ആരോഗ്യ ഇന്‍ഷൂറന്‍സ് ഉണ്ടല്ലോ ഇനി പേടിക്കാനില്ല എന്ന മാനസികാവസ്ഥയിലായിരിക്കും പലപ്പോഴും രോഗികള്‍ ആശുപത്രികളില്‍ അഡ്മിറ്റാവുന്നത്. രോഗിയ്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളതിനാല്‍ വേണ്ടതും വേണ്ടാത്തതുമായി ടെസ്റ്റുകളും ആശുപത്രി നിര്‍ദ്ദേശിക്കും. ബില്ലിലുണ്ടാവില്ല ചികിത്സയുടെ ഭാഗമാണിതെല്ലാമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ ഇന്‍ഷൂറന്‍സ് ഉണ്ടല്ലോ ഇനി പേടിക്കാനില്ല എന്ന മാനസികാവസ്ഥയിലായിരിക്കും പലപ്പോഴും രോഗികള്‍ ആശുപത്രികളില്‍ അഡ്മിറ്റാവുന്നത്. രോഗിയ്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളതിനാല്‍ വേണ്ടതും വേണ്ടാത്തതുമായി ടെസ്റ്റുകളും ആശുപത്രി നിര്‍ദ്ദേശിക്കും. 

ബില്ലിലുണ്ടാവില്ല

ADVERTISEMENT

ചികിത്സയുടെ ഭാഗമാണിതെല്ലാമെന്ന് കരുതി രോഗിയും കൂടെയുളളവരും അനുമതിയും നല്‍കും. പിന്നീട് ആശുപത്രി വിട്ട് ക്ലെയിം തുക കിട്ടുമ്പോഴാണ് പലപ്പോഴും രോഗി അന്തം വിടുന്നത്. കാരണം ബില്ലില്‍ പല ടെസ്റ്റുകളുടെയും ചെലവുകള്‍ കുറച്ചിട്ടുണ്ടാകും. ഇന്‍ഷൂറന്‍സ് വ്യാപകമായതോടെ പല ആശുപത്രികളും രോഗിയുടെ അജ്ഞതയെ മുതലെടുക്കുന്നുണ്ട്. 

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

ADVERTISEMENT

അനിവാര്യമെന്ന് കരുതിയോ അല്ലെങ്കില്‍ ക്ലെയിം പ്രതീക്ഷിച്ചോ രോഗി ഇതിനെ കുറിച്ച് സംശയം പ്രകടിപ്പിക്കാറുമില്ലെങ്കിലും ഇത് പിന്നീട് ഇന്‍ഷൂറന്‍സ് കമ്പനിയുമായുള്ള സെറ്റില്‍മെന്റ് പ്രശ്‌നത്തിലേക്ക് നീളും. ക്ലെയിം സെറ്റില്‍മെന്റിന്റെ റിസ്‌ക് ഒഴിവാക്കാന്‍ പോളിസി തിരഞ്ഞെടുക്കുമ്പോഴെ ഉപഭോക്താവ് ശ്രദ്ധിക്കേണ്ടതാണ്.

പോളിസിയുമായി ഏജന്റ് അല്ലെങ്കില്‍ സ്ഥാപനം നിങ്ങളെ സമീപിക്കുമ്പോള്‍ തന്നെ എല്ലാ നിബന്ധനകളും വായിച്ച് സ്വയം ബോധ്യപ്പെടേണ്ടതാണ്. ഇനി എവിടെയെങ്കിലും സംശയമുണ്ടെങ്കില്‍ അത് തീര്‍ക്കുക തന്നെ വേണം. പോളിസി എടുക്കുവാന്‍ തീരുമാനിച്ചാല്‍ കൃത്യമായ വിവരങ്ങള്‍ നല്‍കി അതിനുള്ള രേഖകളും ഹാജരാക്കണം. തെറ്റായ വിവരങ്ങള്‍ക്ക് പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നേയ്ക്കാം. പോളിസിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ 'വേര്‍ഡ് ബൈ വേര്‍ഡ്' ആയി മനസിലാക്കണം. അങ്ങനെയായാല്‍ ആശുപത്രി വാസവുമായി ബന്ധപ്പെട്ട എന്തൊക്കെയാണ് കവറേജില്‍ വരിക എന്ന വ്യക്തത കിട്ടും. 

ADVERTISEMENT

തന്റെ രോഗവുമായി ബന്ധപ്പെട്ട് എന്തൊക്കെ ടെസ്റ്റുകളാണ് വേണ്ടതെന്നറിയാനുള്ള അവകാശം രോഗിയ്ക്കുണ്ട്. അതുകൊണ്ട് ആശുപത്രി തുടരെതടുരെ പരിശോധനകള്‍ നിര്‍ദ്ദേശിക്കുമ്പോള്‍  നിലവിലുള്ള രോഗവുമായി അതിന് ബന്ധമുണ്ടെന്ന് രോഗി ഉറപ്പുവരുത്തേണ്ടതുണ്ട്. ചില കേസുകളില്‍ ആശുപത്രികള്‍ അനാവശ്യമായി ടെസ്റ്റുകള്‍ നടത്താറുണ്ട്.  രോഗവുമായി ബന്ധമില്ലാതെ നടത്തുന്ന ഇത്തരം ടെസ്റ്റുകള്‍ക്ക് പരിരക്ഷ ഉണ്ടാവില്ലെന്നറിയുക. ക്ലെയിം നിരസിക്കപ്പെടാനും ഇത് കാരണമായേക്കാം.