ഏതെങ്കിലും ഒരു ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി എടുത്ത് എന്തെങ്കിലും സംഭവിച്ചാല്‍ ക്ലെയിം കിട്ടുമല്ലോ എന്ന് ചിന്തിച്ചിരിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഒര്‍ക്കുക എല്ലാ കേസിലും അത് സംഭവിച്ച് കൊള്ളണമെന്നില്ല. ഉദാഹരണത്തിന് മദ്യപാനം. ഇത് ക്ലെയിമിനെ ബാധിക്കുമോ? അമിത മദ്യപാനമാണ് മരണകാരണമെങ്കില്‍ ക്ലെയിം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതെങ്കിലും ഒരു ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി എടുത്ത് എന്തെങ്കിലും സംഭവിച്ചാല്‍ ക്ലെയിം കിട്ടുമല്ലോ എന്ന് ചിന്തിച്ചിരിക്കുന്ന ആളാണോ നിങ്ങൾ? എങ്കില്‍ ഒാര്‍ക്കുക, എല്ലായ്പ്പോഴും ക്ലെയിം കിട്ടണമെന്നില്ല. ഉദാഹരണത്തിന് മദ്യപാനം. ഇത് ക്ലെയിമിനെ ബാധിക്കുമോ?

അമിത മദ്യപാനമാണ് മരണകാരണമെങ്കില്‍ ക്ലെയിം കിട്ടുക റിസ്‌കായിരിക്കും.  അമിത ആല്‍ക്കഹോളിന്റെയോ മറ്റ് ഏതെങ്കിലും ലഹരിയുടെയോ പിന്‍ബലത്തില്‍ വാഹനമോടിച്ചുണ്ടായ അപകടത്തിലാണ് പോളിസി ഉടമയുടെ മരണമെങ്കില്‍ ഓര്‍ക്കുക ക്ലെയിം തടയപ്പെടാനുള്ള സാധ്യത ഏറെയാണ്. സാധാരണ നിലയില്‍ അമിതമായി മദ്യപിക്കുന്നവര്‍ക്കും ലഹരി ഉപയോഗിക്കുന്നവര്‍ക്കും വളരെ വിരളമായെ കമ്പനികള്‍ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ നല്‍കാറുള്ളു.

ADVERTISEMENT

അമിത മദ്യപാന സ്വഭാവം മറച്ച് വച്ചാണ് പോളിസി എടുക്കുന്നതെങ്കിലും അത്തരം കേസുകളില്‍ മരണ ആനുകൂല്യം കമ്പനികള്‍ തടഞ്ഞ് വയ്ക്കാറുണ്ട്. അതുകൊണ്ട് അമിത മദ്യപന്‍മാര്‍ക്ക് പൊതുവെ ലൈഫ്ഇന്‍ഷൂറന്‍സ് പോളിസികള്‍ ലഭിക്കുക പ്രയാസമാണ്. ഇനി കുറേശെ മദ്യപിച്ചു എ്ന്നുള്ളത് പോളിസി എടുക്കാന്‍ പാടില്ലാത്തത്ര കുറ്റവുമല്ല. അങ്ങനെയുള്ളവര്‍ പോളിസിയില്‍ ചേരുമ്പോള്‍ മദ്യപാനത്തിന്റെ കൃത്യമായ ചരിത്രം (കുടിക്കുന്ന രീതി,അളവ്, സമയം,ബ്രാന്‍ഡ്) എന്നിവയെല്ലാം വ്യക്തമാക്കിയാല്‍ മതി. ഇത്തരക്കാരുടെ മരണാനുകൂല്യ ക്ലെയിമുകള്‍ക്ക് പ്രശ്മുണ്ടാവില്ല.

ഇനി പുകവലി. പുകവലിക്കുന്ന ആളാണെങ്കില്‍ മദ്യാപനത്തേക്കാള്‍ റിസ്‌ക് കൂടുതലായതിനാല്‍ അത് പോളിസി എടുക്കുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് ചട്ടം. റിസ്‌ക് കൂടിയ കേസായതിനാല്‍ ഇതിന് പ്രീമിയത്തില്‍ വര്‍ധനയുണ്ടാകും. ഇനി ഇക്കാര്യം വെളിപ്പെടുത്താതെ പോളിസി എടുക്കുകയും മരണം അതുമൂലമാവുകയും ചെയ്യുന്ന പക്ഷം ആനുകുല്യം ലഭിക്കുന്നത് റിസ്‌കായിരിക്കും. 

ADVERTISEMENT