സാമ്പത്തിക നയത്തിന്റെ ഭാഗമായി സർക്കാർ നേരിട്ടോ സർക്കാർ നയങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ മുതൽമുടക്ക് മൂലമോ രണ്ടും ചേർന്നോ ഉള്ള പദ്ധതികളാണ് സർക്കാർ മുന്നോട്ടു വയ്ക്കുക. എന്നാൽ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം സർക്കാരിനായതിനാൽ ഇക്കാര്യത്തിൽ യുക്തമായ ദിശാബോധം നൽകുവാനും പ്രായോഗികവും ക്രിയാത്കവുമായ നടപടികൾ കൈകൊള്ളുവാനും ഉള്ള പ്രാഥമികമായ കടമ സർക്കാരിനു തന്നെയാണ്. ഈ ഉത്തരവാദിത്തം എങ്ങനെ നിറവേറ്റും എന്ന് രാജ്യത്തെ ജനങ്ങളോട് പറയുന്ന രേഖയാണ് ബജറ്റ്. അടിസ്ഥാന വികസന സാധ്യതകളും നികുതിദായകരുടെ പ്രതീക്ഷകളും വിലയിരുത്തുകയാണ് ബാങ്കിങ് വിദഗ്ധനായ കെ.എ. ബാബു ഇവിടെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണക്കാർ മുതൽ മൾട്ടിനാഷണൽ കമ്പനികൾ വരെ കണ്ണുനട്ടു കാത്തിരിക്കുന്നത് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പുതുസാമ്പത്തിക വർഷത്തിനായി കരുതി വച്ചിരിക്കുന്ന ബജറ്റിലേയ്ക്കാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മുതൽ കയറ്റുമതി – ഇറക്കുമതി മേഖലകളിലെ രാജ്യാന്തരക്കൈമാറ്റം വരെ ബജറ്റിൽ നിർണായക വിഷയങ്ങളാകുന്നു. അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തും വിധം സാമ്പത്തിക സംവിധാനം ക്രമപ്പെടുത്തുമ്പോഴാണ് രാജ്യത്തിന്റെയും ജനതയുടെയും ജീവിത ചുറ്റുപാടുകൾ മെച്ചപ്പെടുക. 

സാമ്പത്തിക നയത്തിന്റെ ഭാഗമായി സർക്കാർ നേരിട്ടോ സർക്കാർ നയങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ മുതൽമുടക്ക് മൂലമോ രണ്ടും ചേർന്നോ ഉള്ള പദ്ധതികളാണ് സർക്കാർ മുന്നോട്ടു വയ്ക്കുക. എന്നാൽ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം സർക്കാരിനായതിനാൽ ഇക്കാര്യത്തിൽ യുക്തമായ ദിശാബോധം നൽകുവാനും പ്രായോഗികവും ക്രിയാത്കവുമായ നടപടികൾ കൈകൊള്ളുവാനും ഉള്ള പ്രാഥമികമായ കടമ സർക്കാരിനു തന്നെയാണ്.  ഈ ഉത്തരവാദിത്തം എങ്ങനെ നിറവേറ്റും എന്ന് രാജ്യത്തെ ജനങ്ങളോട് പറയുന്ന രേഖയാണ് ബജറ്റ്. അടിസ്ഥാന വികസന സാധ്യതകളും നികുതിദായകരുടെ പ്രതീക്ഷകളും വിലയിരുത്തുകയാണ് ബാങ്കിങ് വിദഗ്ധനായ കെ.എ. ബാബു ഇവിടെ. 

ADVERTISEMENT

നികുതിപ്പണം ധനക്കമ്മി കടത്തിന്റെ പലിശയ്ക്ക്

അടിസ്ഥാന സൗകര്യ വികസനങ്ങൾ പിൻസീറ്റിൽ പോയേക്കാം. എന്നാൽ ധനക്കമ്മിയുമായി നിരന്തരം മല്ലിട്ടുകൊണ്ടിരിക്കുന്ന അവസരത്തിൽ അടിസ്ഥാനസൗകര്യ വികസനങ്ങൾക്ക് (capex) എത്രമാത്രം തുക വിലയിരുത്തുവാൻ കഴിയും എന്നത് സർക്കാരിന്റെ മുന്നിലെ വെല്ലുവിളിയാകും.  

നികുതിപ്പണത്തിന്റെ 50 ശതമാനത്തോളം ഇപ്പോൾ തന്നെ ചെലവിടുന്നത് ധനക്കമ്മി നികത്താൻ സർക്കാർ എടുത്ത കടത്തിന്റെ പലിശ കൊടുക്കാനാണ്.  ഈ സാഹചര്യത്തിൽ കൂടുതൽ കടമെടുപ്പിനുള്ള സാധ്യത വീണ്ടും കുറയുകയാണ്.  മാത്രമല്ല  നിലവിലുള്ള ബജറ്റിൽ ക്രൂഡ് ഓയിലിന് കണക്കാക്കിയിരുന്നത് ബാരലിന് 70 ഡോളർ എന്നായിരുന്നത്, യുക്രെയ്ൻ യുദ്ധത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ 105 ഡോളർ ആയി ഉയരുകയും സാമ്പത്തിക വർഷ ശരാശരി 98 ഡോളറിൽ എത്തുകയും ചെയ്തു.  ഇന്ത്യയുടെ ഇറക്കുമതിയിൽ വലിയ പങ്കുള്ള ക്രൂഡ് ഓയിലിന്റെ വില കണക്കാക്കിയതിൽ വന്ന ഈ വ്യത്യാസം  നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ് കണക്കുകളെ വലിയ രീതിയിൽ ബാധിച്ചു എന്നു മാത്രമല്ല എണ്ണക്കമ്പനികൾക്ക് സർക്കാർ സബ്സിഡി ഇനത്തിൽ നൽകേണ്ട തുക വർധിക്കുകയും ചെയ്തു.  

വന്നേക്കില്ല വിലക്കയറ്റം

ADVERTISEMENT

പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വർഷം എന്ന നിലയിൽ പാചക വാതകത്തിനും വാഹനങ്ങളുടെ പെട്രോൾ ഡീസൽ വിലകളിലും വലിയ വർധന ചെയ്യുവാൻ സർക്കാർ തീരുമാനിക്കില്ല. ഇതിനു പുറമേ ഒട്ടേറെ സംസ്ഥാനങ്ങളിലേക്കും ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനുണ്ട്. ഈ നിലയ്ക്ക് ഓയിൽ കമ്പനികൾക്ക് സബ്സിഡി ഇനത്തിൽ നൽകേണ്ട തുക ഗണ്യമായി വർധിക്കുമെന്ന് കരുതുന്നു. പൊതുമേഖല ബാങ്കുകളുടെ വില്പന എന്തായാലും ഈ വർഷം ഉണ്ടാവാൻ സാധ്യതയില്ല.  അതിനാൽ ആ രീതിയിലുള്ള വരുമാനവും വരുന്ന ബജറ്റിനെ പിന്തുണയ്ക്കില്ല. 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനുള്ള ക്ഷേമ പദ്ധതികൾ വർധിപ്പിച്ചില്ലെങ്കിൽ കൂടി നിലവിലുള്ളത് തുടരേണ്ടിവരും. മറ്റു ചില ചെലവുകൾക്കും എന്തായാലും വകയിരുത്തിയേ പറ്റൂ.  ഉദാഹരണത്തിന് രാജ്യരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട ചിലവുകൾ.  

ഈ വർഷം മൊത്തം ആഭ്യന്തര ഉത്പാദനം പ്രതീക്ഷച്ചതിനേക്കാൾ കൂടി ഏഴു ശതമാനത്തിൽ എത്തിയേക്കുമെന്നാണ് കരുതുന്നത്.  അതിനാൽ പ്രത്യക്ഷ നികുതി വരുമാനം വർഷാവസാനമാവുമ്പോൾ 16 ട്രില്യൺ രൂപയാവുമെന്ന് കരുതുന്നു. എന്നാൽ അടുത്ത സാമ്പത്തിക വർഷം മൊത്തം ആഭ്യന്തര ഉൽപാദനം 6 ശതമാനത്തിനടുത്തായിരുക്കുമെന്ന് കണക്കു കൂട്ടുന്നു. ഈ നിലയിൽ നികുതി വരുമാനത്തിൽ കുറവ് വന്നേക്കാം.  

പിടിച്ചുനിർത്താനാകുമോ ധനക്കമ്മി? 

ADVERTISEMENT

മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി)  6.4 ശതമാനമാണ്  2022 സാമ്പത്തികവർഷത്തേക്ക് കണക്കാക്കിയിട്ടുള്ള ധനക്കമ്മി.  അത് അവിടെ നിർത്താൻ സാധിക്കുമെന്ന് കരുതിയാൽ തന്നെ, സാമ്പത്തികവർഷം 2023 ലേക്കും തുടർന്ന് 2024 ലേക്കും ഉള്ള യാത്രയിൽ ധനക്കമ്മി 5.8 ശതമാനത്തിലേക്കും 4.5  ശതമാനത്തിലേക്കും കുറയ്ക്കണം എന്ന ലക്ഷ്യം നേടണമെങ്കിൽ, നികുതി വരുമാനം കുറയുകയും എന്നാൽ സാധാരണ ധനവ്യയത്തിൽ കാര്യമായ കുറവ് വരുത്തുവാൻ കഴിയാത്ത സാഹചര്യത്തിൽ,   ഈ ബജറ്റിൽ അടിസ്ഥാന വികസനത്തിനുള്ള തുകയിൽ പിടുത്തം വേണ്ടിവരും. 

∙ പക്ഷേ നികുതിദായകർക്കും പ്രതീക്ഷകളുണ്ട് 

പ്രത്യക്ഷ നികുതിയിൽ 15 ലക്ഷത്തിനുമേൽ വരുമാനത്തിന് ഇപ്പോൾ 30 ശതമാനം നികുതിയുള്ളതു 25 ശതമാനമായി കുറക്കണമെന്നാണ് ഒരാവശ്യം.  കൂടാതെ 15 ലക്ഷമെന്നത് ഉയർത്തി 20 ലക്ഷമാകണം.  എന്നാൽ നിലവിലുള്ള ഇളവുകൾ എടുത്തുകളഞ്ഞു കൊണ്ട് ഈ മാറ്റം കൊണ്ടുവരുന്നതിൽ, നികുതി സംവിധാനം ലളിതമാക്കുമെന്നല്ലാതെ, മറ്റു ഗുണമൊന്നുമില്ല.   

പലിശനിരക്ക് മേലേക്ക് എത്തിയിരിക്കുന്ന ഈ ചുറ്റുപാടിൽ വരുമാനത്തിൽ നിന്നും ഭവന വായ്പയുടെ പലിശ കുറക്കുന്നത് ഇപ്പോൾ  അനുവദിച്ചിരിക്കുന്ന 2 ലക്ഷത്തിൽ നിന്നും 5 ലക്ഷം ആക്കി ഉയർത്തുന്നത് ഉചിതമായിരിക്കും. അതുപോലെ തന്നെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഇനത്തിൽ വർധന വേണം.  ഇപ്പോൾ 80C യിൽ ഭവന വായ്പ ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ്, നികുതി ഇളവ് അനുവദിക്കുന്ന നിക്ഷേപങ്ങൾ, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, ലൈഫ് ഇൻഷുറൻസ് പ്രീമിയം, വിദ്യാഭ്യാസ ഫീസ് എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾക്കെല്ലാം കൂടി 1.5 ലക്ഷം രൂപയാണ് റിബേറ്റ് അനുവദിക്കുന്നത്.  ഇത് നിശ്ചയിച്ചത് കുറച്ചു വർഷങ്ങൾക്ക് മുമ്പാണ്.  ഈ വകുപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭവന വായ്പ, ഇൻഷുറൻസ് പ്രീമിയം എന്നിവക്കെങ്കിലും പ്രത്യേകം പ്രത്യേകം റിബേറ്റ് അനുവദിക്കുന്നത് കാലോചിതമായിരിക്കും. 

ഹെൽത്ത് ഇൻഷുറൻസിനുള്ള നിലവിലുള്ള 25000 രൂപയുടെ റിബേറ്റ് ഇന്നത്തെ സാഹചര്യത്തിൽ കുറവാണ്. ഇത് 50000 രൂപവരെയെങ്കിലും ഉയർത്തണം.  ഇപ്പോൾ 80 വയസ്സിനു മേലെയുള്ള മുതിർന്ന പൗരന്മാർക്കുള്ള ബേസിക് കിഴിവായ 5 ലക്ഷം ലിമിറ്റ്  60 വയസ്സിനുമേൽ മുതൽ നൽകണമെന്ന് അഭിപ്രായമുണ്ട്.  ദീർഘകാല മൂലധന നേട്ട നികുതിയിൽ അഴിച്ചുപണി വേണമെന്ന് ആഗ്രഹിക്കുമ്പോഴും സ്റ്റോക്ക് മാർക്കറ്റ് ജ്വലിച്ചു നിൽക്കുന്ന ഈ സമയത്ത് അത്തരം നിക്ഷേപങ്ങളിൽ നികുതി വർദ്ധന ഒഴിവാക്കണമെന്നാണ് പൊതുവികാരം.   

നികുതി ഇളവുകൾ ആർക്കൊക്കെ? 

പലിശ ശതമാനം കൂടിയിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും ബാങ്കുകൾ ആവശ്യപ്പെടുന്നത് 5 ലക്ഷം വരെയുള്ള നിക്ഷേപങ്ങളെ നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ്. അതെ സമയം ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ സർഫാസി നിയമത്തിന്റെ പരിധിയിൽ ചെറിയ ലോണുകളെയും കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. നികുതിയിളവ് അടക്കമുള്ള തീരുമാനങ്ങളിലൂടെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ആവശ്യമായ സപ്പോർട്ടും കൂടുതൽ ചാർജിങ് സ്റ്റേഷനുകളും  വേണം.  

മോർട്ടഗേജ് ഇൻഷുറൻസിനും വാഹന ഇൻഷുറൻസിനും കൂടെ ഇൻകം ടാക്സ് ആനുകൂല്യം നൽകണം. കാർഷിക രംഗത്ത് കൂടുതൽ ഇൻപുട് സബ്സിഡി അനുവദിക്കണം.  പെൻഷൻ പേയ്മെന്റുകൾ എല്ലാം തന്നെ നികുതിയിൽ നിന്ന് ഒഴിവാക്കണം.  അഡ്വാൻസ് ടാക്സ്, ജിഎസ്ടി എന്നിവ ക്രെഡിറ്റ് കാർഡുകൾ വഴി അടക്കാൻ അനുവദിച്ചാൽ പേയ്മെന്റ് രംഗത്ത് ഡിജിറ്റൽ ഉപയോഗം വ്യാപകമാകുവാൻ കഴിയുമെന്ന് മാത്രമല്ല, ക്രെഡിറ്റ് കാർഡ് ബിസിനസ്സിനു അത് ഒരു കൈത്താങ്ങാവുകയും ചെയ്യും.  

പ്രധാനമന്ത്രി നരേന്ദ്ര മോദി.

മധ്യവർഗത്തെ ‘ചേർത്തു പിടിക്കുമ്പോൾ’

തെരഞ്ഞെടുപ്പ് വർഷം ആയതിനാൽ ജനങ്ങളെ, പ്രത്യേകിച്ചും മധ്യവർഗത്തെയും താഴേക്കിടയിലുള്ളവരെയും, ബുദ്ധിമുട്ടിലാക്കുന്ന തീരുമാനങ്ങളെടുക്കുവാൻ സാധ്യതയില്ല. ധനകാര്യമന്ത്രി പറഞ്ഞത് താൻ ശമ്പളക്കാരും അല്ലാത്തവരുമായ മധ്യവർഗത്തിന്റെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും മനിസ്സിലാക്കുന്നു എന്നാണ്. കൂട്ടത്തിൽ പറഞ്ഞു, അതുകൊണ്ടുതന്നെ ഈ വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളൊന്നും പോയ വർഷങ്ങളിൽ ചെയ്തിട്ടില്ല.  5 ലക്ഷം വരെ ശമ്പളമുള്ളവർക്ക് നികുതിയില്ലായെന്ന കാര്യവും ധനമന്ത്രി ഓർമിപ്പിച്ചു.  അതിനർഥം നിങ്ങളെ ഇപ്പോൾ തന്നെ ആവശ്യത്തിന് പരിഗണിച്ചിട്ടുണ്ട് എന്നാണ്.  അതിനാൽ ശമ്പളക്കാരും ശമ്പളക്കാരല്ലാത്ത മധ്യവർഗവും അധിക പ്രതീക്ഷയൊന്നും വച്ച് പുലർത്തേണ്ട.  

എന്നാൽ ഇത്തവണത്തെ ബജറ്റിന് സാമൂഹിക സാമ്പത്തിക മാനങ്ങളെക്കാൾ രാഷ്ട്രീയ മാനം ഉണ്ടാകാം. അതിനാൽ ഫെബ്രുവരി ഒന്നാം തീയതി വരെ കാത്തിരിക്കുക.

English Summary: Union Budget  2023; Expectations of Middle Class and Issues upfront

ലേഖകൻ ബാങ്കിങ് വിദഗ്ധനും ഫെഡറൽ ബാങ്കിന്റെ മുൻ എക്സിക്യട്ടിവ് വൈസ് പ്രസിഡന്റുമാണ്. അഭിപ്രായങ്ങൾ വ്യക്തിപരം.