ഏത് ആദായനികുതി സ്ലാബാണ് എനിക്കു കൂടുതൽ ലാഭകരം? പഴയതോ പുതിയതോ? ആദായനികുതിദായകരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും കടുത്ത സംശയത്തിലാണ്, ആശങ്കയി ലാണ്. പ്രത്യേകിച്ച് ശമ്പളവരുമാനക്കാർ. നടപ്പു സാമ്പത്തികവർഷത്തെ ശമ്പളത്തിൽനിന്നു മുൻകൂർ നികുതി പിടിക്കുന്നതിനായി ഏപ്രിലിൽ തന്നെ ഏതു സ്ലാബ് വേണമെന്നു

ഏത് ആദായനികുതി സ്ലാബാണ് എനിക്കു കൂടുതൽ ലാഭകരം? പഴയതോ പുതിയതോ? ആദായനികുതിദായകരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും കടുത്ത സംശയത്തിലാണ്, ആശങ്കയി ലാണ്. പ്രത്യേകിച്ച് ശമ്പളവരുമാനക്കാർ. നടപ്പു സാമ്പത്തികവർഷത്തെ ശമ്പളത്തിൽനിന്നു മുൻകൂർ നികുതി പിടിക്കുന്നതിനായി ഏപ്രിലിൽ തന്നെ ഏതു സ്ലാബ് വേണമെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏത് ആദായനികുതി സ്ലാബാണ് എനിക്കു കൂടുതൽ ലാഭകരം? പഴയതോ പുതിയതോ? ആദായനികുതിദായകരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും കടുത്ത സംശയത്തിലാണ്, ആശങ്കയി ലാണ്. പ്രത്യേകിച്ച് ശമ്പളവരുമാനക്കാർ. നടപ്പു സാമ്പത്തികവർഷത്തെ ശമ്പളത്തിൽനിന്നു മുൻകൂർ നികുതി പിടിക്കുന്നതിനായി ഏപ്രിലിൽ തന്നെ ഏതു സ്ലാബ് വേണമെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏത് ആദായനികുതി സ്ലാബാണ് എനിക്കു കൂടുതൽ ലാഭകരം? പഴയതോ പുതിയതോ? ആദായനികുതിദായകരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും കടുത്ത സംശയത്തിലാണ്, ആശങ്കയിലാണ്. പ്രത്യേകിച്ച് ശമ്പളവരുമാനക്കാർ. നടപ്പു സാമ്പത്തികവർഷത്തെ ശമ്പളത്തിൽനിന്നു മുൻകൂർ നികുതി പിടിക്കുന്നതിനായി ഏപ്രിലിൽ തന്നെ ഏതു സ്ലാബ് വേണമെന്നു നിശ്ചയിച്ച് തൊഴിലുടമയെ അറിയിക്കാൻ നിർബന്ധിതരായതോടെ അവർ കൂടുതൽ സമ്മർദത്തിലായി.

കാരണം ഇതുവരെ പരമാവധി ഇളവു നേടാൻ സഹായിച്ചിരുന്ന പഴയ സ്ലാബ് ഒരു വശത്ത്. ആരെയും കൊതിപ്പിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളോടെ വന്ന പുതിയ സ്ലാബ് മറുവശത്ത്. എന്നാൽ, തനിക്കു ബാധകമായതെല്ലാം കൃത്യമായി കണക്കു കൂട്ടി രണ്ടു സ്ലാബുകളും താരതമ്യം ചെയ്ത് ഏതാണു കൂടുതൽ ലാഭകരമായത് എന്നു കണ്ടെത്താനുള്ള സമയം ഒട്ടു ലഭിച്ചതുമില്ല. അതുകൊണ്ടു തന്നെ തമ്മിൽ ഭേദമെന്നു തോന്നിയ സ്ലാബ് തിരഞ്ഞെടുത്ത് തിടുക്കപ്പെട്ടു തൊഴിലുടമയെ അറിയിക്കേണ്ടിവന്നു. അതോടെ ഇപ്പോൾ നൽകിയ ആ ഓപ്ഷനിൽ കൂടുതൽ നികുതി നൽകണം, മറ്റേതായിരുന്നെങ്കിൽ നല്ലൊരു തുക ലാഭിക്കാമായിരുന്നു എന്നു ചിന്തിക്കുന്നവർ ഏറെയാണ്. 

ADVERTISEMENT

നൽകിയ ഓപ്ഷൻ ഇനി മാറ്റാനാകുമോ? 

കൃത്യമായ കണക്കുകൂട്ടൽ നടത്താതെ തിടുക്കപ്പെട്ടു നൽകിയ ഓപ്ഷൻ തെറ്റായിപ്പോയി അതുകൊണ്ട്, മാറ്റി കൂടുതൽ ലാഭകരമെന്ന് ഉറപ്പുള്ള മറ്റേ സ്ലാബ് പ്രകാരമുള്ള ആദായനികുതി നൽകാനുള്ള അവസരം ഇനി നിങ്ങൾക്കു ലഭിക്കുമോ? 

തീർച്ചയായും. ശമ്പളവരുമാനക്കാർക്ക് അതിനുള്ള അവസരം ഇപ്പോഴുമുണ്ട്.

ഇതു വായിക്കുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ മനസ്സിൽ മറ്റൊരു സംശയം ഉയരും.

ADVERTISEMENT

ഏപ്രിലിൽ തന്നെ ഓപ്ഷൻ ഏതാണെന്ന് നിശ്ചയിച്ച് അക്കാര്യം തൊഴിലുടമയെ അറിയിച്ചു കഴിഞ്ഞു. അവർ അതനുസരിച്ചുള്ള മുൻകൂർ നികുതി (ടിഡിഎസ്) ഏപ്രിലിലെ ശമ്പളത്തിൽ നിന്നു പിടിച്ചും തുടങ്ങി. ഈ വർഷം മുഴുവൻ അതേ രീതിയിൽ ടിഡിഎസ് പിടിക്കുകയും ചെയ്യും. പിന്നെ എങ്ങനെയാണ് ഇനി സ്ലാബ് മാറ്റാൻ കഴിയുക ?

ശരിയാണ്. നിങ്ങൾ ഏതു സ്ലാബ് വേണമെന്ന് അറിയിച്ചതോടെ തൊഴിലുടമ അതനുസരിച്ച് ടിഡിഎസ് പിടിച്ചു തുടങ്ങി. ഇനി അതിൽനിന്നു മാറ്റം വരുത്തി മറ്റേ സ്ലാബ് പ്രകാരം ടിഡിഎസ് പിടിക്കാൻ ഈ സാമ്പത്തികവർഷം അവർക്കു കഴിയില്ല. മാത്രമല്ല, നിങ്ങൾ നൽകിയ ഓപ്ഷൻ ഈ വർഷം ഇനി മാറ്റി നൽകാൻ നിങ്ങൾക്കും കഴിയില്ല. 

പിന്നെ എങ്ങനെയാണ് സ്ലാബ് മാറ്റം സാധ്യമാകുക? 

ഉത്തരം ലളിതമാണ്. നിലവിലെ ആദായനികുതി ചട്ടങ്ങൾ പ്രകാരം ടാക്സ് റിട്ടേൺ സമർപ്പിക്കുമ്പോൾ അനുയോജ്യമായ സ്ലാബ് നിശ്ചയിക്കാനുള്ള അവകാശം ശമ്പളവരുമാനക്കാർക്കുണ്ട്. അതായത്, നടപ്പു സാമ്പത്തികവർഷത്തിലെ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടത് 2024 ജൂലൈയിലാണ്. ഏതു സ്ലാബാണ് കൂടുതൽ ലാഭകരം എന്നു കൃത്യമായി കണക്കാക്കി അന്ന് അതനുസരിച്ചു പുതിയ സ്ലാബോ പഴയ സ്ലാബോ എന്നു നിശ്ചയിച്ച് റിട്ടേൺ സമർപ്പിക്കാം. അപ്പോൾ തിരഞ്ഞെടുക്കുന്ന സ്ലാബ് അനുസരിച്ചുള്ള നികുതി മാത്രം നൽകിയാൽ മതി. ടാക്സ് വിദഗ്ധർ തന്നെ വ്യക്തമാക്കുന്ന വസ്തുതയാണിത്.

ADVERTISEMENT

അപ്പോൾ തൊഴിലുടമയ്ക്കു നൽകിയ ഓപ്ഷൻ പ്രകാരം പിടിച്ച ടിഡിഎസോ? 

സംശയിക്കേണ്ട. നിങ്ങൾ നൽകിയ ഓപ്ഷൻ പ്രകാരം അധികമായി പിടിച്ച മുൻകൂർ നികുതി നിങ്ങൾക്കു റീഫണ്ടായി ലഭിക്കും. അതായത്, പിടിച്ച ടിഡിഎസിൽ നിന്നു നിങ്ങൾ സമർപ്പിച്ച സ്ലാബ് പ്രകാരമുള്ള ആദായനികുതി കഴിച്ചുള്ള തുക റീഫണ്ടായി മടക്കി ലഭിക്കും. അതും അർഹമായ പലിശയടക്കം. 

മാസവരുമാനം കുറയും

പക്ഷേ, ഇവിടെ മനസ്സിലാക്കേണ്ട ഒന്നുണ്ട്. നിലവിൽ നിങ്ങൾ സ്ലാബ് തിരഞ്ഞെടുത്ത് ഓപ്ഷൻ നൽകിക്കഴിഞ്ഞു. അതു പ്രകാരമുള്ള മുൻകൂർ നികുതി വർഷം മുഴുവൻ തൊഴിലുടമ പിടിച്ച് ഇൻകം ടാക്സ് വകുപ്പിലേക്ക് അടയ്ക്കും. ശമ്പളത്തിൽ നിന്ന് അതു കഴിച്ചുള്ള തുകയേ നിങ്ങൾക്കു മാസം തോറും വീട്ടിൽ കൊണ്ടുപോകാനാകൂ. 

എങ്കിലും കൂടുതൽ മികച്ച ഓപ്ഷൻ കണ്ടെത്തി നികുതി ലാഭിക്കാൻ ഇനിയും അവസരമുണ്ട്. പക്ഷേ, അത്തരത്തിൽ ലാഭം ഉറപ്പാക്കണമെങ്കിൽ കൃത്യമായി ടാക്സ് പ്ലാനിങ് നടത്തുകയും അത് നടപ്പാക്കുകയും വേണം, പ്രത്യേകിച്ച് പഴയ സ്ലാബിൽ. അതായത്, നൽകിയ ഓപ്ഷനെ ഓർത്ത് ആശങ്കപ്പെടുകയല്ല ഇനി വേണ്ടത്. മറിച്ച്, ശരിയായ കണക്കുകൂട്ടലും പ്ലാനിങ്ങും നടത്തി അതനുസരിച്ച് രണ്ടു സ്ലാബുകളും താരതമ്യം ചെയ്യുക. നിങ്ങൾക്കു കൂടുതൽ ലാഭം ഏതെന്നു കണ്ടെത്തുക. അതു വഴി ടാക്സ് റിട്ടേൺ നൽകി നല്ലൊരു തുക തിരിച്ചു പിടിക്കാൻ ശ്രമിക്കുക. 

പഴയതാണോ? പ്ലാനിങ് ഇപ്പോഴേ തുടങ്ങണം

ഓപ്ഷൻ നൽകിയത്, അല്ലെങ്കിൽ നിങ്ങൾ മികച്ചതെന്നു കണ്ടെത്തിയത്, പഴയ സ്ലാബ് ആണെങ്കിൽ പിന്നെ ഒട്ടുംഅമാന്തിക്കരുത്. ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ടത് ജൂലൈയിലല്ലേ? ഓ... അതിന് ഇനിയും  മാസങ്ങൾ കിടക്കുകയല്ലേ എന്നു ചിന്തിച്ച് സമയം പാഴാക്കരുത്. 

ലഭ്യമായ ഇളവുകളെല്ലാം പരമാവധി നേടിയെടുക്കണമെങ്കിൽ ഇപ്പോൾത്തന്നെ പ്ലാൻ ചെയ്ത് അതനുസരിച്ച് നിക്ഷേപങ്ങൾ നടത്തണം. ഇല്ലെങ്കിൽ വർഷാവസാനം മാർച്ചിൽ അതിനെല്ലാം ആവശ്യമായ തുക കണ്ടെത്താനാകില്ല. പിന്നെ പുതിയ സ്ലാബ് പ്രകാരം തന്നെ റിട്ടേൺ നൽകേണ്ടിയും വരും. അതോടെ പഴയ സ്ലാബിൽ ലഭിക്കുമായിരുന്ന ലാഭം കിട്ടാതെപോകാം. പുതിയ സ്ലാബ് തിരഞ്ഞെടുക്കുന്നവർക്ക് അത്തരം പ്ലാനിങ്ങിന്റെ ആവശ്യമില്ല. നേടിയെടുക്കാൻപ്രത്യേകിച്ച് ഇളവുകളില്ലെന്നതാണു കാരണം.

English Summary : Can We Change the Income Tax Slab Option?