ഇന്ത്യൻ കറൻസിയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലാണ്. ഡോളറിനെതിരെ 78 എന്ന നിലവാരത്തിലേക്ക് രൂപയുടെ മൂല്യം താഴ്ന്നത് ചരിത്രത്തിൽ ആദ്യമായാണ്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കു കൂട്ടിയതും ട്രഷറി ബോണ്ട് വരുമാനം കൂട്ടിയതും കാരണമാണ് ലോകത്തെ പ്രമുഖ കറൻസികൾക്കെതിരെ യുഎസ് ഡോളർ കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ കറൻസിയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലാണ്. ഡോളറിനെതിരെ 78 എന്ന നിലവാരത്തിലേക്ക് രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം താഴ്ന്നത് ചരിത്രത്തിൽ ആദ്യമായാണ്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കു കൂട്ടിയതും ട്രഷറി ബോണ്ട് വരുമാനം കൂട്ടിയതും കാരണമാണ് ലോകത്തെ പ്രമുഖ കറൻസികൾക്കെതിരെ യുഎസ് ഡോളർ കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്.  ലോകത്തെ വൻശക്തികളുടെ മുൻനിരയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് ഈ കറൻസി മൂല്യശോഷണം അൽപം ക്ഷീണമുണ്ടാക്കുമെന്നതിൽ സംശയമില്ല. 

ഡോളറിനെതിരെ ഇന്ത്യൻ കറൻസിയുടെ മൂല്യം 1950 ൽ 4.76 മാത്രമായിരുന്നു. 2000ത്തിൽ അത് 44.94 രൂപയായി മാറി. 2021ൽ 74.57 രൂപയും 2022 മേയ് മാസത്തിൽ 77 കടന്നു. 1990 കളിലെ സാമ്പത്തിക പ്രതിസന്ധിയും 1992 ലെ കറൻസി ഡിവാല്യുവേഷനും ഇന്ത്യൻ കറൻസിയുടെ മൂല്യം ഇടിച്ച സംഭവങ്ങളായിരുന്നു. 

ADVERTISEMENT

ഇന്ത്യൻ കറൻസിയുടെ മൂല്യം പലപ്പോഴും ഓയിൽ വിലകളുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ഓയിൽവില ഉയരുമ്പോൾ കറൻസിയുടെ മൂല്യം ഇടിയുന്നു. അതുപോലെ വില കുറയുമ്പോൾ തിരിച്ചും സംഭവിക്കാം. മറ്റൊരു ഘടകം  വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽനിന്നു വിട്ടുനിൽക്കുമ്പോഴും മൂല്യം കുറയാം. വിലക്കയറ്റം, കോവിഡ് 19 ന്റെ ആഘാതം, ഗവൺമെന്റ് കടത്തിലുള്ള വർധന എല്ലാം മൂല്യം കുറയാന്‍ കാരണമാകും. ശ്രീലങ്കയുടെ ഉദാഹരണം തന്നെ അമിതമായ കടവും വിദേശനാണ്യശേഖരത്തിലെ കുറവും ശ്രീലങ്കൻ കറൻസിയുടെ മൂല്യ ഇടിക്കുക മാത്രമല്ല, സമ്പദ്‌വ്യവസ്ഥതന്നെ താറുമാറായി. 

കറൻസിമൂല്യം ഇടിയുമ്പോഴുള്ള ദോഷം എന്താണ്?

1. ഇറക്കുമതിച്ചെലവ് കൂടും. 

2. വിദേശയാത്രകൾ ചെലവേറും. 

ADVERTISEMENT

3. വിദ്യാർഥികളുടെ വിദേശപഠന ചെലവേറും.

4.  വിദേശ വായ്പകൾ തിരിച്ചടയ്ക്കുമ്പോൾ കൂടുതൽ പണം കണ്ടെത്തണം.

5. സമ്പദ്യ‌വ്യവസ്ഥയ്ക്ക് കൂടുതൽ സമ്മർദ്ദം നേരിടും. 

നേട്ടങ്ങൾ ആര്‍ക്കൊക്കെ?

ADVERTISEMENT

1. കയറ്റുമതി സ്ഥാപനങ്ങൾക്കും ഐടി കമ്പനികൾക്കും ഇതൊരു അവസരമായി മാറാം. 

2. പ്രവാസികൾക്കും നാട്ടിലേക്കു പണം അയയ്ക്കുന്നവർക്കും ഈ വർധന അനുഗ്രഹമാകും. 

3. ഇന്ത്യയ്ക്ക് വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് ഇതൊരു അവസരമാണ്. 

സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ കറൻസിയുടെ മൂല്യം 1965 കാലഘട്ടം വരെ കാര്യമായ ഇടിവു നേരിട്ടിരുന്നില്ല. പിന്നീടു കാണുന്നത് മൂല്യം ക്രമമായി ഇടിയുന്നതാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വ്യാപാരക്കമ്മി 976കോടി ഡോളറിൽനിന്ന് 1411കോടി ഡോളറിലേക്ക് ഉയർന്നു. അതുപോലെ വാർഷികാടിസ്ഥാനത്തിൽ ഇറക്കുമതി 52.9 % ഉയർന്ന് 4812 കോടി ഡോളറായി വർധിച്ചു. ഇവയെല്ലാം ഭാഗികമായിത്തന്നെ ഇന്ത്യൻ കറൻസിയുടെ മൂല്യശോഷണത്തിനു കാരണമായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് രൂപയുടെ മൂല്യം 78.20 എന്ന ഏറ്റവും താഴ്ന്ന ലെവലിൽ എത്തിയത്. 

English Summary : Rupee is Going Down against Dollar