന സ്ഥാനങ്ങൾ, ഡി ആർ ഡി ഓ, ഐ എസ് ആർ ഓ ശാസ്ത്രജ്ഞർ തുടങ്ങിയവർ 

ഉയർന്ന ശമ്പളമുള്ള ജോലികളാകുമ്പോൾ അതിനനുസരിച്ച് ഉത്തരവാദിത്വവും, ജോലിഭാരവും കൂടുമെന്നുള്ള കാര്യം മറക്കരുത്. കൂടാതെ ഓരോ ദിവസവും ഇതുണ്ടാക്കുന്ന വെല്ലുവിളികളെ നേരിടാൻ സജ്ജരായിരിക്കുകയും വേണം. സാമ്പത്തിക നേട്ടം മാത്രം നോക്കി ജോലികൾ തിരഞ്ഞെടുക്കുന്നതും ശരിയല്ല. നമുക്ക് നല്ല താല്പര്യമുള്ള മേഖലകളിലെ ജോലികൾ തിരഞ്ഞെടുത്താൽ ജോലി ചെയ്യുകയാണ് എന്ന തോന്നലില്ലാതെ മുഴുകി ആസ്വദിച്ചു ചെയ്യാനാകും. മറിച്ചാണെങ്കിൽ നമുക്ക് ജോലി ഭാരമായി  മാത്രമേ  കാണാൻ  സാധിക്കൂ.  അതുകൊണ്ടു ശമ്പള പാക്കേജിനൊപ്പം പ്രശസ്തി, വളർച്ച, തൊഴിൽ സുരക്ഷ, ജോലി അന്തരീക്ഷം എന്നിവക്കുകൂടി പ്രാധാന്യം കൊടുക്കണം.

English Summary : Know this Job Opportunities Which are Offering Attractive Salary