വാഹനങ്ങള്‍ക്ക് രണ്ട് തരം ഇന്‍ഷൂറന്‍സ് ആണ് ഉണ്ടാകാറുള്ളത്. ഒന്ന് തേര്‍ഡ് പാര്‍ട്ടി. മറ്റൊന്ന് കോംപ്രിഹെന്‍സിവ്. വാഹനം ഓടിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും അപകടമുണ്ടാകാം. വാഹനം അപകടത്തില്‍ പെടുന്നത് മൂലം മൂന്നാമനുണ്ടാകുന്ന നഷ്ടത്തിന് കവറേജ് നല്‍കുന്നതാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ്. മോട്ടോര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനങ്ങള്‍ക്ക് രണ്ട് തരം ഇന്‍ഷൂറന്‍സ് ആണ് ഉണ്ടാകാറുള്ളത്. ഒന്ന് തേര്‍ഡ് പാര്‍ട്ടി. മറ്റൊന്ന് കോംപ്രിഹെന്‍സിവ്.

വാഹനം ഓടിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും അപകടമുണ്ടാകാം. വാഹനം അപകടത്തില്‍ പെടുന്നത് മൂലം മൂന്നാമനുണ്ടാകുന്ന നഷ്ടത്തിന് കവറേജ് നല്‍കുന്നതാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ച് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് വാഹനത്തിന് നിര്‍ബന്ധമാണ്. ഇവിടെ അപകടത്തില്‍ സ്വന്തം വാഹനത്തിനുണ്ടാകാവുന്ന നഷ്ടം പരിഗണിക്കപ്പെടുന്നില്ല. 

ADVERTISEMENT

എന്നാല്‍ കോപ്രിഹെന്‍സിവ് പ്ലാനില്‍ മൂന്നാമനുണ്ടാകുന്ന നഷ്ടത്തോടൊപ്പം സ്വന്തം നാശനഷ്ടങ്ങളും പരിരക്ഷിക്കപ്പെടും. മോഷണം, പ്രകൃതി ദൂരന്തങ്ങളാലുണ്ടാകുന്ന നഷ്ടം ഇവയെല്ലാം ഈ പദ്ധതിയുടെ പരിധിയില്‍ വരും.

ആഡ് ഓണ്‍സ് എന്തിനെല്ലാം?

ADVERTISEMENT

പോളിസിയോടൊപ്പം ആഡ് ഓണ്‍ സേവനങ്ങളും എടുക്കുന്നത് കൂടുതല്‍ ഗുണകരമാണ്. ആഡ് ഓണ്‍ സേവനത്തിന് പ്രീമിയത്തില്‍ അധിക നിരക്ക് നല്‍കേണ്ടി വരും. അപകടവുമായി ബന്ധപ്പെട്ട കവറേജുകള്‍ക്ക് പുറമേ ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍ സി, താക്കോല്‍, ലഗേജുകള്‍ ഇവയെല്ലാം നഷ്ടപ്പെടുന്നതും ഇതിന്റെ പരിധിയില്‍ വരും. ഏതെല്ലാം ആഡ് ഓണ്‍ സേവനങ്ങള്‍ വേണമെന്നുള്ളത് ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് വേണം തിരഞ്ഞെടുക്കാന്‍. 

ദേശീയ പാതയിലെ സ്ഥിരം യാത്രക്കാര്‍

ADVERTISEMENT

ഉദാഹരണത്തിന് റോഡ് സൈഡ് അസിസ്റ്റന്റ്‌സ്. തൊഴിലിന്റെ ഭാഗമായിട്ടോ അല്ലാതെയോ നിരന്തരം രാത്രികളില്‍ എക്‌സ്പ്രസ് വേയിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന ഓരാള്‍ക്ക് ഈ സേവനം പ്രയോജനം ചെയ്യും. ഇതിനായി കൂടുതലായി നല്‍കുന്ന നിസാര പ്രീമിയം ഒരു അധിക ചെലവല്ല. കാര്‍ ബ്രേക്ക് ഡൗണ്‍ ആയാലും, ബാറ്ററിപ്രശ്‌നം മൂലം സ്റ്റാര്‍ട്ടാക്കാന്‍ കഴിയാതെ വന്നാലും നഷ്ടപരിഹാരം ലഭിക്കും. ഇത്തരം കേസുകളില്‍ ഉപഭോക്താവിനടുത്ത് ചെന്ന് വാഹനം നന്നാക്കി നല്‍കുന്നതും ഈ സേവനത്തിന്റെ ഭാഗമാണ്.അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മറ്റ് വാഹനങ്ങള്‍ നല്‍കല്‍, ഹോട്ടല്‍ ബില്ല് റി ഇംബേഴ്‌സ്‌മെന്റ് ഇതെല്ലാം പരിധിയില്‍പെടും. കമ്പനികള്‍ക്കനുസരിച്ച് ഇതില്‍ വ്യത്യാസം വരാം. വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് പുതുക്കുമ്പോള്‍ അവരവര്‍ക്കാവശ്യമുള്ള ആഡ് ഓണ്‍സ് തിരഞ്ഞെടുക്കുകയാണ് മുഖ്യം.