∙ – രൂപയുടെ വിനിമയ നിരക്ക് അനുസരിച്ചുള്ള ജിഡിപി പ്രകാരം ലോക രാജ്യങ്ങൾക്കിടയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ. പക്ഷേ അതേ രൂപയുടെ യഥാർഥ വാങ്ങൽശേഷി (പർച്ചേസിങ് പവർ പാരിറ്റി–പിപിപി) വച്ചു നോക്കിയാൽ ജിഡിപിയിൽ 2017ഏപ്രിലിൽ തന്നെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിക്കഴിഞ്ഞു. പറയുന്നത് ഐഎംഎഫ് അഥവാ

∙ – രൂപയുടെ വിനിമയ നിരക്ക് അനുസരിച്ചുള്ള ജിഡിപി പ്രകാരം ലോക രാജ്യങ്ങൾക്കിടയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ. പക്ഷേ അതേ രൂപയുടെ യഥാർഥ വാങ്ങൽശേഷി (പർച്ചേസിങ് പവർ പാരിറ്റി–പിപിപി) വച്ചു നോക്കിയാൽ ജിഡിപിയിൽ 2017ഏപ്രിലിൽ തന്നെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിക്കഴിഞ്ഞു. പറയുന്നത് ഐഎംഎഫ് അഥവാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ – രൂപയുടെ വിനിമയ നിരക്ക് അനുസരിച്ചുള്ള ജിഡിപി പ്രകാരം ലോക രാജ്യങ്ങൾക്കിടയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ. പക്ഷേ അതേ രൂപയുടെ യഥാർഥ വാങ്ങൽശേഷി (പർച്ചേസിങ് പവർ പാരിറ്റി–പിപിപി) വച്ചു നോക്കിയാൽ ജിഡിപിയിൽ 2017ഏപ്രിലിൽ തന്നെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിക്കഴിഞ്ഞു. പറയുന്നത് ഐഎംഎഫ് അഥവാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രൂപയുടെ വിനിമയ നിരക്ക് അനുസരിച്ചുള്ള ജിഡിപി പ്രകാരം ലോക രാജ്യങ്ങൾക്കിടയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ. പക്ഷേ അതേ രൂപയുടെ യഥാർഥ വാങ്ങൽശേഷി (പർച്ചേസിങ് പവർ പാരിറ്റി–പിപിപി) വച്ചു നോക്കിയാൽ  ജിഡിപിയിൽ 2017ഏപ്രിലിൽ തന്നെ  ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിക്കഴിഞ്ഞു. പറയുന്നത് ഐഎംഎഫ് അഥവാ രാജ്യാന്തര നാണയനിധിയും ലോകബാങ്കും.  ഇതു പ്രകാരം ഡോളറിന്റെ  യഥാർത്ഥമൂല്യം 24 രൂപയോളം മാത്രം. തീർന്നില്ല, കറൻസികളുടെ പർച്ചേസിങ് പവർ പാരിറ്റിയുടെ അടിസ്ഥാനമാക്കി  യൂറോപ്പിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ‘ദ് ഇക്കണോമിസ്റ്റ്’ പത്രം നടത്തിയ പഠനം  വെളിപ്പെടുത്തുന്നത് ഒരു ഡോളർ = 37.09 രൂപയാണെന്നാണ്. 2022 ജൂലൈ 21ന് ഒരു ഡോളറിന്റെ വിനിമയനിരക്ക് 79.95 രൂപയായിരിക്കുന്ന സമയത്താണിത്. ആഗോളതലത്തിൽ മുൻനിര സ്ഥാപനങ്ങളുടെ പഠനങ്ങൾ ഇങ്ങനെ പറയുമ്പോൾ മറുവശത്ത് 82 രൂപയിൽ അധികം കൊടുത്താലെ ഒരു അമേരിക്കൻ ഡോളർ കിട്ടൂ എന്നതാണ് അവസ്ഥ. എന്തുകൊണ്ടാണിത്? രൂപ അനുദിനം ഇടിഞ്ഞു താണുകൊണ്ടിരിക്കുന്നു. 2022 ഒക്ടോബർ 11ന്  ഒരു ഡോളറിനു 82.288 രൂപയാണ് മൂല്യം. 1980ൽ ഇത് 7.86 രൂപയും 2017 ഓഗസ്റ്റ് 7ന് 63.876 രൂപയുമായിരുന്നു. 5 വർഷം കൊണ്ട് 29% ഇടിവാണ് രൂപയ്ക്കുണ്ടായത്. കഴിഞ്ഞ 42 വർഷംകൊണ്ട് ഡോളർ രൂപയെ അപേക്ഷിച്ച് ഏതാണ്ട് 9.5 ഇരട്ടി ശക്തമായി. എന്തുകൊണ്ടാണ് വിനിമയനിരക്ക് ഇങ്ങനെ ഉയരുന്നത്? ഒപ്പം ഡോളറിന്റെ യാഥാർഥ്യ മൂല്യം എത്ര രൂപയാണെന്നും പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. 

തുടർച്ചയായി മൂല്യം ഇടിഞ്ഞ് രൂപ

ADVERTISEMENT

രൂപയുടെ മൂല്യം തുടർച്ചയായി കുറയുന്നത് നമ്മളിലൊക്കെ ആശങ്ക ഉയർത്തിയിട്ടുണ്ട്.  ക്രൂഡോയിലിനടക്കം ഇറക്കുമതി ചെയ്യുന്നവയ്ക്കെല്ലാം കൂടുതൽ പണം കൊടുക്കേണ്ടി വരുന്നത് വിലക്കയറ്റം  ഇനിയും രൂക്ഷമാക്കും.  ഇറക്കുമതി ചെയ്യുന്നവയുടെ  വിലയ്ക്ക് തുലനം ചെയ്യാൻ കൂടുതൽ ഉത്പന്നങ്ങളും സേവനങ്ങളും കയറ്റി അയക്കണം. ഇല്ലെങ്കിൽ കറന്റ് അക്കൗണ്ട് കമ്മി കൂടും. കറന്റ് അക്കൗണ്ട് കമ്മി കൂടിയാൽ ഡോളറിന്റെ ഡിമാൻഡ് കൂടുകയും  രൂപയുടെ വില വീണ്ടും ഇടിയുകയും ചെയ്യും. ഈ  പ്രക്രിയ പതിറ്റാണ്ടുകളായി തുടരുന്നതാണ്. ഇനിയും തുടരും. ഇന്ത്യയുടെ സമ്പദ് വ്യവസ്‌ഥക്ക് രക്ഷപ്പെടാൻ കഴിയാത്ത ആഘാതം ഉണ്ടാക്കും.   

എല്ലാ രാജ്യങ്ങളും ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. തങ്ങൾക്കാവശ്യമായവ ഇറക്കുമതി ചെയ്യുന്നു. കയറ്റി അയക്കുന്നവയ്‌ക്ക് അവയുടെ വില കിട്ടും. ഇറക്കുമതി ചെയ്യുന്നവയ്‌ക്ക് അവയുടെ വില കൊടുക്കണം. പക്ഷേ രാജ്യന്തര തലത്തിലെ ഈ ക്രയവിക്രയങ്ങൾക്ക് ചില രാജ്യങ്ങളിലെ നാണയങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. സ്വതന്ത്രമായി പരിവർത്തനം ചെയ്യാവുന്ന നാണയങ്ങൾ (Freely Convertible Currencies) എന്നാണിവ  അറിയപ്പെടുന്നത്. ഇവ ഏതെല്ലാമെന്ന്,  രാജ്യങ്ങളും സെൻട്രൽ ബാങ്കുകളും ആയി ചർച്ച നടത്തി തീരുമാനിക്കുന്നത് ഇന്റർനാഷണൽ മോണിട്ടറി ഫണ്ട് (IMF) ആണ്. നിലവിൽ 18 രാജ്യങ്ങളിലെ കറൻസികളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. 

പക്ഷേ യുഎസ് ഡോളർ ആണ് ലോകരാജ്യങ്ങൾ തമ്മിലുള്ള കൈമാറ്റത്തിന് ഏറ്റവും കൂടുതൽ  ഉപയോഗിക്കുന്നത്. രണ്ടാം സ്ഥാനത്ത് യൂറോയും  മൂന്നും, നാലും സ്ഥാനത്ത് യഥാക്രമം ജപ്പാന്റെ  യെന്നും ബ്രിട്ടിഷ് പൗണ്ടും ആണ്. ഇന്ത്യയും കയറ്റുമതിക്കും ഇറക്കുമതിക്കും പ്രധാനമായും യുഎസ് ഡോളർ ആണ് (81%) ഉപയോഗിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് എത്ര രൂപാ കൊടുക്കണം, കയറ്റുമതിചെയ്യുന്നവയ്ക്ക് എത്ര രൂപ ലഭിക്കും എന്നു നിശ്ചയിക്കുന്നത് അതാതു   ഉല്പന്നങ്ങളുടെ വില, രാജ്യവും, ക്രയവിക്രയത്തിന് ഉപയോഗിക്കുന്ന നാണയവും തമ്മിലുള്ള കമ്പോള വിനിമയ നിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ്. കറൻസിയുടെ കമ്പോള വിനിമയ നിരക്ക് കിട്ടുന്നതും കൊടുക്കേണ്ടതുമായ തുകകളിൽ നിർണായകമാകുന്നു എന്നർഥം.  രൂപയുടെ കമ്പോള വിനിമയ നിരക്കിന്റെ  ഗരിമ പരിശോധിക്കാൻ ആണ് ഇവിടെ ശ്രമിക്കുന്നത്.  

പണത്തിന്റെ മൂല്യം എന്നാൽ സാധനങ്ങളൂം സേവനങ്ങളും വാങ്ങാനുള്ള ശേഷിയാണ്.  അതുകൊണ്ട് വിവിധ കറൻസികളുടെ വാങ്ങൽ ശേഷിയുടെ സമത്വം (Purchasing Power Parity – PPP) ആയിരിക്കണം വിനിമയ നിരക്കുകൾക്ക് അടിസ്ഥാനം. വാങ്ങൽ ശേഷിയുടെ അടിസ്ഥാനത്തിൽ ഓരോ നാണയത്തേയും താരതമ്യം ചെയ്യലാണ് പിപിപി കൊണ്ട് ഉദ്ദേശിക്കുന്നത്. വാങ്ങൽ ശേഷിയുടെ അടിസ്ഥാനത്തിൽ വിനിമയ നിരക്കുകൾ നിർണയിക്കണമെന്ന പിപിപി സിദ്ധാന്തം  ദീർഘകാലമായി നിലവിലുണ്ട്. 

ADVERTISEMENT

നാണയങ്ങൾ ‘ശരിയായ നിലയിലോ’

യൂറോപ്പിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ദ് ഇക്കണോമിസ്റ്റ് പത്രം (The Economist - വീക്കിലി പ്രസിദ്ധീകരണം) 1986 മുതൽ പ്രസിദ്ധീകരിക്കുന്ന ഒരു ഇൻഡെക്സ് അഥവാ സൂചികയാണ് ബിഗ് മാക് ഇൻഡക്സ്. നാണയങ്ങൾ അവയുടെ ശരിയായ നിലയിലാണോ എന്ന് പരിശോധിക്കാനുള്ള എളിയ വഴികാട്ടിയാണ് വാങ്ങൽ ശേഷിയുടെ സമത്വം  അടിസ്ഥാനമാക്കുന്ന ബിഗ് മാക് ഇൻഡെക്സ്. ഒരു കുട്ടയിലുള്ള സമാനമായ സാധനങ്ങളുടെയും സേവനങ്ങളുടെയും വില തുല്യമാക്കുന്ന രീതിയിൽ രണ്ട് രാജ്യങ്ങളുടെ നാണയങ്ങളുടെ വിനിമയ നിരക്ക് തുല്യമാകുമെന്നതാണ് ഇവിടെ സ്വീകരിക്കുന്ന  ആശയം. 

ലോകത്തെല്ലായിടത്തും മാക്ഡൊണാൾഡ്സിന്റെ ഔട്ട്ലെറ്റുകളിൽ വിൽക്കുന്ന ബിഗ് മാക് എന്ന ഒരു ബർഗറിന്റെ വിലയാണ് ഈ സൂചികയ്ക്ക് അടിസ്ഥാനം. ഈ ബർഗറിന്റെ അളവും ഘടകങ്ങളും  ഗുണവും വിൽക്കുന്ന പരിസരവും എല്ലാ ഔട്ട്ലെറ്റുകളിലും ഒന്നാണെന്നാണ് കരുതുന്നത്. 2022 ജൂലൈ 21ന് അമേരിക്കയിൽ ഒരു ബിഗ് മാക് ബർഗറിന്റെ വില 5.15 ഡോളറാണ്. ഇന്ത്യയിൽ 191 രൂപയും. അതായത് ഈ ബർഗറിന്റെ വിലയുടെ അടിസ്ഥാനത്തിൽ 5.15 അമേരിക്കൻ ഡോളർ സമം 191 ഇന്ത്യൻ രൂപ.ഒരു ഡോളർ സമം 37.09 രൂപ (191/5.15). 2022 ജൂലൈ 21ന് ഒരു ഡോളറിന്റെ വിനിമയനിരക്ക് 79.95 രൂപയാണ്. ഈ അടിസ്ഥാനത്തിൽ രൂപയുടെ വിനിമയ മൂല്യം 53.60 % കുറവാണെന്നു കാണാം. (79.95-37.09)/79.95). 

ഇന്ത്യയിലും അമേരിക്കയിലും ഒാരോ ബിഗ് മാക് ബർഗർ ഉല്പാദിപ്പിച്ചു എന്ന് കരുതുക.  വിനിമയനിരക്കുവച്ച്  ഇന്ത്യയിലെ ബർഗറിനു  2.39 ഡോളറും അമേരിക്കയിലേതിന്  5.15 ഡോളറും ആണ് വിലയെന്നു (ബിഗ് മാക് ഇൻഡക്സിന്റെ അടിസ്ഥാനത്തിൽ) കരുതേണ്ടി വരും. പിപിപി അടിസ്ഥാനമാക്കുമ്പോൾ ഒരേ ഉൽപന്നത്തിന് രണ്ട് അളവുകോൽ അശാസ്ത്രീയമാണ്.  നാണയങ്ങൾ ശരിയായ നിലയിൽ ആണോ എന്ന് പരിശോധിക്കാനുള്ള ചെറിയ ശ്രമമാണ് ബിഗ് മാക് ഇൻഡക്സ് വഴി ദ് ഇക്കണോമിസ്റ്റ് പത്രം നടത്തുന്നത്. പക്ഷേ ഇവിടെ ചില പോരായ്മകളുണ്ട്. ഒരു ഉൽപന്നത്തിന്റെ വില മാത്രമാണ് വിനിമയ നിരക്കിന്റെ താരതമ്യത്തിന് ഉപയോഗിക്കുന്നത്. അതിനാൽ ഈ താരതമ്യം പൂർണമല്ല.

രൂപ, ഡോളർ (ഫയൽ ചിത്രം)
ADVERTISEMENT

കൂടുതൽ പഠനങ്ങൾ

ഇവിടെ ലോകബാങ്ക് ആഗോളതലത്തിലുള്ള മറ്റൊരു  പഠനം കൂടുതൽ പ്രസക്തമാണ്.  ലോകബാങ്ക്, യുണൈറ്റഡ് നേഷൻസ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷന്റെ  മാർഗനിർദ്ദേശത്തോടെ നടത്തുന്ന  ഇന്റർനാഷണൽ കംപാരിസൻ പ്രോഗ്രാം (ICP) എന്ന പഠനമാണിത്. വിവിധ നാണയങ്ങളുടെ വാങ്ങൽ ശേഷിയിലുള്ള സമത്വം (PPPs) നിർണയിക്കുകയും താരതമ്യം ചെയ്യാവുന്ന വിലനിലവാര സൂചികകൾക്കു രൂപം കൊടുക്കുകയുമാണ് ഐസിപിയുടെ ലക്ഷ്യങ്ങളിൽ ഒന്ന്.

ഓരോ രാജ്യത്തിന്റെയും ആകെ ഉൽപന്നങ്ങളും (ജിഡിപി), ആളോഹരി ജിഡിപിയും മറ്റും, പിപിപി (വാങ്ങൽ ശേഷിയുടെ സമത്വം) ഉപയോഗിച്ച് ഒരു പൊതു നാണയത്തിലേക്ക് മാറ്റുകയാണ് (Convert)  രണ്ടാമത്തെ ലക്ഷ്യം. 2017ലെ ഐസിപി റിപ്പോർട്ടാണ് ഇപ്പോൾ ലഭ്യമായതിൽ ഏറ്റവും ഒടുവിലത്തേത്. ഇതിൽ പിപിപി അടിസ്ഥാനമാക്കി ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് മൂന്നു തരത്തിൽ വിലയിരുത്തിയിട്ടുണ്ട്.

2017 ഓഗസ്റ്റ് 7-ാം തീയതി  രൂപയുടെ വിനിമയ നിരക്ക് 63.86 രൂപയാണ്.  ജിഡിപി അടിസ്ഥാനപ്പെടുത്തി പിപിപി  കണക്കിലെടുത്താൽ 20.648 രൂപ മൂല്യമുള്ള ഡോളറിന് അന്ന് 63.846 രൂപാ കൊടുക്കണം. ഇന്റർനാഷണൽ മോണിട്ടറി ഫണ്ടിന്റെ  2022 ഏപ്രിലിലെ  “വേൾഡ് ഔട്ട്ലുക് ഡേറ്റാബേസ്” അനുസരിച്ച് ഇന്ത്യയുടെ ജിഡിപി, വിനിമയ നിരക്കിന്റെ അടിസ്ഥാനത്തിൽ 3.469 ട്രില്യൻ ഡോളറും പിപിപി അനുസരിച്ച് 11.665 ട്രില്യൻ ഡോളറുമാണ്. 2022 ഒക്ടോബർ 11ന് വിനിമയ നിരക്ക് 82.288 രൂപയാണ്. 2022ഏപ്രിലിലെ ഐഎംഎഫിന്റെ ഡേറ്റായുടെ അനുപാതത്തിൽ രൂപയെ മാറ്റിയാൽ ഒരു ഡോളറിന്റെ  മൂല്യം 24.47 രൂപയേ ഉള്ളു എന്ന് കാണാം. (82.288/11.665*3.535=24.47). പിപിപി അടിസ്ഥാനത്തിൽ 24.47 രൂപയുടെ മൂല്യമൂള്ള ഡോളറിന് 82.288 രൂപ കൊടുക്കണം. ഇതുപ്രകാരം നാം കയറ്റി അയക്കുന്നവയ്ക്ക്  അവയുടെ വിലയുടെ (മൂല്യത്തിന്റെ) 30% മാത്രമേ കിട്ടുകയുള്ളു. ഈ 30%ന് യുഎസ് ഡോളർ അടിസ്ഥാനപ്പെടുത്തിയുള്ള പ്രൈസ് ലെവൽ (യുണൈറ്റഡ് സ്റ്റേറ്റ്സ് = 100%) എന്നാണ് ഐ സിപി (International Comparison Programme) നാമകരണം ചെയ്തിട്ടുള്ളത്. 0.3 പ്രൈസ് ലെവൽ എന്നാൽ  ഒരു ഡോളർ കൊണ്ട് അമേരിക്കയിൽ വാങ്ങാൻ കഴിയുന്ന സാധനങ്ങളും സേവനങ്ങളും (Basket of goods and services) 0.3 ഡോളർ കൊണ്ട് ഇന്ത്യയിൽ വാങ്ങാൻ കഴിയുമെന്നാണ്.

പിപിപി അടിസ്ഥാനത്തിൽ ലോക രാജ്യങ്ങളിലെ ജി ഡി പി പരിശോധിച്ചാൽ നിലവിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. പക്ഷേ രൂപയുടെ വിനിമയ നിരക്കിന്റെ അടിസ്ഥാനത്തിൽ നാം അഞ്ചാം സ്ഥാനത്ത് മാത്രമാണ്. മാധ്യമങ്ങളും ഭരണാധികാരികളും ഈ അഞ്ചാം സ്ഥാനമാണ് പ്രചരിപ്പിക്കുന്നത്. യഥാർഥത്തിൽ നമ്മൾ മൂന്നാം സ്ഥാനത്താണ്. അതുപോലെ ആളോഹരി ജിഡിപിയിൽ, പിപിപി അടിസ്ഥാനത്തിൽ നമ്മുടെ സ്ഥാനം 125 ആണ്. വിനിമയ നിരക്കിന്റെ അടിസ്ഥാനത്തിൽ 142 ഉം. ഇത് ഞെട്ടിപ്പിക്കുന്നതാണ്.

രാജ്യത്തിന് ആകെ കിട്ടേണ്ട ഡോളറിന്റെയും കൊടുക്കേണ്ട ഡോളറിന്റെയും കണക്കുകൾ പ്രതിഫലിക്കുന്നത് കറന്റ് അക്കൗണ്ടിലാണ്. കയറ്റ്‌, ഇറക്ക് ക്രയവിക്രയങ്ങൾ കൂടാതെ മറ്റുചില കൈമാറ്റങ്ങളും കറന്റ് അക്കൗണ്ടിൽ പ്രതിഫലിക്കും. വിദേശ കമ്പനികൾ നമ്മുടെ രാജ്യത്ത് നടത്തുന്ന നിക്ഷേപങ്ങൾ, അവർ കൊണ്ടുപോകുന്ന ലാഭം, വിദേശ സ്ഥാപന നിക്ഷേപകർ  മൂലധനവിപണിയിൽ  നടത്തുന്ന നിക്ഷേപങ്ങൾ, ലാഭമടക്കം അവയുടെ പിൻവലിക്കൽ, ഇതര രാജ്യങ്ങളും സാമ്പത്തിക സ്ഥാപനങ്ങളും നമുക്ക് തരുന്ന കടം, അവയുടെ തിരിച്ചടവ്, നമ്മൾ മറ്റു രാജ്യങ്ങൾക്കു കൊടുക്കുന്ന കടം, വിദേശത്ത് ജോലി ചെയ്യുന്നവരും ബിസിനസ് ചെയ്യുന്നവരും ഇന്ത്യയിലേക്ക് കൈമാറുന്ന പണം, അതിർത്തി കടന്നുള്ള മറ്റു കൈമാറ്റങ്ങൾ, തുടങ്ങിയവ ഒക്കെ കറന്റ് അക്കൗണ്ടിൽ പ്രതിഫലിക്കും. 

യുഎസ് ഡോളർ.

കറന്റ് അക്കൗണ്ട് കമ്മി ഉള്ള രാജ്യമാണ് ഇന്ത്യ. ഇതിന് കാരണം, രൂപയുടെ മൂല്യത്തിന്റെ  അടിസ്ഥാനത്തിൽ, ഇറക്കുമതി ചെയ്യുന്നവയുടെ 3.33 ഇരട്ടി മൂല്യമുള്ള ഉൽപന്നങ്ങളും സേവനങ്ങളും കയറ്റി അയച്ചാലേ കമ്മിയും, മിച്ചവും ഇല്ലാതുള്ള സ്ഥിതിയിലേക്ക് കറന്റ് അക്കൗണ്ട് കൊണ്ടുവരാനാകൂ എന്നതാണ്. വിനിമയ നിരക്കിലുള്ള അശാസ്ത്രീയത  അവസാനിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്താൽ നമ്മുടെ രാജ്യം കറന്റ് അക്കൗണ്ട് മിച്ചം ഉള്ള രാജ്യമായി മാറും. ഇറക്കുമതി ചെയ്യുന്നവയുടെ പ്രത്യേകിച്ചും ക്രൂഡോയിലിന്റെ വില കുറയ്ക്കാനാകും. അതുവഴി രാജ്യത്ത് ഉൽപാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയും, വിലക്കയറ്റം മൂലമുണ്ടാകുന്ന ജനങ്ങളുടെ ജീവിതനിലവാരത്തകർച്ച കുറയ്ക്കാം. 1990 വരെ രൂപയുടെ വിനിമയനിരക്ക് സർക്കാർ ആണ് നിർണയിച്ചിരുന്നത്‌. 1990നു ശേഷം  ഇതു നിർണയിക്കുന്നത് കമ്പോളമാണ്. ചൈനയുടെ നാണയമായ റെൻമിൻബിയുടെ വിനിമയനിരക്ക് നിർണയിക്കുന്നത് ഇപ്പോഴും അവിടുത്തെ ഗവൺമെന്റ് ആണ്.

825 പേർ മാത്രമുള്ള വത്തിക്കാൻ മുതൽ 145 കോടി ജനങ്ങളുള്ള ചൈന ഉൾപ്പെടെ ലോകത്ത് 195 രാജ്യങ്ങളുണ്ട്. ഇതിൽ 75 ലക്ഷത്തിൽ കൂടുതൽ ജനങ്ങളുള്ള 3 രാജ്യങ്ങളിൽ മാത്രമേ (സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, ഇസ്രയേൽ) - നോമിനൽ - ജിഡിപി, പിപിപി - ജിഡിപിയെക്കാൾ ഉയർന്നു നിൽക്കുന്നുള്ളൂ.  ഇവിടുത്തെ നാണയങ്ങളുടെ വാങ്ങൽശേഷി,  വിനിമയനിരക്കിന്റെ  അടിസ്ഥാനത്തിൽ, ഡോളറുമായി തുലനം ചെയ്യുമ്പോൾ ഉയർന്ന മൂല്യമുള്ളവയാണ്.  ചെറിയ ജനസംഖ്യ ഉള്ള മറ്റ്  9 രാജ്യങ്ങളിലും നോമിനൽ ജിഡിപി ഉയർന്നതാണ്. ഈ 12 രാജ്യങ്ങൾ ഒഴിച്ചാൽ പ്രൈസ് ലെവൽ ഒന്നിൽ കുറവുള്ള 182 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 151 ആണ്.  0.3. അഥവാ 30%. കാനഡയുടേത് 99%. ബംഗ്ലദേശ് 38%. പാകിസ്ഥാൻ 26% എന്നിങ്ങനെയാണു മറ്റു ചില രാജ്യങ്ങളുടെ കണക്കുകൾ. നാണയ വിനിമയ നിരക്കുകളിലുള്ള അശാസ്ത്രീയത ലോക സമ്പദ്‌വ്യവസ്ഥ കൂടുതൽ വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കും.

യുഎസ് ഡോളർ.

വിനിമയ നിരക്ക് കമ്പോളവൽകരിച്ചതിന്റെേയും ഡോളർ ആധിപത്യത്തിന്റെയും തിക്ത ഫലം ലോകത്ത് സ്വിറ്റ്സർലൻഡ്, ആസ്ട്രേലിയ, ഇസ്രയേൽ ഒഴിച്ചുള്ള മിക്ക പ്രധാന രാജ്യങ്ങളും നേരിടുന്നു. ചൈനയിൽ ഗവൺമെന്റാണ് നിരക്ക് നിർണയിക്കുന്നതെങ്കിലും കമ്പോളത്തിൽ   മത്സരാധിഷ്ഠമാകാൻ (മറ്റു രാജ്യങ്ങളിലെ നാണയങ്ങളുടെ വിനിമയനിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ) യുവാന്റെ  (റെൻമിൻബി) വിനിമയനിരക്ക് വർദ്ധിപ്പിക്കാൻ അവർ നിർബന്ധിതരായിട്ടുണ്ട്.

ഒരു രാജ്യത്തിനോ ഏതാനും രാജ്യങ്ങൾക്ക് മാത്രമായോ മൂല്യാടിസ്ഥാനത്തിലുള്ള വിനിമയനിരക്കിലേക്ക് അവരുടെ നാണയത്തെ കൊണ്ടുവരാനാകില്ല. കാരണം, അങ്ങനെ വന്നാൽ ആ രാജ്യങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും ആഗോളതലത്തിൽ മത്സരാധിഷ്ഠിതമല്ലാതാകും.   വിനിമയ നിരക്കിന്റെ  തിക്തഫലം അനുഭവിക്കുന്ന രാജ്യങ്ങളെല്ലാം ഒത്തുചേർന്ന്  പരിഹാരം കണ്ടെത്തണം. റഷ്യ - യുക്രെയ്ൻ യുദ്ധത്തിന്റെ  പശ്ചാത്തലത്തിൽ എണ്ണ വ്യാപാരത്തിന് റിസർവ് ബാങ്ക് അനുവദിച്ച പ്രാദേശിക കറൻസിയിൽ ഇൻവോയ്‌സിങ്, സെറ്റിൽമെന്റ്, ഫണ്ട് ട്രാൻസ്ഫർ എന്നിവ നടത്താനുള്ള വോസ്‌ട്രോ അക്കൗണ്ട് പോലെയുള്ള നടപടികൾ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള യജ്ഞത്തിന് തുടക്കമായി കരുതാം. ഇനി   വിനിമയ നിരക്കുകൾ വാങ്ങൽ ശേഷിയുടെ  (PPP) അടിസ്ഥാനത്തിലേക്ക് ക്രമേണ കൊണ്ടുവരാനുള്ള ശ്രമവും ഇന്ത്യ തുടങ്ങണം. 

English Summary: What is the Real Value of one Dollar? Analysis

(സിആർജി അക്കാദമി ഓഫ് ഫൈനാൻസ്, സിഎഫ്പി മാനേജിങ് ഡയറക്ടർ, സി ആർ ഗോപിനാഥൻ നായരാണു ലേഖകൻ. Email gopi@crgacademy.in – അഭിപ്രായങ്ങൾ വ്യക്തിപരം)

സി.ആർ. ഗോപിനാഥൻ നായർ.