ആദായ നികുതി റിട്ടേണുകൾ സമർപ്പിച്ച ദിവസം മുതൽ 30 ദിവസത്തെ സ്ഥിരീകരണം നടത്താനുള്ള സമയം സെപ്തംബർ 30 ന് അവസാനിക്കും. നിശ്ചിത സമയത്തിനുള്ളിൽ പരിശോധന നടത്താതെ, ഐടി വകുപ്പ് റിട്ടേണുകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കില്ല. കാലതാമസം വരുത്തുമ്പോൾ, റീഫണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ, ബാങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡെബിറ്റ് കാർഡ് ഇഷ്യൂ – വാർഷിക ഫീസ് ചാർജുകൾ ബാങ്കുകൾ ഉയർത്തുന്നു

സെപ്തംബർ മുതൽ, ഡെബിറ്റ് കാർഡുകളുടെ വാർഷിക ചാർജുകളും ഇഷ്യൂവൻസ് ഫീസും പല ബാങ്കുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. അതായത് നിലവിൽ കാർഡുള്ളവർക്കും പുതിയ കാർഡ് എടുക്കുന്നവർക്കും ചിലവേറും. കാർഡിലും മറ്റും ഉപയോഗിക്കുന്ന ചിപ്പുകളുടെ വില കുത്തനെ വർധിച്ചതാണ് ഇതിന് കാരണം. 

ADVERTISEMENT

ഇന്ത്യൻ ഓവർസീസ് ബാങ്ക്  സെപ്തംബർ 6 മുതൽ ഡെബിറ്റ് കാർഡുകളുടെ ഒന്നിലധികം വകഭേദങ്ങൾക്കുള്ള ചാർജുകൾ ഉയർത്തി. ഐ ഓ ബിയിൽ  നിന്നുള്ള റുപേ ക്ലാസിക് ഡെബിറ്റ് കാർഡിന് ഇഷ്യു ചെയ്യാനുള്ള ഫീസ് 50 രൂപയും രണ്ടാം വർഷം മുതൽ വാർഷിക ചാർജ് 150 രൂപയുമാണ്. ഇഷ്യൂവൻസ് ഫീസും രണ്ടാം വർഷം മുതൽ വാർഷിക ചാർജും യഥാക്രമം 150 രൂപയും 250 രൂപയുമായി വർദ്ധിക്കും.

യെസ് ബാങ്ക് അതിന്റെ റുപേ ഡെബിറ്റ് കാർഡിന്റെയും (കിസാൻ അക്കൗണ്ടിന് മാത്രം) എലമെന്റ് ഡെബിറ്റ് കാർഡിന്റെയും വാർഷിക ഫീസ് യഥാക്രമം 149 രൂപയായും 299 രൂപയായും വർദ്ധിപ്പിച്ചു. നേരത്തെ, ഈ കാർഡുകൾക്ക് യഥാക്രമം 99 രൂപയും 249 രൂപയുമാണ് യെസ് ബാങ്ക് ഈടാക്കിയിരുന്നത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കും ഇഷ്യു ഫീസും വാർഷിക ചാർജുകളും ഉയർത്തിയ മറ്റ് ബാങ്കുകളിൽ ഉൾപ്പെടുന്നു.

സുരക്ഷിതമായ ഇടപാടുകൾക്കായി നിങ്ങളുടെ കാർഡുകൾ ടോക്കണൈസ് ചെയ്യുക

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവ് പ്രകാരം ഒക്ടോബര്] ഒന്ന് മുതൽ കാർഡ് ടോക്കണൈസേഷൻ പ്രാബല്യത്തിൽ വരും. ഇതിന് കീഴിൽ, ഓൺലൈൻ ഇടപാടുകൾ ചെയ്യുന്നതിന് മുന്നോടിയായി എല്ലാ ഓൺലൈൻ വെബ്‌സൈറ്റുകളിൽനിന്നും നിങ്ങളുടെ കാർഡ് നമ്പറുകളും മറ്റ് വിശദാംശങ്ങളും മാറ്റുക.

ADVERTISEMENT

ടോക്കൺ നിങ്ങളുടെ കാർഡിന്റെ യഥാർത്ഥ വിശദാംശങ്ങൾ മറയ്ക്കുന്നതിനാൽ ഓൺലൈൻ  വെബ്‌സൈറ്റിൽ നിന്ന് ഡാറ്റ ചോർച്ചയുണ്ടായാൽ, കാർഡ് ദുരുപയോഗം ചെയ്യാൻ കഴിയില്ല.

റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി

അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്തശേഷം റിട്ടേൺ ഫയൽ ചെയ്യേണ്ടവരുടെ റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്തംബർ  30 ആണ്.

ദേശീയ പെൻഷൻ സംവിധാനത്തിന്റെ ഫീസ് വർദ്ധന

ADVERTISEMENT

സെപ്തംബർ 1  മുതൽ  എൻപിഎസിനു കീഴിലുള്ള ഡയറക്ട്-റെമിറ്റ് മോഡ് വഴിയുള്ള സംഭാവനകളുടെ ട്രയൽ കമ്മീഷനുകൾ നിലവിലുള്ള സംഭാവന തുകയുടെ 0.10 ശതമാനത്തിൽ നിന്ന് 0.20 ശതമാനമായി ഉയർത്തും. 

അടൽ പെൻഷൻ യോജന

അടൽ പെൻഷൻ യോജനയിൽ നിക്ഷേപിക്കാനുള്ള അവസാന അവസരം (18-40 വയസ്സിനിടയിലുള്ളവർക്ക്) 2022 സെപ്റ്റംബർ 30 ആണ്,  പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ നിയന്ത്രിക്കുന്ന പെൻഷൻ പദ്ധതി അസംഘടിത തൊഴിലാളികൾക്ക് പ്രതിമാസം 1,000-5,000 രൂപ വരെ പെൻഷൻ വാഗ്ദാനം ചെയ്യുന്നു. താഴ്ന്ന വരുമാനക്കാർക്കായി സ്വാവലംബൻ യോജന എന്ന പേരിൽ 2015-ലാണ് ഇത് ആരംഭിച്ചത്.

English Summary : Do These Financial Things Before September 30