എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ (ഇ.പി.എഫ്) ഉയര്‍ന്ന പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പലര്‍ക്കും ഇപ്പോഴും ഉയര്‍ന്ന പെന്‍ഷനുമായി ബന്ധപ്പെട്ട് സംശയം മാറിയിട്ടുമില്ല.എന്നാല്‍, ഇതുവരെയായി പ്രോവിഡന്റ് ഫണ്ടില്‍ എത്ര ബാലന്‍സ് ഉണ്ടെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുവരെ നിങ്ങളുടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ എത്ര ബാലന്‍സ് ഉണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ? ഓഫീസുകള്‍ കേറി ഇറങ്ങാതെ വെബ്‌സൈറ്റില്‍ സമയം ചെലവഴിക്കാതെ നമ്മുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഒരു മിസ്ഡ് കോള്‍ വഴിയോ മെസേജ് വഴിയോ ബാലന്‍സ് പരിശോധിക്കാം. നടപടി ക്രമങ്ങള്‍ എങ്ങനെ എന്ന് നോക്കാം

മിസ്ഡ് കോള്‍ വഴി ബാലന്‍സ് അറിയാന്‍

ADVERTISEMENT

പിഎഫ് അക്കൗണ്ടുമായി റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ നിന്നും 011-22901406 എന്ന നമ്പറിലേക്ക് മിസ് കോള്‍ അടിച്ചാല്‍ നിങ്ങളുടെ പി.എഫ് ബാലന്‍സ് അറിയാന്‍ സാധിക്കും. രണ്ട് മുഴുവന്‍ റിങ്ങുകള്‍ കഴിഞ്ഞാല്‍ കോള്‍ വിച്ഛേദിക്കപ്പെടും ഒപ്പം പി.എഫ് ബാലന്‍സ് എത്രയാണെന്ന് അറിയിച്ചു കൊണ്ടുള്ള എസ്എംഎസ് ലഭിക്കുന്നു. ഈ സേവനം സൗജന്യമായാണ് നല്‍കുന്നത്. ഇത്തരത്തില്‍ ബാലന്‍സ് അറിയാന്‍ സ്മാര്‍ട്ട് ഫോണ്‍ തന്നെ വേണമെന്നില്ല. കൈയ്യിലെ കുഞ്ഞന്‍ ഫീച്ചര്‍ ഫോണ്‍ വഴിയും സാധിക്കും.

നിങ്ങളുടെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യു.എ.എന്‍) നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും പാന്‍ നമ്പറുമായി ബന്ധപ്പിച്ചിട്ടിട്ടുണ്ടെന്നു ഉറപ്പു വരുത്തുക. കൂടാതെ, ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ യു എ. എന്നിന്റെ ഏകീകൃത പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ആക്ടിവേറ്റ് ചെയ്യണം.

എസ്.എം.എസ് വഴി

ആദ്യം നിങ്ങളുടെ റജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ നിന്ന് 7738299899 എന്ന നമ്പറിലേക്ക് 'EPFOHO UAN ' എന്ന് മെസേജ് അയയ്ക്കുക. സന്ദേശം തിരിച്ചു ലഭിക്കേണ്ട ഭാഷയും ഉപഭോക്താവിന് തിരഞ്ഞെടുക്കാം. ഇതിനായി   'EPFOHO UAN  ENG '  എന്ന് മെസേജ് അയച്ചാൽ മതി.

ADVERTISEMENT

ഇതില്‍ ENG എന്നു സൂചിപ്പിച്ചിരിക്കുന്നത് നിങ്ങള്‍ക്ക് സന്ദേശം തിരിച്ചു ലഭിക്കേണ്ട ഭാഷയാണ്. നിങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ വിവരങ്ങള്‍ ലഭിക്കാനാണ് ENG ഉപയോഗിക്കുന്നത്. ഇനി നിങ്ങള്‍ക്ക് മലയാളത്തില്‍ ആണ് വിവരങ്ങള്‍ ലഭിക്കേണ്ടത് MAL എന്ന് അവസാനം ടൈപ്പ് ചെയ്ത് നല്‍കണം. ഇതിനൊടൊപ്പം ഹിന്ദി,തമിഴ്,തെലുങ്ക്, പഞ്ചാബി തുടങ്ങി നിരവധി ഭാഷകളിലും സേവനം ലഭ്യമാക്കിയിട്ടുണ്ട്. വിവരങ്ങൾ ലഭിക്കാൻ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറില്‍ (UAN) റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കിയിരിക്കണം.

ഉമങ്

പി.എഫ് ബാലന്‍സ് വിവരങ്ങള്‍ മിസ്ഡ് കോള്‍ സൗകര്യം വഴിയും, എസ്.എം എസ്എംഎസ് സേവനം വഴിയും മാത്രമല്ല ഈ വിവരങ്ങള്‍ ഇപ്പോള്‍ UMANG ആപ്ലിക്കേഷനിലും ലഭ്യമാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന അപ്ലിക്കേഷനാണു 'ഉമങ്'. അതിനാല്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്, പിഎഫ് ബാലന്‍സ് അറിയാനും, ക്ലെയിമുകള്‍ വര്‍ദ്ധിപ്പിക്കാനും, ക്ലെയിം സ്റ്റാറ്റസ് പരിശോധിക്കാനും, EPFO ഓഫീസുകളുടെ വിലാസം അറിയാനും കഴിയും.

ഇ പാസ് ബുക്ക്

ADVERTISEMENT

ഇ.പി.എഫ് 2012 മുതല്‍ ഇ പാസ് ബുക്ക് ഗുണഭോക്താവിന് നല്‍കുന്നുണ്ട്. ഇതുവഴി ഓരോ മാസവും വെബ്‌സൈറ്റില്‍ നിന്ന് തങ്ങളുടെ ഇ- പാസ്ബുക്ക് ഡൗണ്ട്‌ലോഡ് ചെയ്യാവുന്നതാണ്.

ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ഉണ്ടോ

ഒരാള്‍ക്ക് ഒന്നിലധികം അക്കൗണ്ടിന്റെ ആവശ്യമില്ല. ഇങ്ങനെയുണ്ടെങ്കില്‍ ഇത് ഒറ്റ അക്കൗണ്ട് ആക്കാനാകും.

English Summary : How To Know Your PF Balance in an Easy Way