ഒരു രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത സംബന്ധിച്ച പ്രധാനപ്പെട്ട രണ്ടെണ്ണമാണ് വിദേശ വിനിമയ കരുതൽ ശേഖരവും (Foreign Exchange Reserve), കറന്റ് അക്കൗണ്ടിലെ കമ്മിയും (Current Account Deficit-CAD). ഇന്ത്യയിലിപ്പോൾ വിദേശ വിനിമയശേഖരം കുറയുകയും കറന്റ് അക്കൗണ്ടിലെ കമ്മി (സിഎഡി)കൂടുകയുമാണ്. ഇതു രണ്ടും

ഒരു രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത സംബന്ധിച്ച പ്രധാനപ്പെട്ട രണ്ടെണ്ണമാണ് വിദേശ വിനിമയ കരുതൽ ശേഖരവും (Foreign Exchange Reserve), കറന്റ് അക്കൗണ്ടിലെ കമ്മിയും (Current Account Deficit-CAD). ഇന്ത്യയിലിപ്പോൾ വിദേശ വിനിമയശേഖരം കുറയുകയും കറന്റ് അക്കൗണ്ടിലെ കമ്മി (സിഎഡി)കൂടുകയുമാണ്. ഇതു രണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത സംബന്ധിച്ച പ്രധാനപ്പെട്ട രണ്ടെണ്ണമാണ് വിദേശ വിനിമയ കരുതൽ ശേഖരവും (Foreign Exchange Reserve), കറന്റ് അക്കൗണ്ടിലെ കമ്മിയും (Current Account Deficit-CAD). ഇന്ത്യയിലിപ്പോൾ വിദേശ വിനിമയശേഖരം കുറയുകയും കറന്റ് അക്കൗണ്ടിലെ കമ്മി (സിഎഡി)കൂടുകയുമാണ്. ഇതു രണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത സംബന്ധിച്ച പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് വിദേശ വിനിമയ കരുതൽ ശേഖരവും (Foreign Exchange Reserve), കറന്റ് അക്കൗണ്ടിലെ കമ്മിയും (Current Account Deficit-CAD). ഇന്ത്യയിലിപ്പോൾ വിദേശ വിനിമയശേഖരം കുറയുകയും കറന്റ് അക്കൗണ്ടിലെ കമ്മി (സിഎഡി) കൂടുകയുമാണ്. ഇതു രണ്ടും അപകടകരമായ നിലയിലല്ലെങ്കിലും പ്രതിസന്ധി സൃഷ്ടിക്കാം. 2021 സെപ്റ്റംബർ മൂന്നിന് വിദേശ വിനിമയ കരുതൽശേഖരം 64200കോടി ഡോളറായിരുന്നത് 2022 ഓഗസ്റ്റ് 12ന് 57074 കോടി ഡോളറായി കുറഞ്ഞിരിക്കുന്നു. വിദേശനാണയ സമ്പാദ്യത്തിലെ ഇടിവാണ് ഇതിനു പ്രധാന കാരണം. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ ചരക്കു വ്യാപാരത്തിലെ കമ്മി 7025 കോടി ഡോളറാണ്. കഴിഞ്ഞ വർഷം ഇത് 3142 കോടി ഡോളർ മാത്രമായിരുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി അസംസ്കൃത എണ്ണയുടെയും ചരക്കുകളുടെയും വില ഉയർന്നതാണ് വ്യാപാരക്കമ്മി ഉയരുന്നതിനു കാരണമായത്. ഡോളറിനെതിരെ രൂപയ്ക്ക് ഏഴു ശതമാനത്തോളം മൂല്യശോഷണമുണ്ടായി. ഇതൊക്ക വിദേശ വിനിമയ ശേഖരത്തെ പ്രതികൂലമായി ബാധിച്ചു. 

മഹാമാരിയും റഷ്യ–യുക്രെയ്ൻ യുദ്ധവും

ADVERTISEMENT

2022–’23 വർഷത്തിന്റെ ഒന്നാം പാദത്തിൽ ഇന്ത്യയുടെ സിഎഡി 3000 കോടി ഡോളറിലെത്തിയിട്ടുണ്ട്. ഇതു കഴിഞ്ഞ വർഷത്തെ മുഴുവൻ കമ്മിയുടെ 80 ശതമാനത്തോളം വരും. നടപ്പുവർഷം സിഎഡി, ജിഡിപിയുടെ 3.7 ശതമാനത്തോളം വരുമെന്ന് എസ്ബിഐയുടെ പഠന റിപ്പോർട്ടിൽ‌ പറയുന്നു. കഴിഞ്ഞ വർഷം സിഎഡി, ജിഡിപിയുടെ 1.2 % മാത്രമായിരുന്നു. ഉയർന്ന ഇറക്കുമതിച്ചെലവ്, കയറ്റുമതിയിലെ ഇടിവ്, വിദേശ ഇന്ത്യക്കാർ രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിന്റെ കുറവ് തുടങ്ങിയവയെല്ലാം സിഎഡി ഉയരുന്നതിനു കാരണമാണ്. 

മഹാമാരിയും റഷ്യ–യുക്രെയ്ൻ യുദ്ധവും ആഗോള സമ്പദ്ഘടനയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും അതിന്റെ ചൂടനുഭവിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ഇന്ത്യയെപ്പോലെ വളർന്നു വരുന്ന സമ്പദ്ഘടനകൾ വിദേശമേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിത്. 

കറന്റ് അക്കൗണ്ടിലെ കമ്മി കൂടുതൽ അപകടകാരി

ഒരർഥത്തിൽ ചിന്തിക്കുമ്പോൾ ധനക്കമ്മിയെക്കാൾ അപകടകാരിയാണ് കറന്റ് അക്കൗണ്ടിലെ കമ്മി. കറന്റ് അക്കൗണ്ടിലെ കമ്മിക്ക് ധനസഹായം ചെയ്യുന്നതു വിദേശകടത്തിലൂടെയും ഓഹരിനിക്ഷേപത്തിലൂടെയും ആഗോള നിക്ഷേപകരാണ്. അതുകൊണ്ടുതന്നെ രാജ്യാന്തര ബാധ്യതകൾ ഉയർത്തിക്കൊണ്ടാണു വിദേശ കരുതൽ ശേഖരം ശക്തി പ്രാപിക്കുന്നത്. എന്നാൽ, ധനക്കമ്മിക്കു പണം കണ്ടെത്തുന്നതു മിക്കവാറും ആഭ്യന്തര കടബാധ്യതകൾ വഴിയാണ്. 

ADVERTISEMENT

ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ മൂല്യശോഷണമാണു രാജ്യത്ത് ആഗോളനിക്ഷേപം പിടിച്ചുനിർത്തുന്നതിനു തടസ്സമായി നിൽക്കുന്നത്. അതുകാരണം വിദേശനാണയ ശേഖരം രാജ്യത്തുനിന്നു തിരിച്ചൊഴുകുന്നു. ഈ പ്രവണത കുറയ്ക്കുന്നതിനായി ആർബിഐ സമീപകാലത്ത് ചില നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും യഥാർഥ ഫലം അറിയാനിരിക്കുന്നതേയുള്ളൂ. സർക്കാർ തലത്തിൽ കൂടുതൽ ക്രിയാത്മകമായ നടപടികൾ ഈ മേഖലയിൽ അനിവാര്യമാണ്. ആഗോള കിടമത്സരം പോഷിപ്പിക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും കയറ്റുമതി പോഷിപ്പിക്കുന്നതിനും ആവശ്യമായ ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള ശ്രമം സർക്കാർ ഭാഗത്തുനിന്നു ശക്തമായി ഉണ്ടാകണം. ആഗോളകിടമത്സരസ്വഭാവം ഉൽപാദകരെ മാത്രം ആശ്രയിക്കുന്ന ഒന്നല്ല. അത് നയങ്ങളെയും ക്രമീകരണങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. 

മധ്യവർത്തി (intermediate) നിവേശങ്ങളായ (inputs) ഊർജം, ധാതുക്കൾ എന്നിവയുടെ മേലുള്ള നികുതികൾ നിർബന്ധമായും കുറച്ചിരിക്കണം. ഇവയ്ക്കു മേലുള്ള നികുതി മുഴുവൻ ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപാദനച്ചെലവിൽ സംവർധക സ്വാധീനം (multiplier impact) ചെലുത്തുന്നതാണ്. 

പല സമ്പദ്ഘടനകളുമായി താരതമ്യം ചെയ്യുമ്പോൾ കേന്ദ്രസർക്കാരിന്റെ കടം ജിഡിപിയുടെ 60 ശതമാനത്തിൽ താഴെയാണ്. ഇതു കൈകാര്യം ചെയ്യാവുന്ന പരിധിക്കുള്ളിലാണെന്നതു തികച്ചും ആശ്വാസകരമാണ്. അതിനാൽ, ഈ അവസരത്തിൽ കേന്ദ്രസർക്കാർ ധനക്കമ്മിക്കുമേൽ സിഎഡിക്കു മുൻഗണന നൽകേണ്ടതാണ്. 

കയറ്റുമതി പ്രോൽസാഹിപ്പിക്കാം

ADVERTISEMENT

സേവനങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, നെയ്തുണ്ടാക്കിയ തുണിത്തരങ്ങൾ, കൈകൊണ്ടുണ്ടാക്കിയ ഉൽപന്നങ്ങൾ എന്നിവയ്ക്കു വലിയ കയറ്റുമതി സാധ്യതകളുള്ളതിനാൽ അവയെ സ്വതന്ത്രമാക്കി വിടണം. വിദേശ ഇന്ത്യക്കാർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന ഏതാണ്ട് 8500 കോടി ഡോളർ മുൻഗണനാടിസ്ഥാനത്തിൽ സംരക്ഷിക്കപ്പെടണം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ സംബന്ധിച്ച പരിഷ്കരണങ്ങൾ ഇനിയും പൂർത്തിയാക്കാനായിട്ടില്ല. വൻതോതിൽ കയറ്റുമതി സാധ്യതയുള്ളതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമായ ഇത്തരം സംരംഭങ്ങൾക്കു വലിയ മുൻഗണന നൽകണം. എനർജി, രാസവളങ്ങൾ, ഭക്ഷണം, മരുന്ന്, ഇലക്ട്രോണിക് ചിപ്സ്, ചില ധാതുക്കൾ എന്നിവയിൽ രാജ്യം സ്വാശ്രയത്വം കൈവരിക്കണം. എണ്ണ, പ്രകൃതിവാതകം എന്നിവയിൽ പുതിയ പര്യവേഷണങ്ങൾ ഉണ്ടാവണം. ഡീസലിന്റെ ഉപഭോഗവും കടത്തുകൂലിയും കുറയ്ക്കുന്നതിനായി റെയിൽവേ കൂടുതൽ ചരക്കു തീവണ്ടികൾ ഓടിക്കുകയും ജലഗതാഗതത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും വേണം. 

സ്വർണത്തിന്റെ ഇറക്കുമതി വരുംവർഷങ്ങളിൽ ഗണ്യമായി കുറയ്ക്കണം. അതുവഴി അഞ്ചുകൊല്ലം കൊണ്ട് വലിയ തോതിൽ വിദേശ നാണയ ശേഖരം കൂട്ടാം. രാജ്യാന്തര ബാധ്യത വർധിപ്പിക്കാതെ ഇതു ചെയ്യാൻ കഴിയണം. അതുവഴി രൂപയെ കൂടുതൽ ശക്തിപ്പെടുത്താം. 

കൂടുതൽ നിക്ഷേപകരെ ആകർഷിക്കാം

ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ മൊത്തം ആസ്തി ലോക ജിഡിപിയുടെ 400 ശതമാനത്തിലധികം വരുമെന്നാണു കണക്കാക്കുന്നത്.ഇന്ത്യൻ സമ്പദ്ഘടനയുടെ വലുപ്പം നോക്കുമ്പോൾ ഇന്ത്യൻ കടകമ്പോളത്തിലെയും ഓഹരി കമ്പോളത്തിലെയും ആഗോള മുതൽമുടക്ക് വളരെ കുറവാണ്. ആകർഷകമായ ഒരു മൂലധനകമ്പോളത്തിന് ആഗോളനിക്ഷേപകരെ തീർച്ചയായും ആകർഷിക്കാൻ കഴിയും. പുതിയ മുതൽമുടക്കിനായി ഉൽപാദകർക്കു സൗകര്യമൊരുക്കുവാനും കഴിയും. ഇതിനായുള്ള സൗകര്യങ്ങളും ക്രമീകരണങ്ങളും ഒന്നിച്ചു കൊണ്ടുപോകണം. 

ആഗോള നിക്ഷേപകർ, മൂലധന കമ്പോളം, ഉൽപാദകർ, കയറ്റുമതിക്കാർ എന്നിവരിലെല്ലാം വിശ്വാസം സൃഷ്ടിക്കാൻ കഴിയുന്ന പദ്ധതികളും പരിപാടികളും ആവിഷ്കരിച്ചു നടപ്പിലാക്കണം. ഇന്നത്തെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാൻ നമുക്കു കഴിയണം. അതു ബാഹ്യ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ഇന്ത്യൻ സമ്പദ്ഘടനയെ വളർച്ചയുടെ പാതയിൽ വേഗത്തിൽ തിരിച്ചെത്തിക്കുന്നതിനു സഹായിക്കുകയും ചെയ്യും. 

ശക്തമായ രൂപയും രാജ്യാന്തര ബാധ്യതകളെ മറികടക്കുന്ന വിദേശവിനിമയ ശേഖരവും നമുക്കുണ്ടാവണം. അതു രാജ്യത്തിന്റെ ആത്മവിശ്വാസം കൂട്ടുകതന്നെ ചെയ്യും.

ലേഖകൻ സാമ്പത്തിക വിദഗ്ധനാണ്

English Summary : How to make our Economy Strong