രാജ്യത്തെ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ പ്രീമയം വരുമാനത്തില്‍ വര്‍ധന. ജൂലൈയില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പ്രീമിയം വരുമാനം 6 ശതമാനം ഉയര്‍ന്ന്‌ 21,509.25 കോടി രൂപയായി. രാജ്യത്ത്‌ മൊത്തം 24 ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 2018 ജൂലൈയില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ പ്രീമിയം വരുമാനത്തില്‍ വര്‍ധന. ജൂലൈയില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പ്രീമിയം വരുമാനം 6 ശതമാനം ഉയര്‍ന്ന്‌ 21,509.25 കോടി രൂപയായി. 
രാജ്യത്ത്‌ മൊത്തം 24 ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 2018 ജൂലൈയില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ പ്രീമിയം വരുമാനം 20,219.26 കോടി രൂപയായിരുന്നു . 
ഏറ്റവും വലിയ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനിയായ എല്‍ഐസിയുടെ പുതിയ പ്രീമിയം വരുമാനം 3.10 ശതമാനം ഉയര്‍ന്ന്‌ 15,311.87 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 14,851.77 കോടി രൂപയായിരുന്നു. 
മറ്റ്‌ എല്ലാ കമ്പനികളുടെയും കൂടി പുതിയ പ്രീമിയം വരുമാനം ജൂലൈയില്‍ 15 ശതമാനം ഉയര്‍ന്ന്‌ 6,197.37 കോടി രൂപയായി എന്നാണ്‌ ഐആര്‍ഡിഐയുടെ കണക്കുകള്‍ . പുതിയ പ്രീമിയം വരുമാനത്തില്‍ എച്ച്‌ഡിഎഫ്‌സി ലൈഫ്‌ 26 ശതമാനവും എസ്‌ബിഐ ലൈഫ്‌ 8 ശതമാനവും മാക്‌സ്‌ ലൈഫ്‌ 38.3 ശതമാനവും ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ 27 ശതമാനവും കൊട്ടക്‌ മഹീന്ദ്ര ലൈഫ്‌ 22 ശതമാനവും വീതം വളര്‍ച്ചയാണ്‌ ജൂലൈയില്‍ നേടിയത്‌. 
ലൈഫ്‌ ഇന്‍ഷൂറന്‍സ് കമ്പനികളുടെ മൊത്തം പ്രീമിയം ഏപ്രില്‍-ജൂലൈ കാലയളവില്‍ 44.25 ശതമാനം ഉയര്‍ന്ന്‌ 82,146.47 കോടി രൂപയായി.