പറ്റുന്ന ഒരു തുക മിച്ചം പിടിച്ച് നിക്ഷേപിക്കണം എന്നുണ്ടോ? എങ്കിൽ ഇപ്പോൾതന്നെ മാസം 1000 രൂപവീതം നല്ലൊരു ഇക്വിറ്റി ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി തുടങ്ങൂ. കൃത്യമായി നിക്ഷേപിച്ചുകൊണ്ടിരുന്നാൽ30–ാം വർഷം 1.1 കോടി രൂപ സമ്പാദിക്കാം. 17 ശതമാനം ശരാശരി വാർഷികവളർച്ച നൽകിയ ഫണ്ടിലെ

പറ്റുന്ന ഒരു തുക മിച്ചം പിടിച്ച് നിക്ഷേപിക്കണം എന്നുണ്ടോ? എങ്കിൽ ഇപ്പോൾതന്നെ മാസം 1000 രൂപവീതം നല്ലൊരു ഇക്വിറ്റി ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി തുടങ്ങൂ. കൃത്യമായി നിക്ഷേപിച്ചുകൊണ്ടിരുന്നാൽ30–ാം വർഷം 1.1 കോടി രൂപ സമ്പാദിക്കാം. 17 ശതമാനം ശരാശരി വാർഷികവളർച്ച നൽകിയ ഫണ്ടിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറ്റുന്ന ഒരു തുക മിച്ചം പിടിച്ച് നിക്ഷേപിക്കണം എന്നുണ്ടോ? എങ്കിൽ ഇപ്പോൾതന്നെ മാസം 1000 രൂപവീതം നല്ലൊരു ഇക്വിറ്റി ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി തുടങ്ങൂ. കൃത്യമായി നിക്ഷേപിച്ചുകൊണ്ടിരുന്നാൽ30–ാം വർഷം 1.1 കോടി രൂപ സമ്പാദിക്കാം. 17 ശതമാനം ശരാശരി വാർഷികവളർച്ച നൽകിയ ഫണ്ടിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറ്റുന്ന ഒരു തുക മിച്ചം പിടിച്ച് നിക്ഷേപിക്കണം എന്നുണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ മാസം 1000 രൂപവീതം നല്ലൊരു ഇക്വിറ്റി ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി തുടങ്ങൂ. കൃത്യമായി നിക്ഷേപിച്ചുകൊണ്ടിരുന്നാൽ 30–ാം വർഷം 1.1 കോടി രൂപ സമ്പാദിക്കാം. 17 ശതമാനം ശരാശരി വാർഷിക വളർച്ച നൽകിയ ഫണ്ടിലെ കണക്കാണിത്.  

25,000 രൂപ മാസം 17 ശതമാനം വാർഷിക ആദായം ലഭിക്കുന്ന ഒരു മ്യൂച്വൽ ഫണ്ടിൽ എസ്‌ഐപിയായി നിക്ഷേപിക്കുന്നു എന്നിരിക്കട്ടെ. ആദ്യ അഞ്ചുവർഷം കൊണ്ടുതന്നെ സമ്പാദ്യം 23 ലക്ഷം രൂപയ്ക്കു മുകളിൽ വരും. 8–ാം വർഷം തുക വീണ്ടും ഇരട്ടിച്ച് 50 ലക്ഷമാകും. 10–ാം വർഷത്തിൽ 78 ലക്ഷവും 12–ാം വർഷം ഒരു കോടിയുമാകും. 

ADVERTISEMENT

ഇവിടെ ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. ആദ്യത്തെ 8 വർഷംകൊണ്ടാണ് നിക്ഷേപമൂല്യം 50 ലക്ഷത്തിലെത്തിയതെങ്കിൽ അടുത്ത 4 വർഷം കൊണ്ട് വീണ്ടും ഒരു 50 ലക്ഷം കൂട്ടിച്ചേർക്കപ്പെടും. പിന്നീടുള്ള ഓരോ 3 വർഷത്തിലും തുക ഇരട്ടിക്കുകയാണ്. 15 വർഷംകൊണ്ട് സമ്പാദ്യം 2 കോടിയിലധികമാകും! 20 വർഷത്തിൽ 5 കോടിയും 25 വർഷത്തിൽ 12 കോടിയുമാകും. മുപ്പതാംവർഷം 28 കോടി രൂപയാവും നിങ്ങളുടെ സമ്പാദ്യം.    

നിക്ഷേപം തുടർന്നാൽ ലോട്ടറി

ഇനി 30 വർഷത്തിനു ശേഷവും നിക്ഷേപം തുടർന്നു എന്നു കരുതുക. ഓരോ വർഷവും ഭീമമായ തുകയാവും നിങ്ങൾക്ക് നേടാനാവുക. 40 വർഷം വരെ നിക്ഷേപം തുടർന്നാൽ നേടാൻ സാധിക്കുന്ന തുകയാണ് വലതുവശത്തെ പട്ടികയിൽ നൽകിയിരിക്കുന്നത്.  

മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ 20 അല്ലെങ്കിൽ 30 വർഷങ്ങൾകൊണ്ട് നല്ലൊരു തുക സ്വന്തമാക്കാൻ കഴിയുമെന്നതാണ് ഇവിടെ നൽകിയിരിക്കുന്ന കണക്കുകളുടെ സാരാംശം. എന്നാൽ പലരും ഫണ്ടിന്റെ ഒന്ന് അല്ലെങ്കിൽ 3 വർഷത്തെ ആദായം കണ്ട് ആകൃഷ്ടരായി ചാടിവീഴുന്നവരാണ്. ഇടയ്ക്ക് വിപണിയിൽ ഇടിവ് കാണുമ്പോഴേക്കും പേടിച്ച് പെട്ടെന്ന് പിൻവലിക്കും എന്നാൽ ഒന്നോ രണ്ടോ വർഷം കാത്താൽ പോലും ലക്ഷങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്ന മാജിക് എസ്‌ഐപികൾക്ക് ലഭിക്കുന്നത് ദീർഘകാല നിക്ഷേപത്തിലാണ് എന്നത് മറക്കാതിരിക്കുക. 

ADVERTISEMENT

1000 രൂപകൊണ്ടുപോലും ജീവിതം മാറ്റിമറിക്കാം

ഇനി വലിയ തുക നിക്ഷേപിക്കാൻ ഇല്ലാത്തവർക്ക് മാസം 1000 രൂപ മാത്രം നീക്കിവച്ചും ദീർഘകാല നിക്ഷേപത്തിന്റെ ആനുകൂല്യം സ്വന്തമാക്കാം. എത്ര ചെറിയ തുക ആണെങ്കിലും ആദ്യവർഷങ്ങളിൽ ക്ഷമയോടെ കാത്തിരുന്നാൽ പിന്നീടങ്ങോട്ട് നിക്ഷേപം വളരെ വേഗത്തിൽ വളരുന്ന കാഴ്ച കാണാനാകും. ഇവിടെ നൽകിയിരിക്കുന്ന കണക്കുകൾ വിശ്വസിക്കാൻപോലും ബുദ്ധിമുട്ടായിരിക്കും. സംശയമുള്ളവർക്ക് സ്വന്തമായി ഏതെങ്കിലും എസ്ഐപി കാൽക്കുലേറ്ററുകളിൽ മാസം അടയ്ക്കാനാകുന്ന തുക നൽകി, എത്ര വർഷം കാത്തിരിക്കാൻ സാധിക്കുമെന്ന വിവരങ്ങളും കൊടുത്ത് ഭാവിയിൽ ലഭിക്കാൻ പോകുന്ന പണത്തെക്കുറിച്ച് ഒരു ധാരണയുണ്ടാക്കാം.

1,000 രൂപ ഇട്ടാൽ 20 ലക്ഷം നേടാം 

മാസം 1000 രൂപ വീതം 20 വർഷം എസ് ഐപിയിൽ മൊത്തം നിക്ഷേപിക്കുന്നത് 2.4 ലക്ഷം രൂപയാണ്. തിരിച്ചുകിട്ടുന്നത് 20.2 ലക്ഷം രൂപയും. ഗ്രാഫ് കാണുക. 10 വർഷം കൂടി നിക്ഷേപിച്ചാൽ തുക 1.1 കോടിയാകും

ADVERTISEMENT

പതിറ്റാണ്ടുകൾക്കു ശേഷം പണം ലഭിച്ചിട്ട് എന്തു കാര്യം?

20–30 വർഷങ്ങൾക്കുേശഷം വലിയൊരു തുക കിട്ടും എന്നതുകൊണ്ട് കാര്യമുണ്ടോ? സംശയിക്കേണ്ട. നിങ്ങളുടെ പ്രധാന ലക്ഷ്യങ്ങളായ മക്കളുടെ പഠനം, അവരുടെ വിവാഹം, നിങ്ങളുടെ റിട്ടയർമെന്റ് എന്നിവയെല്ലാം 15 മുതൽ 30 വർഷം കഴിഞ്ഞിട്ടാകും വരുക. അതുകൊണ്ടുതന്നെ ഇപ്പോഴേ പണം സമാഹരിക്കുന്നത് അനാവശ്യമായ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ഏറെ ഗുണംചെയ്യും. മാത്രമല്ല വിരമിക്കലിനുശേഷം എല്ലാ ഉത്തരവാദിത്തങ്ങളും പൂർത്തിയാക്കി സ്വസ്ഥജീവിതം നയിക്കാൻ പണം കൂടിയേ തീരൂ. പണത്തിലൊന്നും വലിയ കാര്യമില്ല മനഃസമാധാനമാണ് വലുത് എന്നു പറയുന്നവരെ കണ്ണു തുറപ്പിക്കുന്നതാണ് വയോധികരുടെ ഇടയിൽ നടത്തിയ ഒരു സർവേ ഫലം. സാമ്പത്തിക സുസ്ഥിരതയാണ് വയസ്സുകാലത്ത് ഏറ്റവും വലിയ മനഃസമാധാനം എന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. കയ്യിൽ പണം കരുതിയാലേ പ്രായമാവുമ്പോൾ മനഃസമാധാനത്തോടെ ജീവിക്കാനാവൂ. അതുകൊണ്ട് ഇനിയും മ്യൂച്വൽ ഫണ്ട് തുടങ്ങാൻ കാത്തിരിക്കേണ്ട.

20 ശതമാനത്തിലധികം നേട്ടം നൽകിയ ഫണ്ടുകൾ

ലേഖനത്തിൽ ഉടനീളം പറഞ്ഞിരിക്കുന്നത് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ 17 ശതമാനം നേട്ടം നൽകിയാലുള്ള കണക്കുകളാണ്. ഇത്രയും ഉയർന്ന നേട്ടം പ്രതീക്ഷിക്കാനാകുമോ എന്ന സംശയം പലർക്കും സ്വാഭാവികമായും ഉണ്ടാകാം. ഇന്ത്യൻ ഇക്വിറ്റി ഫണ്ട് വിപണിയിൽ 15 ശതമാനത്തിലധികം നേട്ടം നൽകിക്കൊണ്ടിരിക്കുന്ന ഒട്ടേറെ ഫണ്ടുകൾ കാണാം. കഴിഞ്ഞ പത്തു വർഷക്കാലയളവിൽ 20 ശതമാനം നേട്ടം നൽകിയ ഏതാനും ഫണ്ടുകളാണ് പട്ടികയിൽ 

5,000 രൂപ എപ്പോൾ ഒരു കോടിയിലെത്തും 

5000 രൂപ വീതം മാസം നിക്ഷേപിക്കാൻ കഴിഞ്ഞാൽ 20 വർഷം കൊണ്ട് നിങ്ങൾക്ക് ഒരു കോടി രൂപ നേടാനായേക്കും. മൊത്തം 12 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ ആണ് ഒരു കോടിയിലധികം രൂപ തിരിച്ചുകിട്ടുന്നത്.  നിക്ഷേപം തുടർന്നാലുള്ള നേട്ടമാണ് പട്ടികയിൽ

ഇനി എസ്ഐപി 30 വർഷത്തേക്കു മാത്രം! 

30 വർഷത്തിലധികം നിക്ഷേപിച്ച് വൻസമ്പത്ത്  ഉറപ്പാക്കാനുള്ള അവസരം മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ അവസാനിക്കുകയാണോ? എന്നുവേണം കരുതാൻ. കാരണം 2023 ഒക്‌ടോബർ 1 മുതൽ മ്യൂച്വൽ ഫണ്ട് എസ്‌ഐപി മാൻഡേറ്റ് റൂളിൽ പ്രധാന മാറ്റം നടപ്പിലാക്കിക്കഴിഞ്ഞു. ഇനി തുടങ്ങുന്ന മ്യൂച്ചൽ ഫണ്ട് സിപ്പ് നിക്ഷേപം പരമാവധി 30 വർഷത്തേക്കു മാത്രമേ തുടരാൻ സാധിക്കുകയുള്ളൂ. 

നിലവിൽ, മ്യൂച്വൽ ഫണ്ടുകളിൽ ‘റദ്ദാക്കുന്നത് വരെ’ എന്ന മാൻഡേറ്റുകൊടുക്കാം. എന്നാൽ ഇനി മുതൽ ‘റദ്ദാക്കുന്നത് വരെ’ എന്ന ഓപ്ഷൻ ഉണ്ടാകില്ല. ഇനി മുതൽ നിക്ഷേപകർ മ്യൂച്ചൽ ഫണ്ടുകളിൽ മാൻഡേറ്റിന്റെ അവസാന തീയതി സൂചിപ്പിക്കണം. ഈ അവസാന തീയതി ഇഷ്യു ചെയ്യുന്ന തീയതിയിൽനിന്ന് 30 വർഷം കവിയരുത് എന്നാണ് ചട്ടം.

(ഡിസംബർ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്)

English Summary:

Magic of Money Making Through SIP