തിരഞ്ഞെടുപ്പു കാലത്തെ വാഗ്ദാനങ്ങളുടെ പെരുമഴ പരിഗണിച്ചാൽ വിലക്കയറ്റം എന്ന വാക്കു തന്നെ അപ്രസക്തമാണ്. അതേ സമയം വീണ്ടും ഒരു ബജറ്റ് അവതരിപ്പിക്കപ്പെടുമ്പോൾ ഏറെ ഗൗരവമുള്ള പ്രശ്നമായി മാറിയിരിക്കുന്നതും ഈ വിലക്കയറ്റമാണ്. സാധനങ്ങളുടെ വില കഴിഞ്ഞ വർഷം വളരെയധികം ഉയർന്നു. റീട്ടെയിൽ വിലക്കയറ്റം അഥവാ ഉപഭോക്തൃ വിലക്കയറ്റം അതിന്റെ ഉയർന്ന നിലയിലെത്തി നിൽക്കുന്നു. ആഗോളതലത്തിൽത്തന്നെ വിലക്കയറ്റം ഉയർന്നിരിക്കുന്ന സാഹചര്യമുണ്ട്. അതിന്റെ പ്രതിഫലനം സ്വാഭാവികമായും രാജ്യത്തിനകത്തു പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വായ്പാനയം കൊണ്ട് ഉയർന്ന പലിശനിരക്കു വന്നതും രാജ്യാന്തര കമ്പോളത്തിൽ ക്രൂഡ് ഓയിലിനുണ്ടായ വിലക്കയറ്റവും ഒപ്പം സാധാനങ്ങളുടെ വിതരണത്തിലുണ്ടായ പ്രശ്നങ്ങളും ഉൽപാദനത്തിലെ കുറവും എല്ലാം വിലക്കയറ്റത്തിനു കാരണമാണെന്നു വിലയിരുത്താം. വിലക്കയറ്റം പിടിച്ചു നിർത്താനുള്ള എന്തെല്ലാം നടപടികളാകും ഇക്കുറി കേന്ദ്ര ബജറ്റിലുണ്ടാകുക? നികുതി ഉയർത്താൻ സർക്കാർ മുതിർന്നേക്കുമോ? കോർപ്പറേറ്റ് നികുതി ഏകീകരണത്തിനു സാധ്യതയുണ്ടോ? പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ബജറ്റിൽ ധനമന്ത്രി എന്തു ചെയ്യും?

ADVERTISEMENT

ഈ വിലക്കയറ്റം നിയന്ത്രിക്കാൻ ബജറ്റിൽ ധനമന്ത്രി എന്തു ചെയ്യും എന്നതാണു സാധാരണ ജനങ്ങൾ ഉറ്റുനോക്കുന്നത്. എന്നാൽ, സർക്കാരിനെ സംബന്ധിച്ചിടത്തോളം വിലക്കയറ്റം നിയന്ത്രിക്കുന്നതു സമ്പൂർണമായും റിസർവ് ബാങ്കിനു വിട്ടു കൊടുത്ത് ഇതിൽ ഇടപടുന്നതിൽ നിന്നു മാറി നിൽക്കാനാണ് സാധ്യത. പകരം സർക്കാർ ഊന്നൽ കൊടുക്കുക ധനക്കമ്മി എങ്ങനെ കുറയ്ക്കാം എന്നിടത്തായിരിക്കും. ധനക്കമ്മി കുറയ്ക്കുന്നതിനൊപ്പം വളർച്ച മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. ധമ്മക്കമ്മി എന്നു പറയുന്നത് 2020–’21 ൽ 9%നു മുകളിലായിരുന്നു. 2022–’23 ൽ അത് 6.4 % ആക്കി കുറച്ചിട്ടുണ്ട്. ഈ കണക്ക് അത്ര ശരിയല്ല എന്ന വാദം നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും 2024–’25 ഓടുകൂടി 4.5% ആക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. ഏകദേശം ഒരു ശതമാനമെങ്കിലും ഈ വർഷം കുറയ്ക്കേണ്ടി വരും എന്നതിൽ തർക്കമില്ല. 6.4%, 4.5% അല്ലെങ്കിൽ 5.5% ആകണം. കുറഞ്ഞത് ഇതിന്റെ അടുത്തെങ്കിലുമായിരിക്കണം ധനക്കമ്മി. അപ്പോൾ സ്വാഭാവികമായും ഇതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

representative image

ധനകമ്മി കുറച്ചു കഴിയുമ്പോൾ ചെലവിനുവേണ്ടി പണം കണ്ടെത്തേണ്ടി വരും. ആ ചെലവിനു പണം കണ്ടെത്തേണ്ടതു റവന്യൂ റസീപ്സ് ആണ്. റവന്യൂ വരുമാനമാകുമ്പോൾ നികുതി വരുമാനവും നികുതിതര വരുമാനവും ആണു പ്രധാനമായിട്ടുള്ളത്. പിന്നെ മറ്റു വരുമാനമെന്നു പറയുന്നത് കടമൊഴിവാക്കിയിട്ടുള്ള മൂലധനമാണ്. കടം പൂർണമായും ഒഴിവാക്കിയിട്ടുള്ള മൂലധനം. ഇതെല്ലാം ചേർത്തു വരവു മെച്ചപ്പെടുത്തും. അതൊരു 10–35 ലക്ഷം കോടി രൂപയിലെങ്കിലും എത്തിച്ചാൽ സർക്കാരിന് ആശ്വസിക്കാം. അപ്പോൾ നികുതിവരുമാനത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ സാധിക്കും.

∙ നികുതി ഉയർത്തുന്നതു സാഹസമാകും

representative image

അടുത്ത വർഷം തിരഞ്ഞെടുപ്പു നേരിടാനിരിക്കെ, നികുതി ഉയർത്തുക എന്ന സാഹസത്തിനു സർക്കാർ മുതിർന്നേക്കില്ല. അതേസമയം പൊതു ജനം ഒരുപാട് ഇളവുകൾ സർക്കാരിനോട് ആവശ്യപ്പെടുന്നുമുണ്ട്. ആദായനികുതിയുടെ ഇളവുപരിധി രണ്ടരലക്ഷത്തിൽ നിന്ന് അഞ്ചുലക്ഷം ആക്കണമെന്നാണ് ഒരു ആവശ്യം. അതൊരുപക്ഷേ മൂന്നു ലക്ഷത്തിലോ മൂന്നരലക്ഷത്തിലേക്കോ കൊണ്ടുപോകാം. അങ്ങനെ വരുമ്പോൾ ഇൻകംടാക്സ് ബ്രാക്കറ്റിൽ മാറ്റമുണ്ടാകും. ആ മാറ്റങ്ങൾ നിലവിൽ കിട്ടുന്ന വരുമാനത്തെ പ്രതികൂലമായി ബാധിക്കാത്ത രീതിയിലായിരിക്കണം. മാത്രമല്ല 10–15 % നികുതി വളർച്ചയെങ്കിലും പ്രതീക്ഷിച്ചുകൊണ്ടുള്ള രീതിയിലായിരിക്കും ഇടപെടലുകൾ. വളർച്ചയുടെ ഫലമായിട്ടുണ്ടാകുന്ന വരുമാനത്തിലെ വർധനവും വിലക്കയറ്റവുമെല്ലാം കൂടി ചേരുമ്പോൾ അതിന് അത്ര ഉയർച്ച, റവന്യു റസീപ്സ് വർധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവുന്നില്ല. അപ്പോൾ വരുമാന ലഭ്യത ഒരുവശത്തു കൂട്ടേണ്ടതുണ്ട്.

ADVERTISEMENT

മൂലധന വരുമാനങ്ങളൊന്നും കാര്യമായി കൂടാനുള്ള സാധ്യത ബജറ്റിൽ കാണുന്നില്ല. അതേസമയം മൂലധന ചെലവ് ഉയർത്തേണ്ടതുണ്ട് താനും. റവന്യു ചെലവിൽ കുറവു വരുത്തിയാലേ അതു നടക്കുകയുള്ളൂ. റവന്യു ചെലവിൽ മിക്കതും കമ്മിറ്റഡ് എക്സ്പെൻഡിച്ചറാണ്. ശമ്പളം, പലിശ, പെൻഷൻ എന്നിവയ്ക്കുള്ള ചെലവും ഭരണച്ചെലവുമെല്ലാം അപ്പപ്പോൾ വകയിരുത്തേണ്ടതുണ്ട്. ഇവയൊന്നും മാറ്റിവയ്ക്കാൻ സാധിക്കില്ല. കുറച്ച് അനാവശ്യ ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സർ‌ക്കാർ തയാറായാൽ അത് അഭിനന്ദനാർഹമാണ്. അങ്ങനെ റവന്യു എക്സ്പെൻഡിച്ചർ കുറച്ചു കൊണ്ട് മൂലധനച്ചെലവു വർധിപ്പിക്കാൻ ശ്രമിച്ചാൽ മാത്രമേ രാജ്യത്തിനു വളർച്ചയിലേക്ക് എത്താൻ സാധിക്കൂ.

റവന്യു വരുമാനം കൂട്ടുകയാണ് ധനക്കമ്മി കുറയ്ക്കാനുള്ള ഏറ്റവും പ്രധാന മാർഗങ്ങളിലൊന്ന്. റവന്യു ചെലവു കുറയ്ക്കാനും കൂടി സാധിച്ചാൽ ധനക്കമ്മി കുറയ്ക്കാൻ സാധിക്കും. കോവിഡ് കാലത്ത് അതൊരു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്നു നാം കരകയറി വരുന്നതേയുള്ളു. പെട്ടെന്നൊരു പിൻവാങ്ങൽ നടക്കില്ലെന്നു മാത്രമല്ല, പ്രായോഗികവുമല്ല. സാവധാനം മാത്രമേ പിൻമാറ്റം സാധിക്കൂ. അങ്ങനെവരുമ്പോൾ ക്ലേശകരമായ ഒരു കാര്യമാണ് ഒരു ശതമാനമെങ്കിലും കുറയ്ക്കുക എന്നുള്ളത്. മൂലധനച്ചെലവു വർധിപ്പിക്കുകയാണ് വളർച്ചയ്ക്ക് ആവശ്യം എന്നു പറഞ്ഞു കഴിഞ്ഞു. സർക്കാരിന്റെ ആഗ്രഹം അനുസരിച്ച് ജിഡിപിയുടെ 2.9% മൂലധനച്ചെലവ് 3.5% ആക്കണം. അതിലേക്ക് എത്തിയാൽ വളർച്ച കുറച്ചുകൂടി സാധ്യമാകും. 7 ശതമാനത്തിനു പുറത്തു കൊണ്ടുവരാൻ ഇതു വേണ്ടി വരും.

representative image

∙ വളർച്ച ഉയർത്താൻ മൂലധനച്ചെലവു കൂട്ടണം

11 ശതമാനത്തിനു മുകളിലുള്ള, തനതു വിലയിലുള്ള സാമ്പത്തിക വളർച്ചയും സ്ഥിരവിലയിൽ കണക്കാക്കുന്ന യഥാർഥ വളർച്ച ആറര മുതൽ 7% വരെ കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മൂലധനച്ചെലവു മൂന്നര ശതമാനമാക്കുകയും ധനക്കമ്മി അഞ്ചര ശതമാനം ആക്കുകയും ചെയ്താൽ നന്നായിരിക്കും. ഇതിലേക്കായിരിക്കും സർക്കാരിന്റെ ശ്രദ്ധ കൂടുതൽ എന്നാണ് വിലയിരുത്തൽ. ലക്ഷ്യമിടുന്ന രീതിയിൽ ഒരുപാട് ഇളവുകൾ ബജറ്റിൽ പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ് വസ്തുത. അതേ സമയം കുറച്ച് ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് ബാക്കി ഇളവുകൾ തിരഞ്ഞെടുപ്പു വരുന്ന സമയത്ത് ഒരു ഇടക്കാല ബജറ്റിലേക്കു മാറ്റിവയ്ക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ADVERTISEMENT

വളർച്ച വിലയിരുത്തുമ്പോൾ ഇന്നത്തെ സാഹചര്യം പരിശോധിക്കേണ്ടതുണ്ട്. കണക്കു പ്രകാരം ഈ വർഷത്തെ സാമ്പത്തികവളർച്ച 5.7% ആയി കുറച്ചിട്ടുണ്ട്. ഐഎംഎഫ് അത് 6.1% ആക്കി കുറച്ചിട്ടുണ്ട്. ആർബിഐയുടെ കണക്കിൽ 6.5% ആണ്. വളർച്ച 7% പോലും എത്തില്ലെന്നാണ് ഈ വർഷത്തെ പ്രൊജക്‌ഷൻസ് എല്ലാം പറയുന്നത്. സ്വാഭാവികമായും വളർച്ച ഉയർത്താനായി മൂലധനച്ചെലവു കൂട്ടണം. ഒപ്പം സേവിങ് ഇൻവെസ്റ്റ്മെന്റിലുള്ള വിടവു നികത്താനുള്ള ശ്രമവുമുണ്ടാകണം. ഗാർഹിക ധനം മെച്ചപ്പെടുന്നുണ്ടെങ്കിൽ തന്നെയും കോർപറേറ്റ് സെക്ടറിൽ നിന്ന് അതുപോലെ ഉണ്ടാകുന്നില്ല. അപ്പോൾ സേവിങ്സ് ആശിച്ച രീതിയിൽ ഉയരുന്നില്ല. ഇൻവെസ്റ്റ്മെന്റ് അൽപം മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ നിക്ഷേപം ഇപ്പോൾ 39% കവിഞ്ഞു എന്ന കണക്കു വരുന്നുണ്ട്. അതു വളരെ ആശ്വാസകരമാണ്. പക്ഷേ, നിക്ഷേപം അതിനൊത്ത് ഉയരുന്നില്ല

representative image

∙ കോർപറേറ്റ് നികുതി ഏകീകരണം അസാധ്യം

മൂലധന ചെലവിലും കൃത്യമായ പ്രശ്നം കാണുന്നുണ്ട്. ഈ വിടവുകൾ‌ പരിഹരിക്കാനുള്ള വഴികൾ ബജറ്റ് കണ്ടെത്തിയേക്കും. ഇപ്പോൾ നിക്ഷേപങ്ങളെ സംബന്ധിച്ചിടത്തോളം കോർപറേറ്റ് സെക്ടറാണ് ഏറ്റവും മെച്ചപ്പെട്ടത്. പല കമ്പനികളും ലാഭത്തിലായിട്ടുപോലും അവരുടെ ലാഭം പുനർ നിക്ഷേപിക്കപ്പെടുന്നില്ല. സാധാരണ ലാഭത്തിന്റെ നല്ലൊരു ശതമാനം നിക്ഷേപത്തിൽ കൊണ്ടുവരേണ്ടതാണ്. പക്ഷേ അതു ചെയ്യുന്നില്ല. പകരം അവർ ഡിവിഡന്റ് കൂടുതൽ കൊടുക്കുകയും റീട്ടെയിന്റ് പ്രോഫിറ്റായി പണം മാറ്റിവയ്ക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. അപ്പോൾ സർക്കാരിന്റെ ഭാഗത്തു നിന്നു കൂടുതൽ പുനർ നിക്ഷേപത്തിനുള്ള പ്രചോദനം ഉണ്ടാകണം എന്നതാണ് ആവശ്യം.

അനുകൂലമായ ബിസിനസ് അന്തരീക്ഷം കൂടുതലായി സൃഷ്ടിക്കപ്പെടണം എന്ന നയമാണ് കോർപ്പറേറ്റുകൾ പ്രതീക്ഷിക്കുന്നത്. നിലവിൽ ഇതിനായി ഘടനാപരമായ മാറ്റം വരുത്തിയിട്ടുെണ്ടങ്കിലും അതിന്റെ പിന്തുടർച്ചയെന്നോണം ബജറ്റിലും പ്രതിഫലനമുണ്ടാകണം. പക്ഷേ, അത് അത്രകണ്ടു നിക്ഷേപകരെ സന്തോഷിപ്പിക്കുന്നില്ലെന്നതാണ് വസ്തുത. കോർപറേറ്റുകൾ ആവശ്യപ്പെടുന്നത് അവരുടെ നികുതിയിൽ ഏകീകരണം ഉണ്ടാകണമെന്നതാണ്. വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ നികുതി എന്നതു മാറ്റി എല്ലാവർക്കും 15% എന്ന ഒറ്റ നികുതി ആക്കണം എന്നതാണ് ആവശ്യം. ഇത് ‘അസാധ്യമായ’ കാര്യമാണ് എന്നു മാത്രമല്ല, നടപ്പാക്കാനും സാധ്യതയില്ല. ഈ വർഷത്തെ ബജറ്റിൽ ഒരു കാരണവശാലും ഇങ്ങനെ ഒരു മാറ്റം പ്രതീക്ഷിക്കാനാവില്ല. പ്രത്യേകിച്ചു വരുമാനത്തിന്റെ ഒരുപാടു കുറവു വന്നാൽ ധനക്കമ്മി വീണ്ടും ഉയരും എന്നുള്ളതുകൊണ്ട് ഇത്തരത്തിലുള്ള ഒരു ശ്രമവും ഉണ്ടാകാനും സാധ്യതയില്ല.

∙ ഉപഭോഗം മെച്ചപ്പെടണം

representative image

സേവിങ് ഇൻവെസ്റ്റ്മെന്റ് ഗ്യാപ് ഒരുവശത്ത്. ഉപഭോഗവും കൂടുതൽ മെച്ചപ്പെട്ടാൽ മാത്രമേ വളർച്ച മെച്ചപ്പെടൂ എന്നത് മറുവശവും. കമ്പനികളിൽ ലാഭം റീഇൻവെസ്റ്റ് ചെയ്യാത്തതിനു പറയുന്ന ഒരു കാരണം, അവരുടെ പ്രോഡക്ടുകൾ അവർ പ്രതീക്ഷിക്കുന്നതു പോലെ ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ്. ഉൽപന്നങ്ങൾക്ക് ആവശ്യമായ ചോദനമില്ല. ആ ചോദനം മെച്ചപ്പെടുത്തുന്നതിന് ആളുകളുടെയിടെയിൽ ഇനിയും പണം ഇറക്കേണ്ടതുണ്ട്. എന്നാൽ, ക്ഷേമകാര്യപ്രവർത്തനങ്ങളിൽ സർക്കാർ ഇനി പണം കൂടുതൽ ചെലവഴിക്കുമോ എന്നു കണ്ടറിയണം. ഒരുപക്ഷേ കാർഷിക മേഖലയിൽ പിഎം കിസാൻ പദ്ധതി ഭീമ ജീവജന പദ്ധതിക്കൊക്കെ കൂടുതൽ പണം ചെലവഴിക്കാനുള്ള സാധ്യതയുണ്ടാവാം. അങ്ങനെ വന്നാലും തൊഴിലുറപ്പു പദ്ധതിയോട് ഒരു പിന്തിരിഞ്ഞ സമീപനമാണു സർക്കാർ സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വഴി കൂടുതൽ പണം ജനങ്ങളിലേക്കു വരാൻ വഴിയില്ല. ഈ രീതിയിൽ പണം വന്നാൽ മാത്രമേ ഡിമാൻഡ് മെച്ചപ്പെടുകയുള്ളൂ. ഡിമാൻഡ് മെച്ചപ്പെടാനുള്ള ഒരു കാര്യം ശ്രദ്ധിക്കണം.

മാനുഫാക്ച്ചറിങ് സെക്ടർ വളർച്ചയിൽ പുരോഗതിയില്ല. കുറച്ചു കമ്പനികളുടെ ലാഭം മെച്ചപ്പെട്ടിട്ടുണ്ടെന്നതു വസ്തുതയാണ്. മാനുഫാക്‌ചറിങ് സെക്ടർ വളർച്ചയിൽ 2018–’19 ൽത്തന്നെ തളർച്ച ദൃശ്യമായിരുന്നു. അതു പിന്നെ മാറിയിട്ടില്ല. മാനുഫാക്ചറിങ്ങിലെ കോർസെക്ടറിന്റെ അവസ്ഥയും ഇതുതന്നെയാണ്. അതുകൊണ്ടു പ്രത്യേകിച്ച് എംഎസ്എംഇ സെക്ടറിനെ കൂടുതൽ മെച്ചപ്പെടുത്തുന്ന രീതിയിലുള്ള നിർദേശങ്ങളുണ്ടാകണം. കോവിഡ്കാലത്തു കുറച്ചു ഘടനാപരമായ പരിഷ്കാരങ്ങൾക്ക് ഊന്നൽ നൽകിയെങ്കിലും ഇതൊന്നും എംഎസ്എംഇ അത്ര സന്തോഷത്തോടെ സ്വീകരിച്ചില്ല. ഉയർന്ന പലിശനിരക്ക് കീറാമുട്ടിയായി തുടരുന്നു. ഡിമാൻഡ് ഇല്ലാത്തതാണു മറ്റൊരു പ്രതിസന്ധി. ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാതെയുള്ള പ്രഖ്യാപനങ്ങൾ വെള്ളത്തിൽ വരയ്ക്കുന്ന രേഖപോലെയാകും. അങ്ങനെ വന്നാൽ നയങ്ങൾകൊണ്ടു ഗുണമുണ്ടാകില്ല എന്നതു തിരിച്ചറിയണം. ഈ രീതിയിൽ ഒരു മാറ്റവും ഈ ബജറ്റിലുണ്ടാകും എന്നു പ്രതീക്ഷിക്കാം.

∙ പറഞ്ഞിട്ടില്ലാത്ത തൊഴിൽ കണക്കുകൾ

ധനക്കമ്മി കുറയുകയും വളർച്ച മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകുകയും ചെയ്താൽ ആകാംക്ഷയോടെ എല്ലാവരും നോക്കുന്നത് തൊഴിൽ മേഖലയിലേക്കാണ്. തൊഴിൽരംഗത്ത് എന്തു നിർദേശങ്ങളുണ്ടാകും എന്നതു സമ്പദ് ഘടനയെ സംബന്ധിച്ചു നിർണായകമാണ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം കാണാൻ കഴിയുന്നത് അവരുടെ പ്രവർത്തനങ്ങൾ കൊണ്ടു തൊഴിലിന്റെ എണ്ണം കൂടിയിട്ടില്ല എന്നതാണ്. തൊഴിലില്ലായ്മ നിരക്കു കൂടുകയാണുണ്ടായിട്ടുള്ളത്. അതിന്റെ കണക്കുകൾ പോലും സത്യസന്ധമായി ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ല. തൊഴിൽ രംഗത്ത് രണ്ടു പ്രശ്നങ്ങളുണ്ട്. ഒരുവശത്ത് എണ്ണം കുറയുന്നു, 1.20 കോടി ആളുകളാണ് തൊഴിൽരംഗത്തു കടന്നുവരുന്നത്. എന്നിട്ടും വേണ്ട തൊഴിൽ കൊടുക്കാൻ പറ്റുന്നില്ല.

representative image

തൊഴിലാളികളുടെ ജോലിയുടെ സ്വഭാവത്തിൽ വന്ന മാറ്റവും കണക്കിലെടുക്കണം.അസംഘടിത തൊഴിലാളികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. ഇത് ഏകദേശം 94% ആയി. സംഘടിത തൊഴിലാളികളിലും അസംഘടിത തൊഴിലാളികളിലും തന്നെ നല്ലൊരു ശതമാനം ആളുകളെ വർക്കേഴ്സായാണു കണക്കാക്കുന്നത്. അവർ ഓൺലൈൻ പ്ലാറ്റ്ഫോമിലും കോൺട്രാക്ട് വർക്കേഴ്സും കാഷ്വൽ വർക്കേഴ്സുമൊക്കെയായി ജോലി ചെയ്യുകയാണ്. സംഘടിതമേഖലയിൽത്തന്നെ നല്ലൊരു ശതമാനം തൊഴിലാളികൾ ഒരുതരത്തിലും സുരക്ഷിതരല്ല, അസംഘടിത തൊഴിലാളികളെ പോലെ തന്നെ ഇവരും കഴിയേണ്ടി വരുന്നു.

∙ മൂൺലൈറ്റിങ്ങിനു ബജറ്റിലെന്ത്?

ബോണസോ ഇഎസ്ഐഓ മറ്റ് ഇൻഷുറൻസുകളോ ഒന്നും ഇല്ലാത്തവരായി അസംഘടിത തൊഴിലാളികൾ ജോലി ചെയ്യുന്നു. അൽപം ശമ്പളം മെച്ചമാണ് അസംഘടിത തൊഴിലാളികളെ അപേക്ഷിച്ച് എന്നതു മാത്രമാണ് അവർക്കുള്ള ഏക ആശ്വാസം. അപ്പോൾ ഈ തൊഴിലാളികളുടെ കാര്യത്തിൽ ഗുണകരമായൊരു അപചയം സംഭവിച്ചിരിക്കുന്നു. അതുപോലെ തന്നെ കാണാൻ കഴിയുന്ന മറ്റൊരു പ്രശ്നമാണ് മൂൺലൈറ്റിങ്. അതായത് ഇരട്ടി ജോലി ചെയ്യുന്ന രീതി. പ്രത്യേകിച്ച് ഐടി സെക്ടറിലുള്ളവർ ഈ ആധുനിക സൗകര്യങ്ങളൊക്കെ ഉപയോഗിച്ചുകൊണ്ട്, (പ്രത്യകിച്ച് വർക് ഫ്രം ഹോം വന്നപ്പോൾ) രണ്ടു കമ്പനികളിൽ ജോലി ചെയ്യുകയായിരുന്നു. ഇതു സത്യത്തിൽ തൊഴിലില്ലാത്തവർക്കു തൊഴിൽ കിട്ടുന്നതിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതേസമയംതന്നെ കമ്പനികളുടെ ഉൽപാദനക്ഷമതയെ ഇത് ഒരുപക്ഷേ ബാധിച്ചെന്നും വരാം. ഇതിനെ ബജറ്റ് ഗൗരവപൂർവം കാണേണ്ടതുണ്ട്.

ബജറ്റ് എത്രമാത്രം തൊഴിൽരംഗത്തെ തഴുകും അല്ലെങ്കിൽ തൊഴിൽ രംഗത്തോട് എത്രമാത്രം സ്നേഹം കാണിക്കും എന്നുള്ളതു കണ്ടറിയേണ്ടതാണ്. കാര്യമായ ഒരു നിർദേശം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാൻ സാഹചര്യമില്ല. കാരണം, ഏറ്റവും വലിയ തൊഴിൽദാതാവായ റെയിൽവേയിൽ പോലും ഒട്ടേറെ തൊഴിലുകൾ നികത്തപ്പെടാതെ കിടക്കുകയാണ്. ഈ സാഹചര്യത്തിൽ തൊഴിൽരംഗത്തെ പുഷ്ടിപ്പെടുത്തുന്നതിനുള്ള നിർദേശം ബുദ്ധിമുട്ടായിരിക്കും. പ്രധാനമായും മുൻപു പറഞ്ഞതുപോലെ ധനകമ്മി കുറച്ചു വളർച്ച മെച്ചപ്പെടുത്തുന്ന അല്ലെങ്കിൽ ധനകമ്മിയെയും വളർച്ചയെയും സമരസപ്പെടുത്തുന്ന ഒരു തന്ത്രമായിരിക്കും ബജറ്റിൽ പ്രകടമാകുക എന്നാണു പ്രതീക്ഷ.

ലേഖകൻ ധനകാര്യ വിദഗ്ധനും എറണാകുളം മഹാരാജാസ് കോളെജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മുൻമേധാവിയുമാണ്

English Summary : How to Control Fiscal Deficit, Expectations Regarding Union Budge2023