ഞാൻ ടാറ്റ എഐഎ ൈലഫ് ഇൻഷുറൻസ് ഫോർച്യൂൺ പ്രോയിൽ വർഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നുണ്ട്. പോളിസി ടേം 15 ഉം പ്രീമിയം പേയ്മെന്റ് ടേം 5 ഉം വർഷമാണ്. 2018 മാർച്ച് വരെ മൂന്നു വർഷം പണം അടച്ചു. ഈ മാർച്ചിൽ പ്രീമിയം അടയ്ക്കാനായില്ല. എന്നാൽ ഉള്ളത് പിൻവലിക്കാമെന്നു കരുതി ചെന്നപ്പോൾ അഞ്ചു വർഷം ലോക്ക് ഇൻ പീരിയഡ്

ഞാൻ ടാറ്റ എഐഎ ൈലഫ് ഇൻഷുറൻസ് ഫോർച്യൂൺ പ്രോയിൽ വർഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നുണ്ട്. പോളിസി ടേം 15 ഉം പ്രീമിയം പേയ്മെന്റ് ടേം 5 ഉം വർഷമാണ്. 2018 മാർച്ച് വരെ മൂന്നു വർഷം പണം അടച്ചു. ഈ മാർച്ചിൽ പ്രീമിയം അടയ്ക്കാനായില്ല. എന്നാൽ ഉള്ളത് പിൻവലിക്കാമെന്നു കരുതി ചെന്നപ്പോൾ അഞ്ചു വർഷം ലോക്ക് ഇൻ പീരിയഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ ടാറ്റ എഐഎ ൈലഫ് ഇൻഷുറൻസ് ഫോർച്യൂൺ പ്രോയിൽ വർഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നുണ്ട്. പോളിസി ടേം 15 ഉം പ്രീമിയം പേയ്മെന്റ് ടേം 5 ഉം വർഷമാണ്. 2018 മാർച്ച് വരെ മൂന്നു വർഷം പണം അടച്ചു. ഈ മാർച്ചിൽ പ്രീമിയം അടയ്ക്കാനായില്ല. എന്നാൽ ഉള്ളത് പിൻവലിക്കാമെന്നു കരുതി ചെന്നപ്പോൾ അഞ്ചു വർഷം ലോക്ക് ഇൻ പീരിയഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ ഒരു പ്രമുഖ ഇൻഷുറൻസ് കമ്പനിയുടെ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പദ്ധതിയില്‍  ഒരു ലക്ഷം രൂപ വാർഷിക പ്രീമിയം നിക്ഷേപിക്കുന്നുണ്ട്. പോളിസി ടേം 15 ഉം പ്രീമിയം പേയ്മെന്റ് ടേം 5 ഉം വർഷമാണ്. 2018 മാർച്ച് വരെ മൂന്നു വർഷം പണം അടച്ചു. ഈ മാർച്ചിൽ പ്രീമിയം അടയ്ക്കാനായില്ല. എന്നാൽ ഉള്ളത് പിൻവലിക്കാമെന്നു കരുതി ചെന്നപ്പോൾ അഞ്ചു വർഷം ലോക്ക് ഇൻ പീരിയഡ് ആണെന്നാണ് പറയുന്നത്.

പ്രീമിയം അടയ്ക്കാത്തതിനാൽ നിലവിലുള്ള മൂന്നു ലക്ഷം രൂപ ഡിസ്കണ്ടിന്യൂസ് ഫണ്ടിേലക്കു പോകുമത്രേ. പിന്നീട് ഗ്രോത്തും ഇല്ല, കവേറജും ഇല്ല. ഇനിയുള്ള രണ്ടു വർഷത്തേക്ക് നാലു ശതമാനം മിനിമം പലിശ കിട്ടും. ഇൻഷുറൻസോ മാർക്കറ്റ് ഗ്രോത്തോ തരില്ലെങ്കിൽ പിന്നെ അനാവശ്യമായി ഈ മൂന്നു ലക്ഷം കമ്പനി കസ്റ്റഡിയിൽ വയ്ക്കുന്നത് എന്തിനാണ്? ഈ മൂന്നു ലക്ഷം ഫിക്സഡ് ഡിപ്പോസിറ്റിൽ ഇട്ടാൽ (സീനിയർ സിറ്റിസൺസ്) 8.5 –9 ശതമാനം പലിശ കിട്ടുമല്ലോ?കഴിഞ്ഞ സെപ്റ്റംബറിലെ സ്റ്റേറ്റ്മെന്റിൽ ഫണ്ട് വാല്യു 55,000ത്തോളം വർധനവ് കാണിച്ചിട്ടുണ്ടായിരുന്നു. ഈ തുക എന്റെ ക്രെഡിറ്റിൽ ഉണ്ടാകുമോ? ഓംബുഡ്സ്മാന് പരാതി കൊടുത്താൽ പ്രയോജനമുണ്ടോ?

ADVERTISEMENT

ആലപ്പുഴയിൽ നിന്നുള്ള െക.വി. സുധാകരൻ എന്നായാളുടെ സംശയമാണിത്. ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഫെലോ ആയ എ. പി അനിൽകുമാർ ഇതിനു മറുപടി നൽകുന്നു.

ഇൻഷുറൻസ് റെഗുലേറ്ററായ ഐആർഡിഎ 2010 ൽ യൂണിറ്റ് ലിങ്ക്ഡ് പോളിസികളിൽ കൊണ്ടുവന്ന മാർഗനിർദേശങ്ങൾ ആണ് പോളിസിയുട ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് ആധാരം. യുലിപ്പിൽ തെറ്റായ വിപണനം നടന്ന സമയത്ത് സാധാരണക്കാർ വൻതോതിൽ വഞ്ചിക്കപ്പെട്ടിരുന്നു. ഓഹരിയിലാണ് നിക്ഷേപം, രണ്ടു വർഷം കൊണ്ട് രണ്ടിരട്ടിയും മൂന്നിരട്ടിയും വരെ കിട്ടും എന്ന മോഹനവാഗ്ദാനം നൽകി വലിയ തുകകൾ നിക്ഷേപിപ്പിച്ചു. എന്നാൽ ഓഹരിയിൽ നല്ല നേട്ടം കിട്ടാൻ ദീർഘകാലത്തേക്കു നിക്ഷേപിക്കണം. അതിനാൽ രണ്ടോ മൂന്നോ വർഷത്തേക്കു എന്ന ചിന്താഗതി ഒഴിവാക്കാനാണ് അഞ്ചു വർഷം ലോക് ഇൻ പീരിയഡ് അടക്കം ഐആർഡിഎ കർശന നിബന്ധകൾ കൊണ്ടുവന്നത്. 

ഐആർഡിഎ ചട്ടങ്ങൾ

യുലിപ്പുകൾക്ക് അഞ്ചു വർഷം ലോക് ഇൻ പീരിയഡ് ഉണ്ട്. നിക്ഷേപം ആരംഭിച്ച് അഞ്ചു വർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ. ഇടയ്ക്ക് പ്രീമിയം അടവ് നിർത്തിയാലും അഞ്ചു വർഷം പൂർത്തിയാക്കിയ ശേഷമേ പിൻവലിക്കാൻ അനുവാദമുള്ളൂ. അതിനു മുൻപ് പണം നൽകില്ല. 

ADVERTISEMENT

പ്രീമിയം മുടങ്ങിയാൽ രണ്ടു തവണ റിമൈൻഡറുകൾ അയയ്ക്കും. അതടക്കം 80 ദിവസത്തോളം സമയം അനുവദിക്കും. ഇതിനിടയിൽ പ്രീമിയം അടച്ചാൽ പോളിസി തുടരും. ഇല്ലെങ്കിൽ പോളിസി ഡിസ്കണ്ടിന്യൂ ചെയ്തതായി പരിഗണിക്കും. ആ പോളിസിയിൽ അതു വരെയുള്ള തുക മുഴുവനും കമ്പനിയുടെ ഡിസ്കൗണ്ടിന്യൂ ഫണ്ടിേലക്കു മാറ്റും. ആ തുകയ്ക്ക് നാലു ശതമാനം പലിശ നൽകും. പക്ഷേ അഞ്ചു വർഷം പൂർത്തിയാക്കിയ ശേഷമേ അതു കിട്ടൂ. ഡിസ്കണ്ടിന്യൂ ചെയ്താൽ പിന്നെ ആ പോളിസിയിൽ പോളിസിയുടമയ്ക്ക് കവറേജ് ഉണ്ടാകില്ല. സാദാ പോളിസികളിലും പ്രീമിയം മുടങ്ങിയാൽ കവറേജ് ലഭിക്കില്ല.ഡിസ്കണ്ടിന്യൂ ചെയ്ത് പോളിസിയിലെ തുക പ്രത്യേക ഫണ്ടിലേക്കു മാറ്റുന്നതിനാൽ അതേ പോളിസിയിൽ തുടരുന്നവർക്കു കിട്ടുന്ന മൂലധന വളർച്ച ഇവർക്കു കിട്ടുകയും ഇല്ല.

മൂലധനവളർച്ച അവകാശം

എന്നാൽ പ്രീമിയം മുടങ്ങുന്നതുവരെ നിക്ഷേപത്തിനു ലഭിച്ച മൂലധന വളർച്ച പോളിസിയുടമയ്ക്ക് അവകാശപ്പെട്ടതാണ്. അതിനാൽ ആദ്യ കത്തിൽ 55,000 രൂപയുടെ വളർച്ച ഫണ്ട് വാല്യുവിൽ കാണിച്ചത് പോളിസിയുടമയ്ക്ക് അർഹതപ്പെട്ടതു തന്നെ. എന്നാൽ പ്രീമിയം മുടങ്ങിയതോടെ അതടക്കമുള്ള തുക ഡിസ്കണ്ടിന്യൂഡ് ഫണ്ടിലേക്കു പോകും. തുടർന്ന് അതിനും 4 ശതമാനം പലിശ കിട്ടും. അഞ്ചു വർഷം പൂർത്തിയായാൽ പലിശയടക്കം മൊത്തം തുക പിൻവലിക്കാം. ഇവിടെ ഓർമിക്കേണ്ട വസ്തുത യുലിപ് ഒരു സവിശേഷത സാമ്പത്തിക പദ്ധതിയാണെന്നതാണ്. അതായത്, ഇൻഷുറൻസ് കവറേജും നിക്ഷേപത്തിലെ ആദായവും സമന്വയിപ്പിച്ചിട്ടുള്ള ഒന്ന്. പക്ഷേ, ആ ഗുണഫലം അനുഭവിക്കണമെങ്കിൽ ചില പ്രത്യേക ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. അതനുസരിച്ചു മാത്രമേ കമ്പനികൾക്കു പ്രവർത്തിക്കാനാകൂ. പ്രീമിയം മുടങ്ങി ഡിസ്കണ്ടിന്യൂവ്ഡ് പോളിസിയായാൽ പിന്നെ പ്രത്യേകിച്ചു ഒന്നും ചെയ്യാനാകില്ല. അഞ്ചു വർഷം കാത്തിരുന്നു കിട്ടുന്നത് വാങ്ങുക മാത്രമാണ് പോംവഴി.

ഉയർന്ന പ്രീമിയം തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത വേണം

ADVERTISEMENT

ഇവിടെ പോളിസി എടുക്കുന്നവരാണ് ജാഗ്രത കാട്ടേണ്ടത്. നല്ല യുലിപ്പാണെന്ന് ഉറപ്പു വരുത്തി മാത്രം നിക്ഷേപിക്കുക. അതും അടുത്ത 5 വർഷവും കയ്യിൽ ഒതുങ്ങുമെന്ന് ഉറപ്പുള്ള തുക മാത്രം പ്രീമിയം അടയ്ക്കുക. ഭാവിയിൽ കിട്ടാവുന്ന വരുമാന വർധന പ്രതീക്ഷിച്ച് ഇപ്പോഴേ ഉയർന്ന പ്രീമിയം ഉള്ള പോളിസി എടുക്കരുത്. വരുമാന വർധന ഉണ്ടാകുമ്പോൾ അന്നു മറ്റൊരു പോളിസി എടുക്കാവുന്നതേയുള്ളൂ. 

പോളിസിയുടെ സവിശേഷതകൾ മനസ്സിലാക്കി വേണം നിക്ഷേപിക്കാൻ. മികച്ച യുലിപ് വേണം തിര‍ഞ്ഞെടുക്കാൻ. എന്നു മാത്രമല്ല അതിൽ‌ നിശ്ചിത തുക മാസമോ വർഷമോ അടയ്ക്കാൻ തീരുമാനിച്ചുവെന്നും കരുതുക. അങ്ങനെ ചെയ്യും മുൻപ് ഏറ്റവും കുറഞ്ഞത് അഞ്ചു വർഷം ഈ പ്രീമിയം തുക നിങ്ങൾക്കു മുടങ്ങാതെ അടയ്ക്കാനാകുമെന്ന് ഉറപ്പാക്കണം. അതിനു കഴിയില്ലെങ്കിൽ യുലിപ് എടുക്കരുത്. ആര് എത്ര നിർബന്ധിച്ചാലും. 

ചാഞ്ചാട്ടങ്ങൾ ബാധിക്കാം 

അഞ്ചു വർഷം പ്രീമിയം പൂർത്തിയാക്കിയാൽ ഓഹരിയുടെ ഉയർന്ന നേട്ടത്തിനൊപ്പം ഇൻഷുറൻസ് കവറേജിനും അർഹതയുണ്ടാകും. മാർക്കറ്റ് ലിങ്ക്ഡ് പോളിസികളെല്ലാം പരിതാപകരമായ അവസ്ഥയിലാണെന്നു പറയാനാകില്ല. എന്നാൽ ഓഹരിയുമായി ബന്ധപ്പെട്ടവയായതുകൊണ്ടു തന്നെ അവയിൽ അതിന്റേതായ ചാഞ്ചാട്ടങ്ങൾ ഉണ്ടാകാം. അതു മനസ്സിലാക്കി ഇടപെടലുകൾ നടത്തിയാലേ ഉയർന്ന നേട്ടം ഉറപ്പാക്കാൻ കഴിയൂ. 

ഒരു ലക്ഷം രൂപയാണ് പലരും ഒറ്റത്തവണ പ്രീമിയമായി നിശ്ചിക്കുന്നത്. ഒന്നുകിൽ അതിലും ചെറിയ തുക, താങ്ങാമെന്നുറപ്പുള്ളതു മാത്രം നിശ്ചയിക്കുക. അതു തന്നെ മാസം തവണകളാക്കി ഇട്ടാൽ ഒന്നിച്ച് ഒരു തുക എടുക്കേണ്ട ബുദ്ധിമുട്ട് വരില്ല. അതുകൊണ്ട് പ്രീമിയം മുടങ്ങാനുള്ള സാധ്യതയും കുറയും. 

ഇത്തരം പരാതികൾ ഇൻഷുറൻസ് ഓംബുഡ്സ്മാനു നൽകിയാലും പ്രയോജനമുണ്ടാകില്ല എന്നു കൂടി മനസ്സിലാക്കുക. കാരണം, റെഗുലേറ്ററായ ഐആർഡിഎയുടെ ചട്ടങ്ങൾ അനുസരിക്കുക മാത്രമാണ് ഇവിടെ കമ്പനികൾ ചെയ്യുന്നത്.