മികച്ച ഓഹരികൾ, മ്യൂച്വൽ ഫണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സീനിയർ സിറ്റിസൻ നിക്ഷേപ പദ്ധതി, പോസ്റ്റ് ഓഫിസ് നിക്ഷേപ പദ്ധതികൾ, നാഷനൽ പെൻഷൻ സ്കീം, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയിൽ 5 വർഷത്തിനു മുകളിൽ കാലാവധിയുള്ള നിക്ഷേപങ്ങളെ ദീർഘകാല നിക്ഷേപങ്ങൾ എന്നു വിളിക്കാം. അത്യധികം ക്ഷമ, ഉത്തരവാദിത്തം,

മികച്ച ഓഹരികൾ, മ്യൂച്വൽ ഫണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സീനിയർ സിറ്റിസൻ നിക്ഷേപ പദ്ധതി, പോസ്റ്റ് ഓഫിസ് നിക്ഷേപ പദ്ധതികൾ, നാഷനൽ പെൻഷൻ സ്കീം, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയിൽ 5 വർഷത്തിനു മുകളിൽ കാലാവധിയുള്ള നിക്ഷേപങ്ങളെ ദീർഘകാല നിക്ഷേപങ്ങൾ എന്നു വിളിക്കാം. അത്യധികം ക്ഷമ, ഉത്തരവാദിത്തം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച ഓഹരികൾ, മ്യൂച്വൽ ഫണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സീനിയർ സിറ്റിസൻ നിക്ഷേപ പദ്ധതി, പോസ്റ്റ് ഓഫിസ് നിക്ഷേപ പദ്ധതികൾ, നാഷനൽ പെൻഷൻ സ്കീം, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയിൽ 5 വർഷത്തിനു മുകളിൽ കാലാവധിയുള്ള നിക്ഷേപങ്ങളെ ദീർഘകാല നിക്ഷേപങ്ങൾ എന്നു വിളിക്കാം. അത്യധികം ക്ഷമ, ഉത്തരവാദിത്തം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച ഓഹരികൾ, മ്യൂച്വൽ ഫണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സീനിയർ സിറ്റിസൻ നിക്ഷേപ പദ്ധതി, പോസ്റ്റ് ഓഫിസ് നിക്ഷേപ പദ്ധതികൾ, നാഷനൽ പെൻഷൻ സ്കീം, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയിൽ 5 വർഷത്തിനു മുകളിൽ കാലാവധിയുള്ള നിക്ഷേപങ്ങളെ ദീർഘകാല നിക്ഷേപങ്ങൾ എന്നു വിളിക്കാം.

അത്യധികം ക്ഷമ, ഉത്തരവാദിത്തം, സാമ്പത്തിക അച്ചടക്കം, നിശ്ചയദാർഢ്യം എന്നിവയോടൊപ്പം തുടർച്ചയായ മേൽനോട്ടം കൂടി ഉണ്ടെങ്കിൽ മാത്രമേ ദീർഘകാല നിക്ഷേപങ്ങൾ തുടരാനും സമ്പത്ത് വളർത്താനും സാധിക്കൂ. 

ADVERTISEMENT

ദീർഘകാല നിക്ഷേപങ്ങളിൽ ശ്രദ്ധിക്കേണ്ടത്

വിപണിയുടെ ദൈനംദിന കയറ്റങ്ങളും ഇറക്കങ്ങളും ഉൾപ്പെടുന്ന ചാക്രിക ചാഞ്ചാട്ടങ്ങളെ അതിജീവിക്കുമെന്നതാണ് ദീർഘകാല നിക്ഷേപങ്ങളുടെ പ്രത്യേകത. കൂട്ടുപലിശയുടെ പ്രയോജനം പരമാവധി ലഭിക്കുന്നതിനാൽ മൂലധന വളർച്ച ആകർഷകമാകും. ഇക്കാരണത്താൽ 20–30 വർഷം ദൈർഘ്യമുള്ള രീതിയിൽ വേണം നിക്ഷേപങ്ങൾ നടത്തുവാൻ. അങ്ങനെ ചെയ്താൽ മികച്ച മൂലധന വളർച്ചയ്ക്കൊപ്പം ലാഭവിഹിതം ഉൾപ്പെടെയുള്ള ഇടക്കാല വരുമാനങ്ങളുടെ പ്രയോജനവും ലഭിക്കും. 

പണപ്പെരുപ്പ നിരക്കിന് മുകളിൽ മൂലധനം വളർന്നാൽ മാത്രമേ സമ്പത്തിന്റെ മൂല്യം യഥാർഥത്തിൽ വർധിച്ചു എന്നു പറയാൻ സാധിക്കൂ. മുടക്കുന്ന പണം, ലഭിക്കുന്ന വരുമാനം നിക്ഷേപാന്ത്യത്തിലെ മൂലധന വളർച്ച എന്നിവയ്ക്കൊക്കെ നിബന്ധനകൾക്കു വിധേയമായി നികുതി ആനുകൂല്യങ്ങളും ലഭിക്കും. ദീർഘകാല നിക്ഷേപങ്ങളിൽ വട്ടമെത്തുമ്പോൾ ലഭിക്കുന്ന തുകയുടെ ആസ്തിമൂല്യം നികുതി ബാധ്യത കിഴിവു ചെയ്തു വേണം കണക്കാക്കാൻ.

നിക്ഷേപലക്ഷ്യങ്ങൾ

ADVERTISEMENT

മോശമല്ലാത്ത ഒരു റിട്ടയർമെന്റ് കോർപ്പസ്, മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനൊരു കരുതൽ  തുടങ്ങി പല സാമ്പത്തിക ലക്ഷ്യങ്ങളും യാഥാർഥ്യമാക്കാൻ ദീർഘകാല നിക്ഷേപങ്ങളെ ആശ്രയിക്കാം. ലക്ഷ്യങ്ങൾ സഫലീകരിക്കാൻ എത്രത്തോളം സമ്പാദ്യം വേണ്ടിവരുമെന്നു മനസ്സിലാക്കിയാൽ മിച്ചം പിടിക്കാനും നിക്ഷേപം ആസൂത്രണം ചെയ്തു മുന്നോട്ടു പോകാനും സാധിക്കും. മാത്രമല്ല, നിക്ഷേപ കാലാവധിയും പ്രതീക്ഷിക്കേണ്ട പലിശനിരക്കും വിലയിരുത്തുകയും ചെയ്യാം. പ്രായം, വരുമാനം, നഷ്ടസാധ്യത താങ്ങാനുള്ള കരുത്ത്, ലക്ഷ്യങ്ങൾ എന്നിവയൊക്കെ പരിഗണിച്ച് വ്യത്യസ്ത നിക്ഷേപാവസരങ്ങളുടെ ഒരു പോർട്ഫോളിയോ അഥവാ സങ്കലനം തീർക്കുകയാണു വേണ്ടത്.

നിക്ഷേപ കാലാവധി

പലിശ മുതലിനോടു ചേർത്ത് കൂട്ടുപലിശ രീതിയിലാണ് ദീർഘകാല നിക്ഷേപങ്ങളിലെ മൂലധനവളർച്ച. ഉദാഹരണത്തിന്, ഒരേ പലിശ നിരക്കു ലഭിക്കുമ്പോൾ പോലും നേരത്തേ തുടങ്ങുന്ന നിക്ഷേപങ്ങളിൽ വട്ടമെത്തുമ്പോൾ കയ്യിൽ ലഭിക്കുന്ന തുക, താമസിച്ചു തുടങ്ങുന്ന നിക്ഷേപങ്ങളെക്കാൾ   കൂടുതലായിരിക്കും.

8% പലിശയ്ക്ക് പ്രതിമാസം 2,500 രൂപ വച്ച് വിവിധ പ്രായത്തിൽ തുടങ്ങുന്ന നിക്ഷേപങ്ങളിലൂടെ 65 വയസ്സിൽ സമാഹരിക്കാൻ സാധിക്കുന്ന തുകയാണ് പട്ടികയിൽ. നിക്ഷേപ കാലാവധി 10 വർഷം കൂടിയാൽ കോർപസ് തുകയിൽ ഉണ്ടാകുന്ന വലിയ വർധന ശ്രദ്ധിക്കുക. 

ADVERTISEMENT

മൂലധന വളർച്ചനിരക്ക് 

ദീർഘകാല നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുമ്പോൾ  പ്രാധാന്യം നൽകേണ്ടത് മൂലധന വളർച്ചത്തോത് അഥവാ പലിശയ്ക്കാണ്. പ്രത്യക്ഷത്തിൽ ചെറുതെന്നു തോന്നുന്ന നിരക്കു വ്യത്യാസംപോലും നിക്ഷേപ ലക്ഷ്യം സാധ്യമാക്കാൻ മിച്ചം പിടിക്കേണ്ട വരുമാനത്തിന്റ അളവു വർധിപ്പിക്കും. 

ഉദാഹരണത്തിന്, 30 വയസ്സുള്ള ഒരാൾ 67 വയസ്സിൽ റിട്ടയർ ചെയ്യുമ്പോൾ ഒരു കോടി രൂപ സമ്പാദിക്കാനായി 4% നിരക്കിൽ മാസം നിക്ഷേപിക്കേണ്ട തുകയുടെ മൂന്നിലൊന്നോളം തുക കൊണ്ട് 8% നിരക്കിലുള്ള പദ്ധതിയിൽ നിക്ഷേപിച്ചാൽ ലക്ഷ്യം പൂർത്തിയാക്കാം. വിവിധ പലിശ നിരക്കുകളിൽ, 67 വയസ്സാകുമ്പോൾ ഒരു കോടി രൂപ സമാഹരിക്കാൻ മുപ്പതുകാരൻ പ്രതിമാസം നടത്തേണ്ട നിക്ഷേപമാണു പട്ടികയിൽ. 

നിക്ഷേപച്ചെലവുകൾ

ദീർഘകാല നിക്ഷേപങ്ങളിൽ പലിശയ്ക്കൊപ്പം നിക്ഷേപച്ചെലവുകളും പരിഗണിക്കണം. നിസ്സാരമെന്നു തോന്നുന്ന നിക്ഷേപച്ചെലവുകൾ ലഭിക്കുന്ന തുകയിൽ സാരമായ കുറവുണ്ടാക്കും. മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് നിക്ഷേപം തുടങ്ങിയവയ്ക്ക് ഏജൻസി കമ്മിഷൻ, ഫണ്ട് മാനേജ്മെന്റ് ചെലവുകൾ തുടങ്ങി വിവിധ പേരുകളിൽ പണം കുറവു ചെയ്തെടുക്കുന്നത് നിക്ഷേപകന്റെ മൂലധന വളർച്ചയെ ബാധിക്കുന്നു. 

10 കൊല്ലത്തേക്ക് 10% നിരക്കിൽ ഒരു ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ നിക്ഷേപച്ചെലവ് വെറും രണ്ടര ശതമാനമാണെങ്കിൽകൂടി വട്ടമെത്തുമ്പോൾ ലഭിക്കുന്ന തുകയിലുണ്ടാകുന്ന കുറവ് ഏതാണ്ട് 20 ശതമാനത്തിലധികമായിരിക്കും. നിക്ഷേപച്ചെലവുകൾക്ക് അധികമായി നികുതി കൂടി നൽകേണ്ടി വരുമ്പോൾ നിക്ഷേപകനു ലഭിക്കുന്ന തുക വീണ്ടും കുറയും 

ലേഖകൻ പ്രമുഖ കോളമിസ്റ്റും വേൾഡ് ബാങ്ക് കൺസൽറ്റന്റുമാണ്

English Summary:

Need Long Term Investments to Create Asset