യുദ്ധം തുടങ്ങിയതുമുതൽ എല്ലാ രാജ്യങ്ങളിലെയും, ഓഹരി വിപണികൾ ഇടിയുകയാണ് . ഇന്ത്യൻ ഓഹരി വിപണിയുടെ കാര്യവും വ്യത്യസ്തമല്ല. കുറച്ചൊന്ന് ഉയരുമ്പോൾ കടുത്ത വില്പ്പന സമ്മർദ്ദം നേരിടേണ്ടിവരുന്നതിനാൽ വീണ്ടും നിക്ഷേപകർ വിറ്റൊഴിയുന്ന ഒരു അവസ്ഥയിലാണ് ഇന്ത്യൻ ഓഹരി വിപണി. ചാഞ്ചാട്ടങ്ങൾ ഉള്ളതിനാൽ പലരും ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുദ്ധം തുടങ്ങിയതുമുതൽ എല്ലാ രാജ്യങ്ങളിലെയും, ഓഹരി വിപണികൾ  ഇടിയുകയാണ്. ഇന്ത്യൻ ഓഹരി വിപണിയുടെ കാര്യവും വ്യത്യസ്തമല്ല. കുറച്ചൊന്ന് ഉയരുമ്പോൾ  കടുത്ത സമ്മർദ്ദം നേരിടേണ്ടിവരുന്നതിനാൽ വീണ്ടും നിക്ഷേപകർ വിറ്റൊഴിയുന്ന ഒരു അവസ്ഥയിലാണ് ഇന്ത്യൻ ഓഹരി വിപണി. ചാഞ്ചാട്ടം ഉള്ളതിനാൽ പലരും ഇപ്പോൾ ഓഹരി വിപണിയിൽനിന്നും ബോണ്ടുകളിലേക്കും, സ്ഥിര നിക്ഷേപങ്ങളിലേക്കും മാറുന്നുണ്ട്. 

എന്താണ് ബോണ്ട്? 

ADVERTISEMENT

ബോണ്ട് എന്നത് കടം വാങ്ങുന്നയാളും പണം കടം കൊടുക്കുന്നയാളും തമ്മിലുള്ള ഒരു കരാർ ഉടമ്പടിയാണ്. കടം വാങ്ങുന്നയാൾ കടം കൊടുക്കുന്നയാളിൽ നിന്നും വാങ്ങിയ  പണം പലിശ സഹിതം തിരിച്ച് നൽകാനുള്ള കരാറാണിത്. ചില ബോണ്ടുകൾക്ക്  സ്ഥിരമായ ആദായവും, മറ്റു ചിലതിന് വിപണി നിരക്ക് അനുസരിച്ച്  മാറുന്ന തരത്തിലുള്ള ആദായവും ആയിരിക്കും ലഭിക്കുക.  മുൻകൂട്ടി നിശ്ചയിച്ച സമയത്ത് ഇവയുടെ ആദായം ലഭിക്കും. 

ഏതൊക്കെ തരത്തിലുള്ള ബോണ്ടുകൾ ഉണ്ട്?

സ്ഥിര പലിശ നിരക്കിലുള്ള ബോണ്ടുകൾ 

ഈ തരത്തിലുള്ള ബോണ്ടുകൾക്ക് ബോണ്ട് ഇഷ്യൂ ചെയ്യുന്ന സമയത്ത് തന്നെ  അവയുടെ പലിശ നിരക്കും, തിരിച്ചടവ് കാലാവധിയും മുൻകൂട്ടി അറിയിക്കും. ഇന്ത്യയിൽ, മിക്ക സംസ്ഥാന, കേന്ദ്ര സർക്കാർ ബോണ്ടുകളും ഇത്തരത്തിലുള്ളതാണ്. അതിനാൽ ഇവ സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. ചെറുകിട നിക്ഷേപകർക്ക് ഇവ  നേരിട്ട് ഓഹരി വിപണയിൽ നിന്നോ റിസർവ് ബാങ്കിന്റെ  വെബ്‌സൈറ്റിലെ 'ആർബിഐ റീട്ടെയിൽ ഡയറക്ട് സ്‌കീം' വഴിയോ വാങ്ങാം

ADVERTISEMENT

സീറോ കൂപ്പൺ ബോണ്ടുകൾ

ഇത്തരത്തിലുള്ള ബോണ്ടിന് പലിശ ലഭിക്കില്ല, എന്നാൽ ഒരു നിശ്ചിത തുക കാലാവധിക്ക് ശേഷം കൂടുതൽ തുക ലഭിക്കും.  ഇന്ത്യയിൽ ട്രഷറി ബില്ലുകൾ  ഈ സംവിധാനം ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ ഇഷ്യൂ ചെയ്യുന്നത്.ട്രഷറി ബില്ലുകൾ എന്ന  വിഭാഗത്തിൽ വരുന്ന സീറോ കൂപ്പൺ ബോണ്ടുകൾ, ചെറുകിട നിക്ഷേപകർക്ക് റിസർവ് ബാങ്ക് വെബ്സൈറ്റിലെ 'റീട്ടെയിൽ ഡയറക്ട് പ്ലാറ്റ്ഫോം' ഉപയോഗിച്ച് വാങ്ങാം.

ഫ്‌ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ട് 

ഇത്തരത്തിലുള്ള ബോണ്ടുകൾക്ക് സ്ഥിരമായ പലിശ തിരിച്ചടവ് തുക ഇല്ല. ഇഷ്യു സമയത്ത്, പലിശനിരക്ക് വായ്പാ പലിശ നിരക്കിന്റെ ബെഞ്ച്മാർക്ക് ചെയ്ത വിപണി  നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഓരോ 6 മാസത്തിലും റിസർവ് ബാങ്ക് ഇവയുടെ പലിശ നിരക്ക് അറിയിക്കും.

ADVERTISEMENT

സോവറിൻ ഗോൾഡ് ബോണ്ട് 

കേന്ദ്ര സർക്കാരിനായി റിസർവ് ബാങ്ക്  നൽകുന്ന ഈ ബോണ്ടുകൾ  സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. ഇന്ത്യൻ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ നൽകുന്ന സ്വർണ്ണത്തിന്റെ നിരക്കിലാണ് ബോണ്ടുകൾ ഇഷ്യൂ ചെയ്യുകയും തിരിച്ചെടുക്കുകയും  ചെയ്യുന്നത്.  പ്രതിവർഷം 2.5 ശതമാനം പലിശയാണ് ഇത് നൽകുന്നത്.ആദായനികുതി നിയമം അനുസരിച്ച് നികുതിയും ഇതിനു നൽകണം. ഓഹരി വിപണിയിൽ നിന്നോ, ബാങ്ക് ശാഖകളിൽനിന്നോ, ഓൺലൈൻ പ്ലാറ്റുഫോമുകളിൽനിന്നോ ഇത് വാങ്ങാൻ സാധിക്കും.

നികുതി രഹിത ബോണ്ടുകൾ

ഇൻഫ്രാസ്ട്രക്ചർ കമ്പനികൾ നൽകുന്ന ഈ ബോണ്ടുകൾ നിക്ഷേപകർക്ക് പൂർണ്ണമായും നികുതി രഹിത പലിശ വരുമാനം  നൽകുന്നു. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 10(15) പ്രകാരമുള്ള നികുതി രഹിത ബോണ്ടുകളിൽ നിന്നുള്ള പലിശ വരുമാനം നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐയും, കാനറാ ബാങ്കും, ബാങ്ക് ഓഫ് ബറോഡയും ചേർന്ന് 7500 കോടി രൂപക്കുള്ള ബോണ്ടുകൾ ഇപ്പോൾ പുറത്തിറക്കുന്നുണ്ട്. ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്ന ഈ കാലഘട്ടത്തിൽ നല്ല ആദായം വാഗ്‌ദാനം ചെയ്യുന്ന ബോണ്ടുകൾ തിരഞ്ഞെടുക്കുന്നത് ദീർഘകാലത്തിൽ നല്ല ആദായം ഉറപ്പാക്കും.

English Summary :  Know more about Government Bonds