ഇപ്പോൾ സ്വർണത്തിനു വില കൂടി നിൽക്കുകയാണെന്നതു കൊണ്ട് തന്നെ അതിൽ നിക്ഷേപിക്കണോ എന്നു എല്ലാവരും ചിന്തിക്കുന്ന സമയമാണ് ഇത്. നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി വെച്ചിട്ടുള്ളവർക്ക് അറിയാം മധ്യകാല , ദീർഘകാലഘട്ടങ്ങളിൽ സ്വർണത്തിൽ നിന്നും കിട്ടിയിട്ടുള്ള ആദായം ഒട്ടും ആകർഷകമല്ലെന്ന്. പ്രത്യേകിച്ച് ഓഹരി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോൾ സ്വർണത്തിനു വില കൂടി നിൽക്കുകയാണെന്നതു കൊണ്ട് തന്നെ അതിൽ നിക്ഷേപിക്കണോ എന്നു എല്ലാവരും ചിന്തിക്കുന്ന സമയമാണ്.  നിക്ഷേപം എന്ന നിലയിൽ സ്വർണം  വാങ്ങി വെച്ചിട്ടുള്ളവർക്ക് അറിയാം  മധ്യകാല, ദീർഘകാലഘട്ടങ്ങളിൽ സ്വർണത്തിൽ നിന്നും കിട്ടിയിട്ടുള്ള  ആദായം ഒട്ടും ആകർഷകമല്ലെന്ന്. പ്രത്യേകിച്ച് ഓഹരി, മ്യൂച്വൽ ഫണ്ട്, റിയൽ എസ്റേറ്റ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളെടുത്താൽ  വളരെ കുറച്ചു കാലഘട്ടങ്ങളിൽ  മാത്രമാണ് സ്വർണം  ന്യായമായ  നേട്ടം നൽകിയിട്ടുള്ളത്. 

പക്ഷേ  കാര്യമായ വരുമാന വർധന  നൽകുന്നില്ല എങ്കിലും  സ്വർണം ഓരോ വ്യക്തിയുടേയും നിക്ഷേപ പോർട്ട് ഫോളിയോയിൽ  അനിവാര്യമായ ഒരു ഘടകമായിരിക്കണം എന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. കാരണം പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണനിക്ഷേപം ആകും നിങ്ങൾക്ക്  ഏറ്റവും ഉപകാരപ്പെടുക. കാരണം അനിശ്ചിതത്വത്തിന്റെ, പ്രതിസന്ധിയുടെ സമയത്ത്  ഓഹരി, റിയൽ എസ്റ്റേറ്റ് അടക്കമുള്ള മിക്ക നിക്ഷേപങ്ങളുടേയും  മൂല്യം കുറയും. അതേസമയം അത്തരം ഘട്ടങ്ങളിൽ  ആണ് സ്വർണത്തിനു മൂല്യം കൂടുന്നത്. 

ADVERTISEMENT

യുദ്ധം, സാമ്പത്തിക മാന്ദ്യം, പ്രകൃതി ദുരന്തം എന്നിവയടക്കം ആഗോള തലത്തിൽ ഉണ്ടായിട്ടുള്ള ഏതു പ്രതിസന്ധിയിലും സ്വർണവില കൂടിയിട്ടുണ്ട്.  ഇതു വരെയുള്ള ചരിത്രം പറയുന്നതും അതാണ്. അതിനാൽ പ്രതിസന്ധി ഘട്ടത്തിൽ  പണമുറപ്പാക്കാൻ സ്വർണം നിങ്ങൾക്കു സഹായകമാകും. അപ്പോൾ മറ്റെല്ലാ നിക്ഷേപ ആസ്തികളുടേയും മൂല്യം കുറയും. അവ വാങ്ങാൻ ആളുമുണ്ടാകില്ല.  അതേസമയം  സ്വർണം ഏതു സമയത്തും വിറ്റു പണമാക്കാൻ കഴിയും. പ്രത്യേകിച്ച് പ്രതിസന്ധിഘട്ടത്തിൽ മറ്റെല്ലാ നിക്ഷേപത്തേക്കാളും വിലയും കിട്ടും. അതിനാൽ  ഏതു വ്യക്തിയും നിക്ഷേപ പോർട്ട് ഫോളിയോയിൽ  പത്തു ശതമാനം  എങ്കിലും വിഹിതം സ്വർണത്തിനായി മാറ്റിവെയ്ക്കണം എന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. അതായത് ഒരു വർഷം ഒരു ലക്ഷം രൂപ നിങ്ങൾ മൊത്തം നിക്ഷേപിക്കുന്നുണ്ടെങ്കിൽ അതിൽ 10,000 രൂപയ്ക്ക്    സ്വർണം വാങ്ങാം.