മകൾക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കും. ഒപ്പം നിക്ഷേപിച്ച മൂലധനം നല്ല രീതിയിൽ ക്രമമായി വർധിക്കും. മാത്രമല്ല, നിക്ഷേപത്തിന്റെ പൂർണ അധികാരം ജീവിതകാലം മുഴുവൻ മകളുടെ പേരിൽത്തന്നെ ആയിരിക്കുകയും ചെയ്യും. സ്ത്രീധന പീഡനംമൂലം പെൺകുട്ടികളുടെ ആത്മഹത്യകൾ വർധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരം ഒരു

മകൾക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കും. ഒപ്പം നിക്ഷേപിച്ച മൂലധനം നല്ല രീതിയിൽ ക്രമമായി വർധിക്കും. മാത്രമല്ല, നിക്ഷേപത്തിന്റെ പൂർണ അധികാരം ജീവിതകാലം മുഴുവൻ മകളുടെ പേരിൽത്തന്നെ ആയിരിക്കുകയും ചെയ്യും. സ്ത്രീധന പീഡനംമൂലം പെൺകുട്ടികളുടെ ആത്മഹത്യകൾ വർധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരം ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കും. ഒപ്പം നിക്ഷേപിച്ച മൂലധനം നല്ല രീതിയിൽ ക്രമമായി വർധിക്കും. മാത്രമല്ല, നിക്ഷേപത്തിന്റെ പൂർണ അധികാരം ജീവിതകാലം മുഴുവൻ മകളുടെ പേരിൽത്തന്നെ ആയിരിക്കുകയും ചെയ്യും. സ്ത്രീധന പീഡനംമൂലം പെൺകുട്ടികളുടെ ആത്മഹത്യകൾ വർധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരം ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കും. ഒപ്പം നിക്ഷേപിച്ച മൂലധനം നല്ല രീതിയിൽ ക്രമമായി വർധിക്കും. മാത്രമല്ല, നിക്ഷേപത്തിന്റെ പൂർണ അധികാരം ജീവിതകാലം മുഴുവൻ മകളുടെ പേരിൽത്തന്നെ ആയിരിക്കുകയും ചെയ്യും. സ്ത്രീധന പീഡനംമൂലം പെൺകുട്ടികളുടെ ആത്മഹത്യകൾ വർധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരം ഒരു വിവാഹസമ്മാനം മകൾക്കു നൽകി അവളുടെ ജീവിതം എന്നെന്നും ഭദ്രമാക്കാൻ ആഗ്രഹിക്കുന്ന രക്ഷാകർത്താവാണോ നിങ്ങൾ? എങ്കിൽ അതിന് ഏറ്റവും അനുയോജ്യം മ്യൂച്ചൽ ഫണ്ട് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ (SWP) ആണ്.

നല്ലൊരു മ്യൂച്വൽഫണ്ട് നിക്ഷേപവും അതിൽ എസ്‌ഡബ്യുപിയും മകൾക്കു വിവാഹസമ്മാനമായി നൽകുന്നതാണ് ഇപ്പോൾ ട്രെൻഡ്. മറ്റാരും അവകാശം ഉന്നയിക്കാൻ വരില്ല. അതുകൊണ്ടുതന്നെ മകൾക്കു ജോലിയില്ലെങ്കിലോ ജോലി ചെയ്യാനാകാത്ത സാഹചര്യം ഉണ്ടായാലോ നല്ല രീതിയിൽ ജീവിക്കാനുള്ള തുക ഇതിൽനിന്നും ലഭിക്കും. നിക്ഷേപത്തുക വർധിക്കുമെന്നതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ പണം ഉറപ്പാക്കാം. അതിനാൽ മകളെ സ്നേഹിക്കുന്ന മാതാപിതാക്കൾ ഇനിമുതൽ വിവാഹസമ്മാനമായി മ്യൂച്വൽ ഫണ്ട് നൽകാൻ തയാറാകണം. ഒരു നിശ്ചിത മാസത്തിനുശേഷം മകൾക്കു ജീവിതകാലം മുഴുവൻ കൃത്യമായ ഒരു തുക ലഭിച്ചുകൊണ്ടിരിക്കും എന്നതിനപ്പുറം വർഷങ്ങൾ കഴിയുമ്പോൾ നിക്ഷേപത്തുകയുടെ വർധനവിനനുസരിച്ച് പിൻവലിക്കൽ തുക ഉയർത്താനുള്ള അവസരവുമുണ്ട്. വലിയ സാമ്പത്തികബാധ്യത ഉണ്ടായാൽ അതനുസരിച്ചു പിൻവലിക്കൽ തുക വ്യത്യാസപ്പെടുത്താം. 

Image:Shutterstock/JourneyFrame
ADVERTISEMENT

മെച്ചങ്ങൾ ഏറെ

സ്വർണം കൈവശം വയ്ക്കുന്നതിന്റെയോ കൊണ്ടുനടക്കുന്നതിന്റെയോ സുരക്ഷാപ്രശ്നങ്ങൾ മ്യൂച്വൽ ഫണ്ടിൽ ഇല്ല. എല്ലാം ഡിജിറ്റൽ ആയതിനാൽ കൈകാര്യം ചെയ്യാൻ പുതുതലമുറയ്ക്ക് ഏറെ എളുപ്പം. നിക്ഷേപവുമായി ബന്ധപ്പെട്ട എന്തും സ്വന്തം വീട്ടിലോ ജോലിസ്ഥലത്തോ ഇരുന്നു ചെയ്യാം. ഏതു രാജ്യത്തായാലും ഇതു സാധ്യമാണ്. പെട്ടെന്നു കൂടുതൽ പണത്തിന് ആവശ്യം വന്നാൽ രണ്ടു ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടിൽ തുക ലഭ്യമാക്കാം എന്നതും പ്രത്യേകതയാണ്. വീട്, സ്ഥലം, സ്വർണം എന്നിവ സമ്മാനമായി കൊടുത്താൽ, അത്യാവശ്യഘട്ടത്തിൽ പണമാക്കുന്നതിനു കാലതാമസവും നടപടിക്രമങ്ങളും അടക്കം പലതും നേരിടേണ്ടിവരാം. 

എസ്ഡബ്ല്യുപി VS എഫ്ഡി 

ഒരു നിശ്ചിത തുക ഒരുമിച്ചോ മാസംതോറും എസ്ഐപിയായോ ലംപ്സം ആയോ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക. ശേഷം നിങ്ങളുടെ ആവശ്യമനുസരിച്ച് നിശ്ചിത തുക മാസാമാസം തിരിച്ചെടുക്കുക എന്നതാണ് എസ്ഡബ്ല്യുപി. ബാങ്ക് സ്ഥിരനിക്ഷേപത്തിൽനിന്നു മാസം പലിശ കിട്ടുന്നതു പോലെതന്നെ. എന്നാൽ എഫ്‌ഡിയിൽ എത്ര കാലം കഴിഞ്ഞാലും നിങ്ങൾ ആദ്യം നിക്ഷേപിച്ച തുക മാത്രമേ കാലാവധിക്കുശേഷം തിരിച്ചുകിട്ടൂ. മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൽനിന്ന് എസ്‌ഡബ്ല്യുപിയായി മാസം പണം പിൻവലിച്ചാലും നിക്ഷേപത്തുക വളരുന്നതായി കാണാം. കാരണം നിങ്ങള്‍ നിക്ഷേപിച്ച ഫണ്ട് വളരുകയാണ്.

Image:Shutterstock/Jack_the_sparow
ADVERTISEMENT

അതായത്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളരുന്നതനുസരിച്ച് ഫണ്ടിലെ നിക്ഷേപത്തുകയും വളർന്നുകൊണ്ടിരിക്കും. ഇതു കുറെക്കൂടി വ്യക്തമാക്കാനായി ചില ഫണ്ടുകളുടെ കഴിഞ്ഞകാല വളർച്ചാനിരക്ക് ഒന്നു വിലയിരുത്താം. ഏതാനും മികച്ച ഫണ്ടുകളിൽ വിവിധ കാലയളവുകളിൽ 50 ലക്ഷം രൂപ നിക്ഷേപിക്കുകയും തുടർച്ചയായി മാസവരുമാനം നേടുകയും ചെയ്ത ശേഷം അക്കൗണ്ടിൽ ശേഷിക്കുന്ന തുകയുടെ കണക്കുകൾ കാണുക.

1. എസ്‌ബിഐ ലാർജ് ആൻഡ് മിഡ് ക്യാപ് റെഗുലർ ഫണ്ടിൽ 01.12.2013ൽ 50 ലക്ഷം രൂപ നിക്ഷേപിച്ചു. ശേഷം 2014 ജനുവരിമുതൽ പ്രതിമാസം 33,333 രൂപ പിൻവലിക്കുന്നു. 2023 നവംബർവരെ 39,66,627 രൂപയാണ് (119 മാസം) ഈ നിക്ഷേപകനു ലഭിച്ചത്. ഇത്രയും തുക പിൻവലിച്ചിട്ടും 2023 നവംബർ 10ലെ കണക്കുകൾപ്രകാരം 1,26,180,28 രൂപയാണ് അക്കൗണ്ടിൽ ബാലൻസായി ഉണ്ടായിരുന്നത്. ഈ റിപ്പോർട്ട് എടുക്കുന്ന സമയം 13.98 ശതമാനം നേട്ടമാണ് ഫണ്ട് നൽകിയത്. 

2. ആദിത്യ ബിർളയുടെ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ടിൽ 50 ലക്ഷം രൂപ നിക്ഷേപിച്ച് 01.01.2005 മുതൽ മാസം 50000 രൂപയാണ് (ഒരു വർഷം 12 ശതമാനം) നിക്ഷേപകൻ പിൻവലിക്കുന്നത്. 05.12.2023വരെ (227 മാസം) മൊത്തം 1,13,50,000 രൂപ കൈപ്പറ്റാം. 01.12.2023ൽ അയാളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന ബാലൻസ് 1,62,89,904 രൂപയാണ്. 15.33 ശതമാനം നേട്ടമാണ് ഫണ്ട് നൽകിയത്. 

3. എച്ച്‌ഡിഎഫ്സി ഫ്ളെക്സി ക്യാപ് ഫണ്ടിൽ 01.02.2012ൽ 50 ലക്ഷം നിക്ഷേപിച്ച ഒരാൾ മാസം 33,333 വീതമാണ് പിൻവലിച്ചത് (പ്രതിവർഷം നിക്ഷേപത്തിന്റെ 8% വീതം). പതിനൊന്നു വർഷങ്ങൾക്കിപ്പുറം 31.05.2023ലെ കണക്കുകൾ നോക്കിയാൽ ആ വ്യക്തി 45 ലക്ഷം രൂപയോളം (135 മാസം) ഇതുവരെ കൈപ്പറ്റിയിട്ടുണ്ട്.  അക്കൗണ്ടിൽ ബാലൻസുള്ളതാകട്ടെ 1,26,17,901 രൂപ!. ഈ റിപ്പോർട്ട് എടുക്കുന്ന സമയം ഫണ്ടിന്റെ നേട്ടം 14.53 ശതമാനം ആണ്. 

ADVERTISEMENT

ഭാവിയിൽ നേട്ടം ഇനിയും കൂടാം 

മേൽ പറഞ്ഞിരിക്കുന്നത് ഇതുവരെ നൽകിയ നേട്ടത്തിന്റെ കണക്കാണ്. എന്നാൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കുതിക്കുമെന്നു സാമ്പത്തിക രംഗത്തുള്ളവർ ഒരേ സ്വരത്തിൽ ചൂണ്ടിക്കാട്ടുന്നു.ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ, 5 വർഷത്തിനുള്ളിൽ ജർമനിയെയും ജപ്പാനെയും പിൻതള്ളി മൂന്നാമത്തെ സാമ്പത്തികശക്തിയാകുമെന്നാണ് പ്രവചനം. യുവാക്കൾ ഏറെയുള്ള ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് ഇനിയും മുന്നേറുവാനുള്ള അവസരങ്ങളും കരുത്തുമുണ്ട്. ആ തിരിച്ചറിവ് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നു. ലോകത്തിൽതന്നെ ഏറ്റവും കൂടുതൽ ചെറുപ്പക്കാരുള്ള ഇന്ത്യയ്ക്ക് സാമ്പത്തിക രംഗത്തും ലോകപുരോഗതിയിലും നേതൃത്വവും ഏറ്റെടുക്കുവാൻ കഴിയും. ഇതെല്ലാം മ്യൂച്ചൽ ഫണ്ടിലെ നേട്ടം കൂട്ടും.

ആദായനികുതി

എസ്‌ഡബ്ല്യുപി‌വഴി ലഭിക്കുന്ന തുകയ്ക്ക് ദീർഘകാല മൂലധനനേട്ടത്തിനു നികുതി നൽകേണ്ടിവരും. ഒരു വർഷം ഒരു ലക്ഷം രൂപയിൽ അധികമായി കിട്ടുന്ന ലാഭത്തിന്റെ പത്തു ശതമാനമാണ് ഈ നിരക്ക്. സാമാന്യം വലിയ നിക്ഷേപങ്ങൾക്കുപോലും അധികം നികുതി വരികയില്ല. ഇതു റിട്ടേൺ ഫയലുചെയ്യുമ്പോൾ നൽകിയാൽ മതി. പ്രവാസികൾക്കു നികുതി പിടിച്ചതിനുശേഷമേ തുക നൽകുകയുള്ളൂ. പിൻവലിച്ച യൂണിറ്റിന്റെ അടിസ്ഥാനത്തിൽ ടാക്സ് തുക കണക്കാക്കി മ്യൂച്വൽ ഫണ്ട് കമ്പനികൾ നിക്ഷേപകർക്കു നൽകിക്കൊള്ളും.

എങ്ങനെ, എപ്പോൾ, ഏതു ഫണ്ടിൽ എങ്ങനെ നിക്ഷേപിക്കണം

യഥാർഥത്തിൽ നിക്ഷേപം പിൻവലിക്കാനുള്ള ഒരു രീതിയാണ് എസ്‍ഡബ്ല്യുപി. വർഷങ്ങളായി മ്യൂച്ചൽ‌ഫണ്ടിൽ നിക്ഷേപം നടത്തുന്നവർക്കു പോലും എസ്‌ഡബ്ല്യുപി എന്താണെന്നോ എങ്ങനെ ഇതു മികച്ച രീതിയിൽ പ്ലാൻ ചെയ്യാം എന്നോ വലിയ ധാരണയില്ല.  നിക്ഷേപിച്ച് എത്ര മാസത്തിനു ശേഷം പിൻവലിക്കൽ തുടങ്ങണം എന്നത് ആദ്യം തീരുമാനിക്കണം. നിക്ഷേപകന്റെ വയസ്സും ആവശ്യവുമനുസരിച്ച് ഇതിൽ മാറ്റം വരുത്താം. 

30 വയസ്സിൽ താഴെയുള്ളവർക്ക് വർഷങ്ങൾക്കുശേഷം പിൻവലിക്കൽ തുടങ്ങിയാൽ മതിയാകും. 50–55 കാർക്കും റിട്ടയർ ചെയ്തവർക്കും നിക്ഷേപിച്ചാലുടൻതന്നെ മാസത്തുക എടുക്കേണ്ടിവരും. ഇങ്ങനെയുള്ളവർ പ്രത്യേക ക്രമീകരണം നടത്തണം.  ഏതു ഫണ്ട് – എന്നുമുതലാണ് തുക വേണ്ടത് എന്നതിനെ അടിസ്ഥാനമാക്കി വേണം ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. നിക്ഷേപിച്ചു വൈകാതെ മാസവരുമാനം വേണ്ടവർ ബാലൻസ്ഡ് ഫണ്ട് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. വിവാഹിതയാകുന്ന മകൾക്കോ ചെറുപ്പക്കാർക്കോവേണ്ടി നിക്ഷേപിക്കുമ്പോൾ ഉടനെ മാസത്തുക ആവശ്യമായിവരാറില്ല. അങ്ങനെയെങ്കിൽ റിസ്ക് കൂടുതലുള്ള ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കാം. അതുവഴി ഭാവിയിൽ ഉയർന്ന റിട്ടേൺ നേടാം.

(മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ് ലേഖകൻ. ജനുവരി ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്.) 

English Summary:

Mutual Fund SWP, Best Gift For Your Daughter