മനോരമ ഓൺലൈനും മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സും ചേർന്നു സംഘടിപ്പിച്ച റെസ്പോൺസിബിൾ ടാക്സ് പേയർ സിറ്റിസൺ കോണ്ടസ്റ്റിന്റെ ആദ്യഘട്ടത്തിലെ വിജയികൾക്ക് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ലോകമെമ്പാടുമുള്ള സഹജീവികളെ സമൂഹത്തോട് കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ഓൺലൈനും മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സും ചേർന്നു സംഘടിപ്പിച്ച റെസ്പോൺസിബിൾ ടാക്സ് പേയർ സിറ്റിസൺ കോണ്ടസ്റ്റിന്റെ ആദ്യഘട്ടത്തിലെ വിജയികൾക്ക് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

എന്താണ് റെസ്പോൺസിബിൾ സിറ്റിസൺ പദ്ധതി?

ADVERTISEMENT

ലോകമെമ്പാടുമുള്ള സഹജീവികളെ സമൂഹത്തോട് കൂടുതൽ ഉത്തരവാദിത്തവും പ്രതിബദ്ധതയുമുള്ളവരാക്കി തീർക്കാൻ പ്രേരിപ്പിക്കുന്ന സാമൂഹിക-അവബോധ പ്രചാരണത്തിനുള്ള ശ്രമമാണ് മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന റെസ്പോൺസിബിൾ സിറ്റിസൺ പദ്ധതി. പദ്ധതിയനുസരിച്ച് ആദ്യഘട്ടത്തിൽ ജിഎസ്ടി ബിൽ അടയ്ക്കുന്നത് പ്രോൽസാഹിപ്പിക്കുന്നതിനുള്ള ചുവടുവെപ്പിന്റെ ഭാഗമായി  സാധനങ്ങൾ വാങ്ങുമ്പോൾ ജിഎസ്ടി അടച്ച ബിൽ വാങ്ങിയിട്ടുള്ളവർക്കായിരുന്നു റെസ്പോൺസിബിൾ ടാക്സ്പേയർ മൽസരത്തിൽ പങ്കെടുക്കാനവസരം ലഭിച്ചത്. ബില്ലിന്റെ വിശദാംശങ്ങൾ സമർപ്പിച്ചവരിൽ നിന്ന് ഓരോ ആഴ്ചയിലും വിജയികളെ നറുക്കിട്ട് തിരഞ്ഞെടുക്കുകയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 പേരാണ് ഇങ്ങനെ ഒരു പവൻ സ്വർണ നാണയം സമ്മാനത്തിന് അർഹരായത്. റിസാന ഫസൽ(എറണാകുളം), ടി.എസ് പ്രദീപ്( ഇരിങ്ങാലക്കുട), കുഞ്ഞമ്മ വർഗീസ്(വെണ്ണിക്കുളം), സുഷിൻ(കണ്ണൂർ), ജോഷ്വ നന്ത്യാട്ട്(കോട്ടയം), വിനു കെ മോഹൻ(ത‍‍ൃശൂർ), ഉഷ വി ആർ(വയനാട്), ഗിരീഷ്(ബംഗളൂരു), സാലിഹ് സി എം( ഇടുക്കി), ദിവ്യ പി എസ്(തൊടുപുഴ),ജാൻസി റിജു(അടൂർ), ബിന്ദു പി(കൊല്ലം) എന്നിവരാണ് സമ്മനർഹർ. കേരളത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് മത്സരാർഥികളിൽ നിന്നാണ് ഈ 12 പേരെ തിരഞ്ഞെടുത്തത്. നികുതി അടച്ച ബില്ലുകൾ കൃത്യമായി വാങ്ങി ഈ മത്സരത്തിൽ പങ്കെടുത്തതിലൂടെ നികുതി അടയ്ക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കുകയായിരുന്നു ഈ മൽസരാർത്ഥികൾ. പുരസ്കാര ദാനചടങ്ങിൽ മലബാർ ഗോൾഡിന്റെ ചെയർമാൻ എം പി അഹമ്മദ് വിജയികൾക് ആശംസകൾ അർപ്പിക്കും. ഓരോ പവൻ സ്വർണനാണയവും സർട്ടിഫിക്കറ്റുമാണ് വിജയികൾക്ക് സമ്മാനമായി ലഭിക്കുന്നത്. 

ADVERTISEMENT

നേര് ശീലമാക്കാം, കടമകൾ മറക്കാതിരിക്കാം

ഉത്തരവാദിത്വമുള്ളൊരു പൗരന്റെ കടമയാണ് നികുതി അടയ്ക്കുക എന്നത്. നമ്മൾ നൽകുന്ന നികുതി നാടിന്റെയും നമ്മുടെയും വികസനത്തിന്, മുന്നേറ്റത്തിന് അനിവാര്യമാണ്. അതുകൊണ്ട് തന്നെ നമ്മൾ വാങ്ങുന്ന ഓരോ ഉത്പന്നത്തിനും നികുതി അടയ്ക്കുന്നു എന്ന് ബിൽ കൈപ്പറ്റി ഉറപ്പുവരുത്തുന്നത് ശീലമാക്കണം. ഇത് പ്രോൽസാഹിപ്പിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് സ്വർണ നാണയം സമ്മാനമൊരുക്കി മനോരമ ഓൺലൈനും മലബാർ ഗോൾഡും കൈകോർത്തത്. 

ADVERTISEMENT

റെസ്പോൺസിബിൾ സിറ്റിസൺ പദ്ധതിയുടെ രണ്ടാംഘട്ടമായ ഗോൾഡ് വിഡിയോ സീരീസിന്റെ ലോഞ്ചും ഇന്നത്തെ ചടങ്ങിൽ നടക്കും. ഗോൾഡ് വിഡിയോ സീരീസിന്റെ ലോഗോ ലോഞ്ച് ചെയ്ത് പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുന്നത് ജിഎസ്ടി അഡീഷണൽ കമ്മിഷണർ കെ. മധുവാണ്.

English Summary : Finance Minister K N Balagopal will Distribute Prizes to Responsible Citizen Winners