ഇക്കാലത്ത് മക്കൾക്ക് എന്തു നൽകിയാലും മാതാപിതാക്കൾക്ക് മതിയാകില്ല. മക്കളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനായും അവരുടെ പേരിൽ ലൈഫ് പോളിസി എടുക്കുന്നവർ ഏറെയാണ്. പക്ഷേ അതു ശരിയായ ഒരു രീതിയല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കുട്ടികൾക്ക് ലൈഫ് കവറേജ് ആവശ്യമില്ല. കാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കാലത്ത് മക്കൾക്ക് എന്തു നൽകിയാലും മാതാപിതാക്കൾക്ക് മതിയാകില്ല. മക്കളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനായും അവരുടെ പേരിൽ ലൈഫ് പോളിസി എടുക്കുന്നവർ ഏറെയാണ്. പക്ഷേ  അതു ശരിയായ ഒരു രീതിയല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കുട്ടികൾക്ക്  ലൈഫ് കവറേജ് ആവശ്യമില്ല. കാരണം അവർക്കു വരുമാനമില്ല എന്നതു തന്നെ.

തന്നെയുമല്ല പോളിസിയുടമയായ കുട്ടിയുടെ മരണശേഷമേ പോളിസിയുടെ ക്ലെയിം ലഭിക്കുകയുള്ളു. അതുകൊണ്ടു ഈ പോളിസി എടുക്കുന്നതിൽ അർത്ഥമില്ല. മക്കളോടുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്നുള്ളവർ സ്വന്തം പേരിൽ വേണം ലൈഫ് പോളിസി എടുക്കാൻ. മാതാപിതാക്കൾക്ക് അപ്രതീക്ഷിതമായി മരണം സംഭവിച്ചാലും മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ ഇതിലൂടെയേ കഴിയൂ.  

ADVERTISEMENT

അതും ടേം പ്ലാൻ  മാത്രമേ എടുക്കാവൂ. കുറഞ്ഞ പ്രീമിയത്തിൽ വളരെ വലിയ തുകയ്ക്കുള്ള കവറേജ് ഉറപ്പാക്കാൻ ഇതുവഴി കഴിയും.   മണി ബാക്ക്, എൻഡോവ്മെന്റ്  എന്നീ പരമ്പരാഗത പോളിസികൾ  കൊണ്ട് ആവശ്യമായ കവറേജ് കിട്ടില്ല. വലിയ തുക പ്രീമിയമായി അടച്ചാലും ആവശ്യമായ കവറേജിന്റെ നാലിലൊന്നു പോലും ഇത്തരം പദ്ധതികൾ തരില്ല എന്നറിയുക. മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ളത് കുട്ടികൾക്കായുള്ള ലൈഫ് പോളിസി എടുക്കുമ്പോൾ രക്ഷിതാവിന്റെ മരണശേഷം പ്രീമിയം അടയ്ക്കേണ്ടാത്ത തരത്തിലുള്ള പോളിസി തെരഞ്ഞടുക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ കുടുംബനാഥന്റെ മരണശേഷം പ്രീമിയം അടച്ചു തീർക്കാൻ കുടുംബം പാടുപെടേണ്ടി വരിക പലപ്പോഴും സംഭവിക്കുന്ന കാര്യമാണ്.