അർഹമായ എല്ലാ ഇളവുകളും ഉപയോഗപ്പെടുത്തി മൊത്തം നികുതി ബാധകമായ വരുമാനം അഞ്ചു ലക്ഷത്തിനു താഴെ നിർത്താം എന്ന ഉറപ്പുണ്ടായിരുന്നതിനാലാണ് മോഹൻകുമാർ പഴയ സ്ലാബ് തിരഞ്ഞെടുത്തത്. പക്ഷേ മാർച്ച് അടുത്തതോടെ കണക്കുകൾ ഒന്നു കൂടി കൂട്ടിയപ്പോൾ നികുതിബാധക വരുമാനം 5,03,000 രൂപ. ഇതോടെ റിബേറ്റ് കിട്ടില്ലെന്നും മാർച്ചിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അർഹമായ എല്ലാ ഇളവുകളും  ഉപയോഗപ്പെടുത്തി മൊത്തം നികുതി ബാധകമായ വരുമാനം അഞ്ച് ലക്ഷത്തിനു താഴെ നിർത്താം എന്ന ഉറപ്പുണ്ടായിരുന്നതിനാലാണ്  മോഹൻകുമാർ  പഴയ സ്ലാബ് തിരഞ്ഞെടുത്തത്. പക്ഷേ മാർച്ച് അടുത്തതോടെ കണക്കുകൾ ഒന്നു കൂടി കൂട്ടിയപ്പോൾ  നികുതിബാധക വരുമാനം 5,03,000 രൂപ. ഇതോടെ റിബേറ്റ് കിട്ടില്ലെന്നും മാർച്ചിൽ 13,000 രൂപയോളം  ശമ്പളത്തിൽ പിടിക്കുമെന്നും  ഉറപ്പായി. 

റീഫണ്ട് നേടാം ഇങ്ങനെ

ADVERTISEMENT

 വരുമാനം അഞ്ചു ലക്ഷത്തിനു താഴെ നിർത്തി അടച്ച തുക റീഫണ്ടായി നേടാൻ മാർഗമെന്ത് എന്നായി ചിന്ത. ഉപയോഗപ്പെടുത്താതെ പോയ  ഏതെങ്കിലും ഇളവുണ്ടോ എന്നു സെർച്ച് ചെയ്തു. അപ്പോഴാണ് മെഡിക്കൽ ചെക്കപ്പിന് 5000 രൂപ വരെ ഇളവു നേടാമെന്നു മനസ്സിലാക്കിയത്. ഒട്ടും വൈകാതെ ചെക്കപ്പ് നടത്തി, നികുതി ഇനത്തിൽ  അടച്ച തുക മുഴുവനും  റീഫണ്ടായി കിട്ടുമെന്ന്  ഉറപ്പാക്കിയപ്പോഴാണ് മോഹൻകുമാറിനു സമാധാനം ആയത്. 

എലിസബത്ത്  കഴിഞ്ഞ വർഷം ആദ്യം ഇലക്ട്രിക് കാർ  വാങ്ങിയതു പരിസ്ഥിതി പ്രേമം കൊണ്ടാണെങ്കിലും  ഇ വാഹനം വാങ്ങാൻ എടുക്കുന്ന പലിശയിനത്തിൽ അടച്ച 1.5 ലക്ഷം രൂപ വരെ ഒരു വർഷം  നികുതിബാധകമായ വരുമാനത്തിൽനിന്നു കുറവു ചെയ്യാമെന്ന് ടാക്സ് കൺസൾറ്റന്റ്  പറഞ്ഞതോടെ  സന്തോഷം ഇരട്ടിയായി.  കാരണം  ഈ ഇളവു കൂടി കിട്ടിയതോടെ 10 ലക്ഷത്തോളം രൂപയുടെ വാർഷിക വരുമാനം പൂർണമായും നികുതി വിമുക്തമാക്കാൻ  സാധിച്ചു. 

ADVERTISEMENT

മാർച്ച് എത്തിയതോടെ ആദാനികുതി ദായകർ, പ്രത്യേകിച്ച് ശമ്പളവരുമാനക്കാർ എല്ലാം   കണക്കുകൂട്ടലുകളിലാണ്.  നികുതി ബാധ്യത ഉയർന്നതു കണ്ട്  ഇനി ഒന്നും ചെയ്യാനില്ല എന്നു  കരുതി വിഷമിച്ചിരിക്കുന്നവരും ഏറെയാണ്.  ലഭ്യമായ ഇളവുകൾ എല്ലാം പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നു  ഇവർക്കു പരിശോധിക്കാം.  വിട്ടു പോയവ  കണ്ടെത്തി ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കാം.  

 ഓ, ശമ്പളത്തിൽ നിന്നും പിടിക്കാനുളളതെല്ലാം പിടിച്ചില്ലേ? ഇനി അതൊക്കെ ചെയ്തിട്ട് എന്തു കാര്യം. എന്നാണോ ചിന്തിക്കുന്നത്.  എങ്കിൽ അറിയുക. മാർച്ച് 31 വരെ  നിങ്ങൾക്ക് മുന്നിൽ സമയമുണ്ട്. അതിനകം  കൂടുതൽ ഇളവിനു അർഹത നേടിയാൽ ജൂലൈയിൽ ടാക്സ് റിട്ടേൺ ഫയല്‍ ചെയ്യുമ്പോൾ  അതു കാണിക്കാം. അർഹമായ തുക റീഫണ്ടായി നേടാം. 

ADVERTISEMENT

 ഇവിടെ ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്. പഴയ സ്ലാബ് പ്രകാരം നികുതി അടയ്ക്കുന്നവർക്കേ വിവിധ ഇനത്തിൽ ഇളവുകൾ  ലഭിക്കൂ. പുതിയ സ്ലാബിൽ അത്തരം ഇളവുകളൊന്നും കിട്ടില്ല. അതിനാൽ  പുതിയ സ്ലാബിലാണ് നികുതി അടയ്ക്കുന്നതെങ്കിൽ  ഇനി അവസരമില്ല.

എന്നാൽ വിവിധ ഇനത്തിലായി നികുതി ഇളവുകൾ നേടിയെടുക്കാം എന്നുണ്ടെങ്കിൽ,  അതു വഴി പുതിയ സ്ലാബിലേതിനേക്കാൾ നികുതി ബാധ്യത കുറയ്ക്കാമെങ്കിൽ മാത്രം ഇത്തരം അവസരങ്ങൾക്കു പിന്നാലെ  പോകാം. അതും പഴയ സ്ലാബിലേയ്ക്ക് മാറിക്കൊണ്ട് മാത്രം. 

മെഡിക്കൽ ചെക്കപ്പിന് –മേൽപ്പറഞ്ഞ പോലെ മെഡിക്കൽ ചെക്കപ്പിനായി പരമാവധി  5,000 രൂപ വരെയാണ് ഇളവു ലഭിക്കുക. സെക്ഷൻ 80 ഡി പ്രകാരം ലഭിക്കുന്ന 25,000 രൂപയിലാണ് ഇതു ഉൾപ്പെടുക. അതായത് 20,000 രൂപ ഹെൽത്ത് ഇൻഷുറൻസേ ഉള്ളൂ എങ്കിൽ നിങ്ങൾക്ക്  5000 രൂപ  വരെ ചെക്കപ്പിനായി  ഇളവു നേടാം. 

 ഇ വാഹന വായ്പ – ഇലക്ട്രിക് വാഹന വായ്പയുടെ പലിശയിനത്തിൽ ഒരു വർഷം 1.5 ലക്ഷം രൂപ വരെ  നികുതി ബാധകമായ മൊത്തം വരുമാനത്തിൽ നിന്നും കുറയ്ക്കാം.  വകുപ്പ് 80 EEB പ്രകാരം ബാങ്കിൽ നിന്നോ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയിൽ  നിന്നോ എടുത്ത വായ്പയുടെ പലിശയ്ക്ക് ഇളവു കിട്ടും. എന്നാൽ    2019 ഏപ്രിൽ ഒന്നു‌മുതൽ 2023 മാർച്ച്‌ 31 വരെ അനുവദിച്ച വായ്പ ആയിരിക്കണം എന്നാണ്  നിബന്ധന. 

English Summary:

Income tax Planning