സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റ്റെ സ്ഥിതി വിവര കണക്കുകൾ നോക്കുമ്പോൾ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ വളരുന്ന സംസ്ഥാനമാണ്.ചെറിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ മിസോറം 7 .9 ശതമാനം വളർച്ച രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ കേരളത്തിന്റെ കാര്യത്തിൽ ഇത് വെറും 3 ശതമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ സ്ഥിതി വിവര കണക്കുകൾ നോക്കുമ്പോൾ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ വളരുന്ന സംസ്ഥാനമാണ്. കേരളത്തിന്റെ കാര്യത്തിൽ ഇത് വെറും  3 ശതമാനം മാത്രമാണ്. 

ഗുജറാത്ത്

ADVERTISEMENT

ആർബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒമ്പത് വർഷമായി (2012 സാമ്പത്തിക വർഷം മുതൽ 2021 സാമ്പത്തിക വർഷം വരെ) ഏറ്റവും വേഗത്തിൽ വളരുന്ന സംസ്ഥാനമാണ് ഗുജറാത്ത്.  ഗുജറാത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനം 8.2 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കാണ് രേഖപ്പെടുത്തുന്നത്. 2012 സാമ്പത്തിക വർഷത്തിൽ 6.16 ലക്ഷം കോടി രൂപയായിരുന്നത് 2021 സാമ്പത്തിക വർഷത്തിൽ 12.48 ലക്ഷം കോടി രൂപയായി വളർന്നു. 18.89 ലക്ഷം കോടി രൂപയുടെ ജിഎസ്ഡിപിയുള്ള മഹാരാഷ്ട്രയ്ക്ക് പിന്നിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം കൂടിയാണ് ഗുജറാത്ത്.

കർണാടക

ADVERTISEMENT

ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ പ്രധാന സംസ്ഥാന സമ്പദ്‌വ്യവസ്ഥയാണ് കർണാടക, 7.3 ശതമാനം വളർച്ച നിരക്കാണ് കർണാടകത്തിനുള്ളത്. 2012 സാമ്പത്തിക വർഷം 6.06 ലക്ഷം കോടി രൂപയിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ 11.44 ലക്ഷം കോടി രൂപയായി കർണാടക വളർന്നു. നാലാമത്തെ വലിയ സംസ്ഥാന സമ്പദ് വ്യവസ്ഥ കൂടിയാണ് കർണാടക. 2021 സാമ്പത്തിക വർഷത്തിൽ 5.36 ലക്ഷം കോടി ജിഎസ്ഡിപിയുമായി ഹരിയാനയാണ് മൂന്നാം സ്ഥാനത്ത്. 2012 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ ജിഎസ്ഡിപി 2.97 ലക്ഷം കോടി രൂപയായിരുന്നു.

മധ്യപ്രദേശ്

ADVERTISEMENT

6.7 ശതമാനം സിഎജിആർ ഉള്ളതിനാൽ, അതിവേഗം വളരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മധ്യപ്രദേശ് നാലാം സ്ഥാനത്താണ്. സംസ്ഥാന ജിഡിപി 2012 സാമ്പത്തിക വർഷത്തിൽ 3.16 ലക്ഷം കോടി രൂപയിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ 5.65 ലക്ഷം കോടി രൂപയായി വികസിച്ചു. മധ്യപ്രദേശിന് തൊട്ടുപിന്നാലെ ആന്ധ്രപ്രദേശ് 6.5 ശതമാനം വാർഷിക ജിഎസ്ഡിപി വളർച്ചാ നിരക്ക് രേഖപ്പെടുത്തി, 2012 സാമ്പത്തിക വർഷത്തിലെ 3.79 ലക്ഷം കോടി രൂപയിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ 6.70 ലക്ഷം കോടി രൂപയിലെത്തി. 

3.9 ശതമാനം വളർച്ചാ നിരക്കുള്ള കേരളം, ജമ്മു & കശ്മീർ 4.1 ശതമാനം , 4.2 ശതമാനം സിഎജിആർ ഉള്ള ജാർഖണ്ഡ് എന്നിവ ഇന്ത്യയിലെ ഏറ്റവും പതുക്കെ വളരുന്ന പ്രധാന സംസ്ഥാനങ്ങളാണ്.

English Summary : Kerala is the Slow Pace Growing State Economy