മനുഷ്യജീവൻ മുതൽ വീട്, വീട്ടുപകരണങ്ങൾ, വാഹനം, കൃഷി, കന്നുകാലികൾ, കടകളടക്കമുള്ള വാണിജ്യ സ്ഥാപനങ്ങൾ, ചെറുതും വലുതമായ സംരംഭങ്ങൾ എന്നുവേണ്ട പ്രളയത്തിൽ ഒഴുകിപ്പോയതൊന്നും തിരിച്ചുപിടിക്കാനാകില്ല. എങ്കിലും ഓരോന്നിനും ന്യായമായ നഷ്ടപരിഹാരം കിട്ടിയാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അത് ഏറെ സഹായകമാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യജീവൻ മുതൽ വീട്, വീട്ടുപകരണങ്ങൾ, വാഹനം, കൃഷി, കന്നുകാലികൾ, കടകളടക്കമുള്ള വാണിജ്യ സ്ഥാപനങ്ങൾ, ചെറുതും വലുതമായ സംരംഭങ്ങൾ എന്നുവേണ്ട പ്രളയത്തിൽ ഒഴുകിപ്പോയതൊന്നും തിരിച്ചുപിടിക്കാനാകില്ല. എങ്കിലും ഓരോന്നിനും ന്യായമായ നഷ്ടപരിഹാരം കിട്ടിയാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അത് ഏറെ സഹായകമാകും. മേൽസൂചിപ്പിച്ച എല്ലാത്തിനും ഇൻഷുറൻസ് കവറേജ് ലഭിക്കാനുള്ള സാധ്യതയുണ്ട്.

ജീവൻ നഷ്ടപ്പെട്ടാൽ

ADVERTISEMENT

ലൈഫ് ഇൻഷുറൻസ് പോളിസികളോ പഴ്സനൽ ആക്സിഡന്റ് പോളിസികളോ എടുത്തിട്ടുള്ള വ്യക്തി ആണ് മരിച്ചതെങ്കിൽ പോളിസി തുക നഷ്ടപരിഹാരമായി കിട്ടും. ടേം പ്ലാൻ, എൻഡോവ്മെന്റ്, മണി ബാക്ക്, യുലിപ് പോളിസികളിലെല്ലാം മരണാനന്തര ആനുകൂല്യം അനുവദിക്കും. ഈ വിഭാഗത്തിൽ എത്ര പോളിസിയുണ്ടെങ്കിലും അതിലെല്ലാം മുഴുവൻ തുകയ്ക്കും അർഹതയുണ്ടാകും.

എത്ര പോളിസികളുണ്ടെന്ന് കണ്ടെത്തുക

ADVERTISEMENT

ഇന്നത്തെ സാഹചര്യത്തിൽ പലർക്കും ഒന്നിലേറെ പഴ്സനൽ ആക്സിഡന്റ് പോളിസികളുണ്ടാകും. സ്വാശ്രയ സംഘാംഗം, ബാങ്ക് കസ്റ്റമർ, കുടുംബശ്രീ അംഗത്വം, വിവിധതരം തൊഴിൽ ഗ്രൂപ്പിലെ അംഗം എന്നീ നിലകളിലെല്ലാം ഗ്രൂപ്പ് പഴ്സനൽ ആക്സിഡന്റ് പോളിസികൾ നൽകുന്നുണ്ട്. അതുപോലെ പത്രമാധ്യമങ്ങളുടെയും കേന്ദ്ര സർക്കാരിന്റെയും പോളിസികളുമുണ്ടാകും.

മരിച്ചയാൾക്ക് എത്ര പോളിസികളുണ്ടെന്നു കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. എന്നിട്ട് ക്ലെയിം നടപടികൾ വേഗം പൂർത്തിയാക്കുക അപകട ഇൻഷുറൻസ് പോളിസികളിൽ ചിലതിൽ പൂർണമോ ഭാഗികമോ ആയ അംഗവൈകല്യത്തിനും നഷ്ടപരിഹാരമുണ്ട്. ചിലതിൽ അപകട ചികിൽസയ്ക്കും തുക കിട്ടും. അതെന്തെല്ലാമെന്നു മനസ്സിലാക്കി അർഹമായതു നേടിയെടുക്കുക.