34 കാരനായ എന്റെ പേര് അഖിൽ എന്നാണ്. വീട് പണിയുന്നതിനായി 15 ലക്ഷം രൂപ 10 വർഷത്തേക്കു മാസം 18,000 രൂപ അടവിൽ ലോൺ എടുത്തിട്ടുണ്ട്. 10 വർഷം കഴിയുമ്പോഴേക്കും ലോണിന് അടയ്ക്കുന്ന മൊത്തം തുകയ്ക്കു സമാനമായ സേവിങ്സ് ഉണ്ടാകാൻ ഞാൻ എന്താണു ചെയ്യേണ്ടത്? ഇപ്പോൾ മാസം 30,000/- രൂപ വരുമാനമുണ്ട്. വീട്ടിലെ ഏക വരുമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

34 കാരനായ എന്റെ പേര് അഖിൽ എന്നാണ്. വീട് പണിയുന്നതിനായി 15 ലക്ഷം രൂപ 10 വർഷത്തേക്കു മാസം 18,000 രൂപ അടവിൽ ലോൺ എടുത്തിട്ടുണ്ട്. 10 വർഷം കഴിയുമ്പോഴേക്കും ലോണിന് അടയ്ക്കുന്ന മൊത്തം തുകയ്ക്കു സമാനമായ സേവിങ്സ് ഉണ്ടാകാൻ ഞാൻ എന്താണു ചെയ്യേണ്ടത്? ഇപ്പോൾ മാസം 30,000/- രൂപ വരുമാനമുണ്ട്. വീട്ടിലെ ഏക വരുമാനം ഇതാണ്. ഭാര്യയും മകളും അമ്മയും അടക്കം 4 പേരാണ് ഉള്ളത്. മ്യൂച്വൽ ഫണ്ട് എസ്ഐപി, റിക്കററിങ് ഡിപ്പോസിറ്റ് എന്നിവയെക്കുറിച്ചു കൂടുതൽ ധാരണ ഇല്ല. എന്നെ സംബന്ധിച്ച് ഏതാണു കൂടുതൽ നല്ലത്. ഇതല്ല മറ്റെന്തെങ്കിലും ഓപ്ഷൻസ് ഉണ്ടോ. ഇതുവരെ മറ്റു ബാധ്യതകൾ ഇല്ല.

A

ADVERTISEMENT

10 വർഷം കഴിയുമ്പോഴേക്കും ലോണിനു വേണ്ടി അടയ്ക്കുന്ന മൊത്തം തുകയ്ക്കു സമാനമായ തുക സ്വരൂക്കൂട്ടണം എന്നു പറയുന്നതിന്റെ അർഥം മനസ്സിലാവുന്നില്ല. ജീവിതലക്ഷ്യങ്ങൾ നേടാനായിരിക്കും എന്ന് അനുമാനിക്കുന്നു. താങ്കൾ സർക്കാരുദ്യോഗസ്ഥനാണോ, സ്വകാര്യ ജീവനക്കാരനാണോ എന്നും പറഞ്ഞിട്ടില്ല. കുട്ടിയുടെ പ്രായവും പറഞ്ഞിട്ടില്ല. ആയതുകൊണ്ട് റിട്ടയർമെന്റ് വരുമാനത്തിനെക്കുറിച്ചും മകളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയെക്കുറിച്ചും കൃത്യമായി കണക്കുകൂട്ടി പറയാൻ സാധിക്കില്ല.

താങ്കൾ ചെയ്യേണ്ടത് ആദ്യം ജീവിതലക്ഷ്യങ്ങളുടെ പട്ടിക  തയാറാക്കുക എന്നതാണ്. മകളുടെ ഉന്നത വിദ്യാഭ്യാസം, മകളുടെ വിവാഹം, ജോലിയിൽനിന്നു വിരമിച്ചശേഷമുള്ള ജീവിതത്തിനുള്ള വരുമാനമാർഗം എന്നിവ നിശ്ചയമായും ആ പട്ടികയിൽ ഉണ്ടാവണം. മറ്റു ലക്ഷ്യങ്ങളും ചേർക്കാം. ഓരോ ലക്ഷ്യവും ഏതു വർഷത്തിൽ സാധിക്കണമെന്നും അതിലേക്കായി ഇന്ന് എത്ര പണം വേണമെന്നും തീരുമാനിക്കുക. എന്നിട്ട് ലക്ഷ്യം സാധിക്കേണ്ട വർഷത്തിലെ പണപ്പെരുപ്പം ചേർത്ത് എത്ര പണം വേണമെന്നു കണക്കാക്കുക. അതു നേടാൻ എത്ര വീതം സമ്പാദിക്കണം എന്നു കണക്കു കൂട്ടണം.

ADVERTISEMENT

ദീർഘകാലം കഴിഞ്ഞ് അതായത്, 10 വർഷത്തിനുമേൽ നേടാനുള്ള ലക്ഷ്യങ്ങൾക്കുവേണ്ടി ഓഹരിയധിഷ്ഠിത സമ്പാദ്യ മാർഗങ്ങൾ സ്വീകരിക്കാം. മൂന്നു വർഷങ്ങൾക്കകത്തു നേടാനുള്ള ലക്ഷ്യങ്ങൾക്കു ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫിസിൽ ഡിപ്പോസിറ്റുകൾ തിരഞ്ഞെടുക്കാം. മൂന്നു മുതൽ 10 വർഷത്തിനുള്ളിൽ നടക്കേണ്ട ലക്ഷ്യങ്ങൾക്കു കടപത്രാധിഷ്ഠിത സമ്പാദ്യമാർഗങ്ങൾ അഭികാമ്യമാണ്‌. അതുപോലെ തങ്ങളുടെ അഭാവത്തിൽ കുടുംബത്തിനു ജീവിക്കാനും, കടബാധ്യത തീർക്കാനും ജീവിത ലക്ഷ്യങ്ങൾ നേടാനുമുള്ള ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക. ഒരു ഫിനാൻഷ്യൽ പ്ലാനറെ സമീപിച്ചാൽ അവർ വേണ്ടതു പറഞ്ഞുതരും.

ഒന്നുരണ്ടു കാര്യങ്ങൾകൂടി പറയാം: ഭവനവായ്പയുടെ തിരിച്ചടവിന്റെ കാലാവധി 20 വർഷം ആക്കി മാറ്റാമെങ്കിൽ താങ്കൾക്ക് ഏകദേശം 5,000 രൂപ പ്രതിമാസം അധികമായി സമ്പാദിക്കാൻ സാധിക്കും. എന്നുവച്ചാൽ ഇഎംഐ ഏകദേശം
13,000 രൂപയായി കുറയും. അതുപോലെ
താങ്കളുടെ ഭാര്യ ജോലിക്കു പോയാൽ, എന്തു ജോലിയായാലും, 5,000 രൂപയോ അതിൽ കൂടുതലോ വീണ്ടും അധികമായി സമ്പാദിക്കാൻ കഴിയും.
ട്യൂഷൻ എടുക്കാം, തുന്നൽപോലെയുള്ള കൈത്തൊഴിലുകൾ ചെയ്യാം എന്നുവേണ്ട പഠിത്തത്തിനും കഴിവിനും അനുസരിച്ചുള്ള എന്തെങ്കിലും ചെയ്ത് അധികവരുമാനം ഉണ്ടാക്കണം. രണ്ടുപേരും ഒത്തുപിടിച്ചാൽ ജീവിതം സുഗമമായി മുന്നോട്ടുപോകും.

ADVERTISEMENT

ലേഖകൻ PrognoAdvisor.comന്റെ സ്ഥാപകനാണ്

English Summary:

How to Live with 30,000 Rupees