എല്ലാ ഇന്‍ഷുറന്‍സ് പോളിസികളും എല്ലാ ആവശ്യങ്ങള്‍ക്കും ഉപകരിക്കില്ല. നിങ്ങളുടെ ഉദ്ദേശ്യവും ആവശ്യവും ഏതാണോ അതിനിണങ്ങുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ തന്നെ തിരിഞ്ഞെടുക്കണം. അല്ലെങ്കില്‍ വിപരീതഫലങ്ങളാകും ഉണ്ടാകുക. ഉചിതമായ പോളിസികള്‍ തിരഞ്ഞെടുക്കാന്‍ ആദ്യം വ്യത്യസ്ത തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ ഇന്‍ഷുറന്‍സ് പോളിസികളും എല്ലാ ആവശ്യങ്ങള്‍ക്കും ഉപകരിക്കില്ല. നിങ്ങളുടെ ഉദ്ദേശ്യവും ആവശ്യവും ഏതാണോ അതിനിണങ്ങുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ തന്നെ തിരിഞ്ഞെടുക്കണം. അല്ലെങ്കില്‍ വിപരീതഫലങ്ങളാകും ഉണ്ടാകുക. ഉചിതമായ പോളിസികള്‍ തിരഞ്ഞെടുക്കാന്‍ ആദ്യം വ്യത്യസ്ത തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികളെ അടുത്തറിയണം. 

ടേം ഇന്‍ഷുറന്‍സ്

ഇത്തരം പോളിസികളില്‍ ഒരു കവറേജ് തുക അഥവ സം അഷ്വേര്‍ഡ് തുക ഉണ്ടായിരിക്കും. പോളസി കാലയളവില്‍ പോളിസി ഉടമ മരിച്ചാല്‍ മാത്രമേ ഈ കവറേജ് തുക അനന്തര അവകാശിക്ക് ലഭിക്കൂ. മരണം സംഭവിക്കുന്നില്ലെങ്കില്‍ പോളിസി കാലാവധിയില്‍ തുകയൊന്നും തിരിച്ച് ലഭിക്കില്ല.

ADVERTISEMENT

എന്‍ഡോവ്‌മെന്റ് ഇന്‍ഷുറന്‍സ്

ഇത്തരം പോളിസികളില്‍ കവറേജ് തുക പോളിസി കാലാവധി എത്തുമ്പോഴോ പോളിസി ഉടമ മരിക്കുമ്പോഴോ- ഇതിലേതാണ് ആദ്യം അപ്പോള്‍- ലഭിക്കുന്നു. കവറേജ് തുകയ്ക്ക് ഒപ്പം ബോണസുകൂടി നല്‍കുന്ന പോളിസികളും ഈ വിഭാഗത്തില്‍ ഉണ്ട്

മണിബാക്ക് പോളിസികള്‍

കവറേജ് തുക അഥവ സം അഷ്വേര്‍ഡ് തുകയുടെ ഒരു പങ്ക് നിശ്ചിത കാലയളവുകളിലായി ഇടയ്ക്കിടയ്ക്ക് തന്നുകൊണ്ടിരിക്കുന്ന എന്‍ഡോവ്‌മെന്റ് പോളിസികളാണ് മണിബാക്ക് പോളിസികള്‍. ഇത്തരത്തില്‍ കവറേജ് തുക ഇടയ്ക്കിടയ്ക്ക് തന്നതിനുശേഷം അവശേഷിക്കുന്ന കവറേജ് തുക പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നല്‍കും.

ഹോള്‍ ലൈഫ് ഇന്‍ഷുറന്‍സ്

പോളിസി ഉടമയുടെ മരണം എപ്പോഴാണോ സംഭവിക്കുന്നത് അപ്പോള്‍ മാത്രം കവറേജ് തുക ലഭിക്കുന്ന പോളിസികളാണ് ഇത്. ടേം ഇന്‍ഷുറന്‍സില്‍ നിശ്ചിത വയസുവരെ മാത്രമേ പോളിസി കവറേജ് ലഭിക്കൂ. എന്നാല്‍ ഹോള്‍ ലൈഫ് പോളിസികളില്‍ പ്രായ
നിബന്ധനയില്ല. മരിക്കുന്നതുവരെ  അഥവ ജീവിതകാലം മുഴുവന്‍ കവറേജ് ലഭിക്കും. പോളിസിയിന്മേലുള്ള പ്രീമിയം തുക ജീവിതകാലം മുഴുവനായി അടച്ചുകൊണ്ടിരിക്കുകയോ നിശ്ചിത കാലയളവ് വരെ അടയ്ക്കാനോ ഉള്ള ഉപാധികള്‍ ഉണ്ട്.

യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍സ്(യുലിപ്‌സ്)

പോളിസിയിന്മേല്‍ അടയ്ക്കുന്ന പ്രീമിയത്തിന്  ലാഭവും കവറേജ് തുകയും നല്‍കുന്ന പോളിസികളാണ് യുണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍. ഇത്തരത്തില്‍ ലാഭം ലഭിക്കാനായി പ്രീമിയം തുകയില്‍ നിന്ന് ഒരുഭാഗം ഓഹരി  വിപണിയില്‍ നിക്ഷേപിക്കുന്നു. ഓഹരി വിപണിയുടെ ഗതിവിഗതികൾക്ക് അനുസരിച്ചുള്ള ലാഭം പോളിസി ഉടമയ്ക്ക് നല്‍കുന്നു. ഓഹരി നിക്ഷേപത്തില്‍ നിന്ന് നഷ്ടമാണ് ഉണ്ടാകുന്നതെങ്കില്‍ അതും പോളിസി ഉടമ വഹിക്കണം. ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യത ഉണ്ടായിരിക്കില്ല.

ചില്‍ഡ്രന്‍സ് പോളിസികള്‍

കുട്ടികളുടെ ഭാവിയിലെ ആവശ്യങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി ആവിഷ്‌കരിച്ചിരിക്കുന്ന ദീര്‍ഘകാല നിക്ഷേപ പദ്ധതികളാണ് ഇത്.

പെന്‍ഷന്‍ പോളിസികള്‍
പോളിസി ഉടമയ്ക്ക് നിശ്ചിത പ്രായം കഴിഞ്ഞാല്‍ കൃത്യമായ ഒരുതുക മാസംതോറും പെന്‍ഷന്‍ പോലെ ലഭ്യമാക്കുന്ന പോളിസികളാണ് ഇത്.