ശമ്പള വരുമാനക്കാർക്കും ഓഡിറ്റ് ഇല്ലാതെ റിട്ടേൺ സമർപ്പിക്കാവുന്ന പ്രഫഷനൽ, ബിസിനസ് വരുമാനക്കാർക്കും ആദായ നികുതി റിട്ടേൺ (2022–23 അസസ്മെന്റ് വർഷത്തേത്) സമർപ്പിക്കാനുള്ള സമയ പരിധി ജൂലൈ 31ന് അവസാനിച്ചല്ലോ. കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ പല തവണ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി

ശമ്പള വരുമാനക്കാർക്കും ഓഡിറ്റ് ഇല്ലാതെ റിട്ടേൺ സമർപ്പിക്കാവുന്ന പ്രഫഷനൽ, ബിസിനസ് വരുമാനക്കാർക്കും ആദായ നികുതി റിട്ടേൺ (2022–23 അസസ്മെന്റ് വർഷത്തേത്) സമർപ്പിക്കാനുള്ള സമയ പരിധി ജൂലൈ 31ന് അവസാനിച്ചല്ലോ. കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ പല തവണ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശമ്പള വരുമാനക്കാർക്കും ഓഡിറ്റ് ഇല്ലാതെ റിട്ടേൺ സമർപ്പിക്കാവുന്ന പ്രഫഷനൽ, ബിസിനസ് വരുമാനക്കാർക്കും ആദായ നികുതി റിട്ടേൺ (2022–23 അസസ്മെന്റ് വർഷത്തേത്) സമർപ്പിക്കാനുള്ള സമയ പരിധി ജൂലൈ 31ന് അവസാനിച്ചല്ലോ. കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ പല തവണ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശമ്പള വരുമാനക്കാർക്കും ഓഡിറ്റ് ഇല്ലാതെ റിട്ടേൺ സമർപ്പിക്കാവുന്ന പ്രഫഷനൽ, ബിസിനസ് വരുമാനക്കാർക്കും ആദായ നികുതി റിട്ടേൺ (2022–23 അസസ്മെന്റ് വർഷത്തേത്) സമർപ്പിക്കാനുള്ള സമയ പരിധി ജൂലൈ 31ന് അവസാനിച്ചല്ലോ. കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ പല തവണ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി വെക്കുകയുണ്ടായി. ഇത്തവണയും മുൻ വർഷത്തേതുപോലെ കേന്ദ്ര സർക്കാർ  സമയപരിധി നീട്ടുമെന്ന് പ്രതീക്ഷിച്ച് ഉഴപ്പിയിരുന്നവർക്ക് അക്കിടിപറ്റി. ഇനി എന്തു ചെയ്യും. ഇനിയും റിട്ടേൺ സമർപ്പിക്കാൻ സാധിക്കുമോ? പറ്റുമെങ്കിൽ എന്നുവരെ? വൈകിയതുമൂലം എന്തെങ്കിലും ആനുകൂല്യം നഷ്ടമാകുമോ? പിഴയൊടുക്കേണ്ടി വരുമോ?

അവസാന പ്രതീക്ഷ 

ADVERTISEMENT

ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ അവസാന ദിവസങ്ങൾ വരെ കാത്തിരിക്കുക പലരുടെയും പതിവാണ്. മുൻ വർഷങ്ങളിൽ സമയ പരിധി ദീർഘിപ്പിച്ചു കിട്ടിയതിനാൽ ഇക്കുറിയും അതുണ്ടാകുമെന്നു പ്രതീക്ഷിച്ചു. പക്ഷേ കേന്ദ്ര സർക്കാർ തീയതി നീട്ടിയില്ല. അതുകൊണ്ടുതന്നെ അവസാന ദിവസമായ ജൂലൈ 31 ഒരു കൂട്ടപ്പൊരിച്ചിലായിരുന്നു. 72.42 ലക്ഷത്തോളം പേരാണ് അന്നു മാത്രം റിട്ടേൺ സമർപ്പിച്ചത്. ഇക്കുറി 5.83 കോടി പേർ റിട്ടേൺ സമർപ്പിച്ചു എന്നാണ് പ്രാഥമിക കണക്ക്.

പിഴകളൊന്നും കൂടാതെ റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധിയായിരുന്നു ജൂലൈ 31. ശമ്പള വരുമാനക്കാര്‍ക്കും നികുതി അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ടാത്തവര്‍ക്കുമായിരുന്നു ഈ  സമയപരിധി ബാധകമായിരുന്നത്. പ്രതിവര്‍ഷം 2.5 ലക്ഷം രൂപയ്ക്ക് മുകളിലാണ് നിങ്ങളുടെ വരുമാനമെങ്കിലും പിഴകള്‍ ഒഴിവാക്കാനും ആനുകൂല്യങ്ങൾ ലഭിക്കാനുമായി നിങ്ങള്‍ ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതുണ്ടായിരുന്നു. ഇനിയിപ്പോൾ പിഴയടച്ചും അടയ്ക്കാനുള്ള നികുതി  കുടിശികയ്ക്ക് പലിശയടച്ചും ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു 3 മാസം മുമ്പുവരെ റിട്ടേൺ സമർപ്പിക്കാൻ അവസരമുണ്ട്. അതായത് 2022 ഡിസംബർ 31 വരെ. ഇതിനുണ്ടാകുന്ന അധികച്ചെലവുകളും നഷ്ടങ്ങളും എന്തൊക്കെയെന്നു നോക്കാം.

പിഴ

ആദായ നികുതി നിയമപ്രകാരം സമയപരിധി കഴിഞ്ഞു സമർപ്പിക്കുന്ന നികുതി റിട്ടേണിന് പിഴയടയ്ക്കണം. ഐടിആര്‍ വൈകി ഫയല്‍ ചെയ്യുന്നതിനുള്ള പിഴ അതായത് ലേറ്റ് ഫീസ് നികുതിദായകര്‍ നൽകേണ്ടി വരുമെന്ന് ചുരുക്കം. നികുതി ബാധകമാകുന്ന വരുമാനം അഞ്ചു ലക്ഷത്തിലധികം വരുന്നവർക്ക് 5000 രൂപയാണ് പിഴ. അതിനു താഴെ വരുമാനം വരുന്നവർക്ക് 1000 രൂപ. ഇനിയും ആദായ നികുതി അടയ്ക്കാനുണ്ടെങ്കിൽ ആ തുകയ്ക്ക് ഒരു ശതമാനം നിരക്കിൽ പിഴപ്പലിശ നൽകണം. റിട്ടേൺ സമർപ്പിക്കാനുള്ള അനുവദനീയ സമയപരിധിയായ ജൂലൈ 31 മുതലാണ് പിഴപ്പലിശ കണക്കാക്കുക. അതിനാൽ ഇനിയും റിട്ടേൺ സമർപ്പിക്കാനുള്ളവർ ഡിസംബർ അവസാനത്തിനു കാത്തുനിൽക്കാതെ ഉടൻ നൽകുക.  

ADVERTISEMENT

ജൂലൈ 31 നു ശേഷം കുടിശികയുള്ള നികുതി നിങ്ങള്‍ പലിശ സഹിതം നൽകേണ്ടി വരും. മാത്രമല്ല ഏതെങ്കിലും മാസം അഞ്ചാം തീയതിക്ക്  ശേഷമാണ്  കുടിശികയുള്ള നികുതി അടയ്ക്കുന്നതെങ്കില്‍ ആ മാസത്തെ മുഴുവന്‍ പലിശയും അടയ്ക്കേണ്ടി വരും.

നഷ്ടത്തിന് കിഴിവില്ല

സമയത്ത് റിട്ടേൺ സമർപ്പിക്കുന്നവർക്കു ലഭിക്കുന്ന ചില ഇളവുകൾ വൈകി നൽകുന്നവർക്കു ലഭിക്കില്ല. ഓഹരി, മ്യൂച്വൽ ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങളിൽ ഉണ്ടാകുന്ന ദീർഘകാല മൂലധന നഷ്ടം വരും വർഷങ്ങളിലെ നഷ്ടവുമായി തട്ടിക്കിഴിക്കാൻ അവസരം ലഭിക്കില്ല. വീടു വിൽപനയിന്മേലുള്ള നഷ്ടത്തിന് ഇതു ബാധകമല്ല. 

നികുതിദായകര്‍ക്ക് ബിസിനസ് വരുമാനത്തിനോ മൂലധന നേട്ടത്തിനോ കീഴില്‍ വരുന്ന ഏതെങ്കിലും നഷ്ടം തുടര്‍ന്നുള്ള വര്‍ഷങ്ങളിലേക്ക് കൊണ്ടുപോകാന്‍ (carry forward)അനുമതിയുണ്ട്. ഇവിടെ ഐടിആര്‍ വൈകിയതിനാല്‍ (belated ITR) ഇത് ബാധകമാവില്ല.  ജൂലൈ 31-ന് മുമ്പ് ഐടിആര്‍ ഫയല്‍ ചെയ്താല്‍ മാത്രമേ ഈ നഷ്ടം അടുത്ത വര്‍ഷത്തേക്ക് കൊണ്ടുപോകാന്‍ (carry forward) കഴിയുമായിരുന്നുള്ളു. ഇനി നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള  ഒരു നഷ്ടവും നിങ്ങള്‍ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. 

ADVERTISEMENT

കൃത്യസമയത്ത് റിട്ടേണുകള്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ മൂലധന നേട്ടത്തിനോ അല്ലെങ്കില്‍ ബിസിനസ്/പ്രൊഫഷൻ വരുമാനത്തിനോ കീഴിൽ വരുന്ന നഷ്ടവും തുടര്‍ന്നുള്ള വര്‍ഷങ്ങളിലേക്ക് കൊണ്ടുപോകാനോ മാറ്റിവയ്ക്കാനോ കഴിയില്ലെന്ന് ഇനിയെങ്കിലും ഓർത്തു വെക്കുക.

ഇ വേരിഫിക്കേഷൻ 30 ദിവസത്തിനകം

റിട്ടേൺ സമർപ്പിച്ച് ഇ വേരിഫിക്കേഷൻ കൂടി പൂർത്തിയാക്കിയാലേ നികുതി വകുപ്പ് പ്രോസസിങ് ആരംഭിക്കൂ. ജൂലൈ 31നു മുമ്പ്  റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് ഇ വേരിഫിക്കേഷന് 120 ദിവസമാണ് സാവകാശം ലഭിക്കുക. ആ കാലയളവിനുള്ളിൽ ഇ വേരിഫിക്കേഷൻ നടത്തിയാൽ മതി. എന്നാൽ ജൂലൈ 31നു ശേഷം റിട്ടേൺ സമർപ്പിക്കുന്നവർക്ക് ഇ വേരിഫിക്കേഷന് 30 ദിവസമേ സാവകാശം ലഭിക്കൂ.

ഡിസംബർ 31 കഴിഞ്ഞാൽ

ഡിസംബർ 31 കഴിഞ്ഞാൽ പിന്നെ 2021–22 സാമ്പത്തിക വർഷത്തെ (2022–23 അസസ്മെന്റ് വർഷം) റിട്ടേൺ സ്വമേധയാ നൽകാനാകില്ല. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടാൽ മാത്രമാണ് കണക്ക് നൽകാനാകുക. വൈകിയെത്തുന്ന റിട്ടേണുകൾ വൈകിയേ പ്രോസസ് ചെയ്യപ്പെടുകയുള്ളൂ. അതുകൊണ്ടുതന്നെ റീഫണ്ട് ഉണ്ടെങ്കിൽ അതു ലഭിക്കാനും വൈകും. ഒപ്പം റീഫണ്ട് ചെയ്യാവുന്ന തുകയ്ക്ക് പലിശയൊന്നും ലഭിക്കില്ല എന്ന നഷ്ടവുമുണ്ട്.

English Summary : How to Manage Late Filing of Income Tax Return?