സംസ്ഥാനത്ത് മാർച്ച്‌ മാസത്തിന്റെ അവസാനത്തിൽ സ്വർണവില വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വെള്ളിയാഴ്ച വർധിച്ചു. ഇതോടെ ഗ്രാമിന് 5,500 രൂപയും പവന് 44,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. രണ്ട് ദിവസം ഗ്രാമിന് 5,470 രൂപയിലും പവന് 43,760 രൂപയിലുമാണ് വ്യാപാരം നടന്നത്. മാർച്ച്‌ 18,19 തീയതികളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് മാർച്ച്‌ മാസത്തിന്റെ അവസാനത്തിൽ സ്വർണവില വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വെള്ളിയാഴ്ച വർധിച്ചു. ഇതോടെ ഗ്രാമിന് 5,500 രൂപയും പവന് 44,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. രണ്ട് ദിവസം ഗ്രാമിന് 5,470 രൂപയിലും പവന് 43,760 രൂപയിലുമാണ് വ്യാപാരം നടന്നത്. മാർച്ച്‌ 18,19 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മാ‍ര്‍ച്ച് 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,090 രൂപയും പവന് 40720 രൂപയുമാണ്.

സംസ്ഥാനത്ത് സ്വർണ വില ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയത് 2023 ലാണ്. അതിൽ തന്നെ റെക്കോർഡ് നിരക്കുകൾ രേഖപ്പെടുത്തിയത് മാർച്ച്‌ മാസത്തിലുമാണ്. സ്വർണം വാങ്ങുന്നവരെ മാത്രമല്ല എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ്  മാർച്ച് മാസം കടന്നു പോകുന്നത്.  പല ദിവസങ്ങളിലും സ്വർണവില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ സാമ്പത്തിക മാന്ദ്യം എന്നൊരു ധാരണ പടർന്നത് സ്വർണ വിലക്കയറ്റത്തിന് കാരണമായി.യു എസ് ബാങ്ക് പ്രതിസന്ധിയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ കൂടുതൽ സ്വർണത്തിലേക്ക് തിരിഞ്ഞതും ഡോളറിനെതിരെ രൂപയ്ക്ക് ഉണ്ടായ ഇടിവും നിലവിലെ സ്വർണവിലയെയും ബാധിച്ചു.

ADVERTISEMENT

അതേ സമയം സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കുന്നതിനാൽ ഏപ്രിൽ 1 മുതൽ രാജ്യത്ത് സ്വര്‍ണം- വെള്ളി വിലകള്‍ വര്‍ധിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരണ വേളയില്‍ പറഞ്ഞിരുന്നു. അതോടൊപ്പം 2023 ഏപ്രിൽ 1 മുതൽ, ഹാൾമാർക്കിങ് യുണീക്ക് ഐഡി ഉള്ള സ്വർണ്ണാഭരണങ്ങൾ മാത്രമേ വിൽക്കാൻ അനുവദിക്കുകയുള്ളു എന്ന സുപ്രധാന മാറ്റവും നാളെ മുതൽ രാജ്യത്ത് നിലവിൽ വരികയാണ്.

English Summary: Gold Price Today in Kerala